Image

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 December, 2011
ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷിച്ചു
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ ക്രിസ്‌മസ്‌ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഡിസംബര്‍ 24-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6..30-ന്‌ നടന്ന ക്രിസ്‌മസ്‌ ഈവിന്റെ ശുശ്രൂഷകളോടെ ആരാധനയ്‌ക്കും ആഘോഷങ്ങള്‍ക്കും തുടക്കംകുറിച്ചു. ഡിസംബര്‍ 25-ന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും ഫാ. ദാനിയേല്‍ ജോര്‍ജിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.

ക്രിസ്‌മസിന്റെ പ്രത്യേക ആരാധനയ്‌ക്കുശേഷം ഡീക്കണ്‍ വിജയ്‌ തോമസ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. തുടര്‍ന്ന്‌ നടന്ന ലഞ്ച്‌ സത്‌കാരത്തിന്‌ മാത്യു ഏബ്രഹാം (ജോയ്‌) നേതൃത്വം നല്‍കി. ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ കത്തീഡ്രല്‍ ഹാളില്‍ ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറി. സണ്‍ഡേ സ്‌കൂള്‍ കുട്ടികളും, യുവജനങ്ങളും മുതിര്‍ന്നവരും ചേര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫേബ ആലപിച്ച ഗാനം ഏറെ ശ്രദ്ധേയമായി.

സണ്‍ഡേ സ്‌കൂളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും, പിക്‌നിക്കിനോടനുബന്ധിച്ച്‌ നടന്ന കായിക മത്സരത്തിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായി ഏലിയാസ്‌ തോമസ്‌, ജോര്‍ജി ദാനിയേല്‍ എന്നിവരും, എം.സിയായി നിമ്മിയും, ലീനയും പ്രവര്‍ത്തിച്ചു. ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക