സന്തോഷം ജനിച്ച നാളില്‍ (കവിത: ജി. പുത്തന്‍കുരിശ്)
kozhikode
14-Mar-2015
kozhikode
14-Mar-2015

എന്റെ സന്തോഷം ജനിച്ച നാളില്‍
ഞാനതിനെയുള്ളം കൈയിലാക്കി.
പുരയുടെ മുകളില്‍ കയറിനിന്ന്
ഒച്ചവച്ചു ജനം കേട്ടിടനായി
ഞാനതിനെയുള്ളം കൈയിലാക്കി.
പുരയുടെ മുകളില്‍ കയറിനിന്ന്
ഒച്ചവച്ചു ജനം കേട്ടിടനായി

`വരികയെന്‍ അയല്‍വാസികളെ
വന്നെന്റ സന്തോഷം പങ്കിടുക'
കഠിനമാം സൂര്യന്റെ താപത്തിലും
ആഹ്ലാദം നല്‍കുമിസന്തോഷമെ-
വരികവന്നെല്ലാരും പങ്കിടുക
വന്നെന്റ സന്തോഷം പങ്കിടുക.
കണ്ടില്ലെന്നാലയല്‍വാസികളെ
കാണുവാനെന്‍മോദം പങ്കിടാനായി
വിസ്‌മയം വന്നന്നെമൂടിനിന്നു
അയല്‍വാസികളെ കണ്ടിടായ്‌കില്‍,
നിലാവുള്ള ഏഴുരാവുകളില്‍
ഒച്ചയിട്ടു പുരമുകളില്‍നിന്ന്
`വരികയെന്‍ അയല്‍വാസികളെ
വന്നെന്റ സന്തോഷം പങ്കിടുക'
ഗൗനിച്ചിതില്ലാരുമെന്റെ ക്ഷണം
വന്നിലൊരുത്തരും കാണുവാനായി.
തേടിയില്ലെന്‍ സന്തോഷം പങ്കിടാനായ്
ഞാനുമെന്‍ സന്തോഷംമാത്രമായ്
വിളറിയെന്‍ സന്തോഷമാലസ്യത്താല്‍
പങ്കിടാന്‍ ഹൃദയങ്ങള്‍ കണ്ടിടായ്‌കില്‍
വിളറിയെന്‍ സന്തോഷചെഞ്ചുണ്ടുകള്‍
മുത്തുവാനധരങ്ങള്‍ കണ്ടിടായ്‌കില്‍
മൂകതയെങ്ങും ചൂഴുന്നു നിന്നു,
എന്റെസന്തോഷവും അസ്‌തമിച്ചു
എന്നേയ്‌ക്കുമായതുമാഞ്ഞുപോയി.
ശിശിരത്തില്‍ പൊഴിയുന്ന പാളികളും
മറവിയാല്‍മറയുന്ന ഓര്‍മ്മകളും
കാറ്റില്‍വിറയുമിലയുടെ മര്‍മ്മരംപോല്‍
ഒരുമാത്രകൊണ്ടങ്ങുമാഞ്ഞുപോകും
(ഖലീല്‍ജിബ്രാന്റെ ആന്‍ഡ് വെന്‍ മൈജോയി വാസ്‌ബോണ്‍ന്റെ മലയാള കാവ്യാവിഷ്‌കാരം)
വന്നെന്റ സന്തോഷം പങ്കിടുക'
കഠിനമാം സൂര്യന്റെ താപത്തിലും
ആഹ്ലാദം നല്‍കുമിസന്തോഷമെ-
വരികവന്നെല്ലാരും പങ്കിടുക
വന്നെന്റ സന്തോഷം പങ്കിടുക.
കണ്ടില്ലെന്നാലയല്‍വാസികളെ
കാണുവാനെന്‍മോദം പങ്കിടാനായി
വിസ്‌മയം വന്നന്നെമൂടിനിന്നു
അയല്‍വാസികളെ കണ്ടിടായ്‌കില്‍,
നിലാവുള്ള ഏഴുരാവുകളില്‍
ഒച്ചയിട്ടു പുരമുകളില്‍നിന്ന്
`വരികയെന്‍ അയല്‍വാസികളെ
വന്നെന്റ സന്തോഷം പങ്കിടുക'
ഗൗനിച്ചിതില്ലാരുമെന്റെ ക്ഷണം
വന്നിലൊരുത്തരും കാണുവാനായി.
തേടിയില്ലെന്‍ സന്തോഷം പങ്കിടാനായ്
ഞാനുമെന്‍ സന്തോഷംമാത്രമായ്
വിളറിയെന്‍ സന്തോഷമാലസ്യത്താല്‍
പങ്കിടാന്‍ ഹൃദയങ്ങള്‍ കണ്ടിടായ്‌കില്‍
വിളറിയെന്‍ സന്തോഷചെഞ്ചുണ്ടുകള്‍
മുത്തുവാനധരങ്ങള്‍ കണ്ടിടായ്‌കില്‍
മൂകതയെങ്ങും ചൂഴുന്നു നിന്നു,
എന്റെസന്തോഷവും അസ്‌തമിച്ചു
എന്നേയ്‌ക്കുമായതുമാഞ്ഞുപോയി.
ശിശിരത്തില്‍ പൊഴിയുന്ന പാളികളും
മറവിയാല്‍മറയുന്ന ഓര്‍മ്മകളും
കാറ്റില്‍വിറയുമിലയുടെ മര്‍മ്മരംപോല്‍
ഒരുമാത്രകൊണ്ടങ്ങുമാഞ്ഞുപോകും
(ഖലീല്‍ജിബ്രാന്റെ ആന്‍ഡ് വെന്‍ മൈജോയി വാസ്‌ബോണ്‍ന്റെ മലയാള കാവ്യാവിഷ്‌കാരം)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments