Image

ജനഗണമനയ്‌ക്ക്‌ നൂറുവയസ്സ്‌

Published on 27 December, 2011
ജനഗണമനയ്‌ക്ക്‌ നൂറുവയസ്സ്‌
ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയ്‌ക്ക്‌ നൂറുവയസ്സ്‌. മഹാകവി രവീന്ദ്രനാഥ ടഗോര്‍ രചിച്ച ജനഗണമന 1911 ഡിസംബറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത സമ്മേളനത്തിലാണ്‌ ആദ്യമായി ആലപിച്ചത്‌. 1950 ജനുവരി 24നാണ്‌ ജനഗണമന... ദേശീയ ഗാനമായി അംഗീകരിച്ചത്‌.

ജനഗണമനയുടെ ഇംഗ്ലിഷ്‌ പരിഭാഷയും ടഗോര്‍ തന്നെയാണ്‌ നിര്‍വഹിച്ചത്‌. ആന്ധ്രയിലെ ചിറ്റൂരിലുള്ള ബസന്റ്‌ തിയോസഫിക്കല്‍ കോളജില്‍ പ്രിന്‍സിപ്പലായിരുന്ന ഐറിഷ്‌ കവി ജയിംസ്‌ കസിന്‍സിന്റെ ക്ഷണപ്രകാരം 1919ല്‍ അവിടെയെത്തിയ ടഗോര്‍ ജനഗണമന... അവിടുത്തെ കുട്ടികള്‍ക്കായി പാടി. വരികളിലെ മഹത്വം മനസിലാക്കിയ അവര്‍ ആ ഗാനം അവരുടെ പ്രാര്‍ഥനാഗീതമാക്കാന്‍ തീരുമാനിച്ചു. ടഗോര്‍ തന്നെയാണ്‌ ബംഗ്ലദേശിന്റെയും ദേശീയഗാനം രചിച്ചത്‌

ഔദ്യോഗികമായ നിര്‍ണ്ണയങ്ങള്‍ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത്‌ 52 സെക്കന്‍ഡുകള്‍ കൊണ്ടാണ്‌.
ജനഗണമനയ്‌ക്ക്‌ നൂറുവയസ്സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക