Image

പോസ്റ്റല്‍ മലയാളി കുടുംബസംഗമം ജനുവരി 21-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 28 December, 2011
പോസ്റ്റല്‍ മലയാളി കുടുംബസംഗമം ജനുവരി 21-ന്‌
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലേയും വിവിധ പോസ്റ്റല്‍ പ്ലാന്റുകളിലേയും ഓഫീസുകളിലേയും മലയാളികളായ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സംഗമവും ക്രിസ്‌മസ്‌- പുതുവത്സരാഘോഷവും സംയുക്തമായി ജനുവരി 21-ന്‌ വൈകിട്ട്‌ 6 മണി മുതല്‍ ഷിക്കാഗോയിലുള്ള ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ (5110 N Elston, Chicago) നടത്തപ്പെടുന്നതാണ്‌.

കുടുംബസംഗമത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനവും കലാപരിപാടികളും ഗാനമേളയും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്‌. ഷിക്കാഗോ ലാന്റിലുള്ള എല്ലാ പോസ്റ്റല്‍ മലയാളി ജീവനക്കാരേയും കടുംബ സമേതം പരിപാടികളിലേക്ക്‌ ക്ഷണിക്കുന്നു.

വിശദവിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ പണിക്കര്‍, സജി പുതൃക്കയില്‍, മത്യാസ്‌ പുല്ലാപ്പള്ളി, വില്‍സണ്‍ വടക്കുംചേരി, ആഷ്‌ളി ജോര്‍ജ്‌, സിബി ചൂട്ടുവേലില്‍, ബെന്നി ജോസഫ്‌, ജയിംസ്‌ പണയപറമ്പില്‍ എന്നിവരുമായി ബന്ധപ്പെടുക. ഫോണ്‍: 841 293 9409, 847 401 7771. ജോര്‍ജ്‌ പണിക്കര്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക