Image

പ്രഭുദേവയുടെ ചിത്രത്തില്‍ അഭിനയിക്കില്ല: നയന്‍താര

Published on 16 March, 2015
പ്രഭുദേവയുടെ ചിത്രത്തില്‍ അഭിനയിക്കില്ല: നയന്‍താര
നടനും സംവിധായകനുമായ പ്രഭുദേവയുടെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന്‌ മുന്‍ കാമുകി നയന്‍താര വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്‌. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ഒരു നിര്‍മ്മാതാവിനോട്‌ നടി ഇക്കാര്യം അറിയിച്ചത്‌. പ്രഭുദേവയുടെ നായികയായി അഭിനയിക്കുന്ന കാര്യം ജീവിതത്തിലൊരിക്കലും തനിക്ക്‌ ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ്‌ താരം പറഞ്ഞു.

ഈ ഓഫറുമായെത്തിയ നിര്‍മ്മാതാവിനോട്‌ നയന്‍താര ദേഷ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ടുകള്‍. കുപിതയായ നയന്‍സ്‌ നിര്‍മ്മാതാവിനോട്‌ തന്റെ മുന്നില്‍ നിന്നും ഇറങ്ങിപ്പോകാനും ഇനി മേലില്‍ പ്രഭുദേവയുടെ ചിത്രത്തിന്റെ പേരും പറഞ്ഞ്‌ തിരിച്ച്‌ വരരുതെന്നും പറഞ്ഞത്രേ.

മുന്‍പ്‌ കാമുകീ കാമുകന്മാരായിരുന്ന പ്രഭുദേവയും നയന്‍താരയും വിജയ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വില്ലു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ്‌ പരിചയപ്പെട്ടത്‌. ഇരുവരുടെയും പ്രണയം വിവാഹത്തോളം എത്തിയെങ്കിലും അവസാന നിമിഷം രണ്ട്‌ പേരും തമ്മില്‍ പിരിയുകയായിരുന്നു.
പ്രഭുദേവയുടെ ചിത്രത്തില്‍ അഭിനയിക്കില്ല: നയന്‍താര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക