Image

അവാര്‍ഡ്‌ ദാനവും സി.ഡി. പ്രകാശനവും

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 28 December, 2011
അവാര്‍ഡ്‌ ദാനവും സി.ഡി. പ്രകാശനവും
ന്യൂയോര്‍ക്ക്‌: പ്രവാസി ആര്‍ട്‌സ്‌ ആന്റ്‌ ലിറ്ററേച്ചര്‍ ഓഫ്‌ മലയാളീസ്‌ (P.A.L.M.) ന്യൂയോര്‍ക്ക്‌ പ്രഖ്യാപിച്ച 2011-ലെ മികച്ച ടെലിവിഷന്‍ പരിപാടിക്കുള്ള അവാര്‍ഡ്‌ ദാനവും `പാമി'ന്റെ പ്രസിഡന്റും പ്രശസ്‌ത കവിയുമായ പീറ്റര്‍ നീണ്ടൂരിന്റെ കവിതാ സമാഹാരമായ `ഉവര്‍പ്പി'ന്റെ ദൃശ്യാവിഷ്‌ക്കാരത്തിന്റെ പകാശനവും ഡിസംബര്‍ 28-ന്‌ ഉച്ചക്ക്‌ 12 മണിക്ക്‌ തിരുവനന്തപുരം കുമാരപുരത്തെ ബിവേറ ഹോട്ടലില്‍ നടക്കും.

സാംസ്‌ക്കാരിക പ്ലാനിംഗ്‌ വകുപ്പുമന്ത്രി കെ.സി. ജോസഫ്‌ `പാം' അവാര്‍ഡ്‌ നല്‌കും. കൈരളി ടി.വി.യിലെ അസ്സോസിയേറ്റ്‌ എഡിറ്റര്‍ എബ്രഹാം മാത്യുവിനാണ്‌ അവാര്‍ഡ്‌. കൈരളി/പീപ്പിള്‍ ടി.വി.യില്‍ സംപ്രേഷണം ചെയ്‌തുവരുന്ന `എന്നെ തിരയുന്ന ഞാന്‍' എന്ന പ്രതിവാര അഭിമുഖ പരിപാടിയാണ്‌ അവാര്‍ഡിനര്‍ഹമായത്‌.

കൈരളി ചാനലില്‍ മാമ്പഴം പരിപാടിയിലെ സമ്മാനാര്‍ഹരായ ഗായകരാണ്‌ `ഉവര്‍പ്പി'ന്റെ ദൃശ്യാവിഷ്‌ക്കാരത്തിലെ ഗായകര്‍. സി.ഡി. പ്രകാശന ചടങ്ങില്‍ ജോര്‍ജ്ജ്‌ ഓണക്കൂര്‍, ഡോ. രാജാകൃഷ്‌ണന്‍, ആലങ്കോട്‌ ലീലാ കൃഷ്‌ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍ പങ്കെടുക്കും.
അവാര്‍ഡ്‌ ദാനവും സി.ഡി. പ്രകാശനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക