Image

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ വര്‍ണാഭമായ ക്രിസ്‌മസ്‌ ആഘോഷം

സെബാസ്റ്റ്യന്‍ ടോം, ഗാര്‍ഫീല്‍ഡ്‌ Published on 28 December, 2011
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ വര്‍ണാഭമായ ക്രിസ്‌മസ്‌ ആഘോഷം
ഗാര്‍ഫീല്‍ഡ്‌: വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ നാമധേയത്തിലുള്ള ഗാര്‍ഫീല്‍ഡ്‌ സീറോ മലബര്‍ കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ്‌മസ്‌ ആഘോഷം ആകര്‍ഷകങ്ങളായ പരിപാടികളോടെ നടന്നു. ദേവാലയ പരിധിയിലുള്ള കുടുംബയൂണിറ്റുകളുടെ പുനക്രമീകരണത്തിനുശേഷം ആദ്യമായി മിഷനിലെ യൂണിറ്റു ലീഡര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ കേമ്പ്രീകരിച്ച്‌ നടത്തപ്പെട്ട ക്രിസ്‌മസ്‌ കരോളില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളടക്കം ധാരാളം ആള്‍ക്കാര്‍ പങ്കെടുത്ത്‌ രക്ഷകന്റെ തിരുപ്പിറവിയുടെ സമ്പേശം കൈമാറി.

ക്രിസ്‌മസ്‌ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്‌ച്ച മനോഹരവും, ഭക്തിനിര്‍ഭരവുമായ പരിപാടികളോടെ നടന്നു. മിഷനിലെ മാതൃസംഘടനയും, യൂത്ത്‌ഗായകസംഘവും സംയുക്തമായി പരിശീലനം നല്‍കി 5 മുതല്‍ 15 വയസുവരെയുള്ള സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വോയിസ്‌ ഓഫ്‌ ഹെവന്‍ എന്ന ഗായകസംഘം അവതരിപ്പിച്ച ശ്രുതിമധുരമായ കരോള്‍ ഗാനങ്ങള്‍ എല്ലാവരും ഹര്‍ഷാരവത്തോടെ ആസ്വദിച്ചു. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ കോട്ടക്കലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ പാതിരാക്കുര്‍ബാനയിലും, തിരുപ്പിറവിയുടെ വിശേഷാല്‍ കര്‍മ്മങ്ങളിലും, നൂറുകണക്കിനു ഇടവകജനങ്ങള്‍ പങ്കെടുത്തു.

സ്‌നേഹവിരുന്നോടുകൂടി ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ സമാപിച്ചു. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ കോട്ടക്കല്‍, കൈക്കാരന്മാരായ ജോയി ചാക്കപ്പന്‍, ഫ്രാന്‍സിസ്‌ പള്ളുപേട്ട, സെക്രട്ടറി ബാബു ജോസഫ്‌, മാതൃസംഘം പ്രസിഡന്റ്‌ മരിയ തോട്ടുകടവില്‍, ഹോസ്‌പിറ്റാലിറ്റി കണ്‍വീനര്‍ സാബു ജോസഫ്‌ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ വര്‍ണാഭമായ ക്രിസ്‌മസ്‌ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക