ഹര്‍ത്താല്‍ ജനത്തെ വലച്ചു (ബഷീര്‍ അഹ്‌മദ്)
kozhikode
14-Mar-2015
kozhikode
14-Mar-2015

നിയമസഭയ്‌ക്ക് അകത്ത് എം.എല്‍.എമാരേയും പുറത്ത് ഇടതുപക്ഷ പ്രവര്‍ത്തകരേയും
മര്‍ദ്ദിച്ചതില്‍ പ്രതിക്ഷേധിച്ച് സംസ്ഥാനവ്യാപകമായി ഇടതുപക്ഷം ആഹ്വാനം ചെയ്‌ത
ഹര്‍ത്താല്‍ കേരളത്തില്‍ ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു.
കോഴിക്കോട്ടെ കടകമ്പോളങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും ഹര്‍ത്താലിനെ തുടര്‍ന്ന് അടഞ്ഞുകിടന്നത് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. നിയമസഭയില്‍ മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇടതുപക്ഷ എം.എല്‍.എമാര്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുന്നതെന്നതാണ് വിരോധാഭാസം. എല്ലാം സഹിക്കാന്‍ പാവം ജനങ്ങളും.
പലപ്പോഴും വില്ലന്‍വേഷം കയ്യാളാറുള്ള പോലീസാണ് ഹര്‍ത്താലിനെ തുടര്‍ന്ന് ലക്ഷ്യത്തിലെത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് താങ്ങായി മാറിയത്. ഹര്‍ത്താല്‍ അറിയാതെ ദീര്‍ഘയാത്ര കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും എത്തിയ പലരേയും പോലീസ് ബസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എയര്‍പോര്‍ട്ടിലും എത്തിച്ച് പോലീസ് മാതൃക കാട്ടി.
കാഞ്ഞങ്ങാട്ടു നിന്നും ഉംറയ്‌ക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്‌ത്രീകള്‍ അടങ്ങുന്ന 22 അംഗ സംഘത്തെ പോലീസ് പ്രത്യേക ബസില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ചു.
ഹോട്ടലുകള്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണം കിട്ടാതെ വലഞ്ഞ യാത്രക്കാര്‍ക്ക് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപ്പുമാവും കാപ്പിയും വിതരണം ചെയ്‌തത് ആശ്വാസമായി. കുടിവെള്ളം പോലും കിട്ടാതെയാണ് പല യാത്രക്കാരും നഗരത്തില്‍ എത്തി വലഞ്ഞത്. നഗരത്തിലെ ഹര്‍ത്താല്‍ കാഴ്‌ചകള്‍ ചിത്രങ്ങളിലൂടെ....ഫോട്ടോ: ബഷീര്‍ അഹ്‌മദ്.

ആന്ധ്രയിലെ കാട്ടുപ്പാടിയില്‍ നിന്നും ജോലി സ്ഥലമായ കല്‍പ്പറ്റയിലേക്ക് പോകാന്‍ പൊരിവെയിലത്ത് ബസ് കാത്ത് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ കുത്തിയിരിക്കുന്ന അമ്മയും കുട്ടിയും.

കാഞ്ഞങ്ങാട്ടു നിന്നും ഉംറയ്‌ക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘത്തെ പോലീസ് വാനില്‍ എയര്‍പോര്‍ട്ടിലെത്തിക്കാനുള്ള ശ്രമം

അത്താഴക്കൂട്ടം നല്‍കിയ ഭക്ഷണവുമായി നടന്നു നീങ്ങുന്ന സ്‌ത്രീ.

അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ ഭക്ഷണം വിതരണം ചെയ്യുന്നു.

ബന്ദ് കാരണം വിജനമായ മിഠായി തെരുവിലൂടെ ചക്രവണ്ടിയില്‍ നീങ്ങുന്ന വികലാംഗന്‍

നഗരത്തില്‍ ഇടതു ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിക്ഷേധ പ്രകടനം എസ്.കെ. പ്രതിമയ്‌ക്കു സമീപം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ടി. ദാസന്‍ ഉദ്‌ഘാടനം ചെയ്യുന്നു

ബന്ദനുകൂലികള്‍ നഗരത്തില്‍ നടത്തിയ പ്രകടനം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments