Image

`അമേരിക്കന്‍ സെല്‍ഫി'യുടെ ചിത്രീകരണം ഷിക്കാഗോയില്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 March, 2015
`അമേരിക്കന്‍ സെല്‍ഫി'യുടെ ചിത്രീകരണം ഷിക്കാഗോയില്‍ ആരംഭിച്ചു
ഷിക്കാഗോ: നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌, സമ്പന്നമായൊരു താരനിരയുമായി ഗൗരവമായ സമീപനത്തോടെയും, മനോഹരമായ തിരക്കഥയും, വ്യത്യസ്‌തമായ പ്രമേയങ്ങളോടുംകൂടി അമേരിക്കന്‍ പ്രവാസികളുടെ ജീവിതത്തിലേക്ക്‌ എത്തിനോക്കുന്ന `അമേരിക്കന്‍ സെല്‍ഫി' എന്ന ടിവി ഷോയുടെ ചിത്രീകരണം ഷിക്കാഗോയിലും പരിസരങ്ങളിലും ആരംഭിച്ചു.

ഷിക്കാഗോ മലയാളികള്‍ തന്നെ അണിയിച്ചൊരുക്കുന്ന ഈ പരമ്പര റബ്ബര്‍ഷീറ്റ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്‌ നവാഗതനായ നിധിന്‍ പടിഞ്ഞാത്ത്‌ ആണ്‌.

ഷിക്കാഗോയിലെ മികവുറ്റ കലാകാരന്മാര്‍ അണിനിരക്കുന്ന ഈ ഷോയില്‍ പയസ്‌ സഖറിയാസ്‌ ഒറ്റപ്ലാക്കല്‍, ഷൈനി ജേക്കബ്‌ പട്ടരുമഠത്തില്‍, ജോണ്‍സണ്‍ കാരിക്കല്‍, അഭിലാഷ്‌ നെല്ലാമറ്റം, ലെജി പട്ടരുമഠത്തില്‍, മിലന്‍ മാത്യു, തോമസ്‌കുട്ടി നെല്ലാമറ്റം, ജോഷ്വാ കുര്യന്‍ എന്നിവര്‍ അണിനിരക്കുന്നു.

പ്രമുഖ മലയാളം ടിവി ചാനലില്‍ ഉടന്‍തന്നെ വ്യത്യസ്‌തമായ ഒരു ദൃശ്യാനുഭവത്തിനായി കാത്തിരിക്കുക. ഷോയുടെ പി.ആര്‍.ഒ ആയി പോള്‍സണ്‍ കൈപ്പറമ്പാട്ടിനെ നിയമിച്ചു.
`അമേരിക്കന്‍ സെല്‍ഫി'യുടെ ചിത്രീകരണം ഷിക്കാഗോയില്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക