Image

അനധികൃത ഭൂമി കൈമാറ്റം: വി.എസിനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു

Published on 27 December, 2011
അനധികൃത ഭൂമി കൈമാറ്റം: വി.എസിനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി അനധികൃതമായി ഭൂമി ബന്ധുവിനു പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു. വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ കാസര്‍ഗോഡുള്ള സര്‍ക്കാര്‍ ഭൂമിയില്‍ 2.33 ഏക്കര്‍ സ്ഥലം നിയമങ്ങള്‍ക്കു വിരുദ്ധമായി ബന്ധുവായ ടി.കെ. സോമനു പതിച്ചു നല്‍കിയെന്നാണ്‌ ആരോപണം.

ചോദ്യം ചെയ്യലിന്‌ കോഴിക്കോട്‌ റേഞ്ച്‌ എസ്‌പി ഹബീബ്‌ റഹ്‌മാന്‍ നേതൃത്വം നല്‍കി. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ്‌ ഹൗസിലെത്തിയാണ്‌ ചോദ്യം ചെയ്‌തത്‌. കേസില്‍ നേരത്തെ മുന്‍ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ അടക്കമുള്ളവരില്‍ നിന്ന്‌ മൊഴിയെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക