Image

ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍: നോര്‍വാക്കില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌ നടത്തി

ജോസ്‌ മാളേയ്‌ക്കല്‍ Published on 12 June, 2011
ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍: നോര്‍വാക്കില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌ നടത്തി
ന്യൂയോര്‍ക്ക്‌: ജൂണ്‍ 25, 26 ശനി, ഞായര്‍ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക്‌ യൂണിയന്‍ഡെയ്‌ലിലുള്ള കെല്ലന്‍ബര്‍ഗ്‌ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന രണ്ടു ദിവസത്തെ ശാലോം ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ വളരെ വേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നാനൂറില്‍ പരം വിശ്വാസികള്‍ ഇതിനോടകം തങ്ങളുടെ രജിസ്‌ട്രേഷന്‍ നല്‍കി കഴിഞ്ഞു. ഏതാനും സീറ്റുകള്‍കൂടി ഒഴിവുള്ളതായി സംഘാടകര്‍ അറിയിച്ചു.

വചന പ്രഘോഷകരായ റവ. ഫാ. റോയി പാലാട്ടി; ഡോ. ജോണ്‍ ഡി.; ഡോ. മനോജ്‌, ടോബി മണിമലയത്ത്‌, ബെന്നി പുന്നത്തറ എന്നിവര്‍ നേതൃത്വം നല്‍കുന്ന ന്യൂയോര്‍ക്ക്‌ ഫെസ്റ്റിവലില്‍ സ്വര്‍ഗീയാനുഭൂതിയേകുന്ന പ്രെയിസ്‌ ആന്റ്‌ വര്‍ഷിപ്‌, ആല്‍മാവിനെ തൊട്ടുണര്‍ത്തുന്ന ഗാനശുശ്രൂഷകള്‍, ആന്തരിക സൗഖ്യം നല്‍കുന്ന ദിവ്യകാരുണ്യആരാധന എന്നിവ ഉണ്ടായിരിക്കും. യുവജനങ്ങള്‍ക്ക്‌ പ്രത്യേക വചനശുശ്രൂഷയുണ്ടാവും. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, മാസാച്യുസെറ്റ്‌സ്‌, ന്യൂഹാംഷയര്‍, കണക്‌റ്റിക്കട്ട്‌ എന്നീ സംസ്ഥാനങ്ങളിലുള്ളവരെ ഉദ്ദേശിച്ചാണു ന്യൂയോര്‍ക്ക്‌ ഫെസ്റ്റിവല്‍. കണക്‌റ്റിക്കട്ട്‌ മേഖലയിലെ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ നോര്‍വാക്കിലുള്ള സെന്റ്‌ ലാഡീസ്ലസ്‌ കത്തോലിക്കാപള്ളിയില്‍ ജൂണ്‍ 5 നു നടന്ന ലഘുവായ ചടങ്ങില്‍ റവ. ഫാ. ജെയിംസ്‌ വട്ടക്കുന്നേല്‍ ദിവ്യബലി മധ്യേ നിര്‍വഹിച്ചു. നോര്‍വാക്ക്‌ സീറോ മലബാര്‍ കമ്മ}ണിറ്റിയിലെ വില്‍സണ്‍ പോട്ടക്കല്‍, എല്‍സി ജോണ്‍സണ്‍ എന്നിവരാണു ചടങ്ങുകള്‍ ക്രമീകരിച്ചത്‌. ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍മാരായ ജോയി വാഴപ്പിള്ളി (ന്യൂയോര്‍ക്ക്‌), സെബാസ്റ്റ്യന്‍ ടോം (ന്യൂജേഴ്‌സി), മൈക്കിള്‍ ചെമ്മാച്ചേരില്‍, റവ. ഫാ. ജോസഫ്‌ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

റവ. ഫാ. ജോസ്‌ കണ്ടത്തിക്കുടി, റവ. ഫാ. ജോയി ആലപ്പാട്ട്‌, റവ. ഫാ. ലിഗറി ജോണ്‍സണ്‍ ഫിലിപ്‌, റവ. ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌, റവ. ഫാ. തദേവൂസ്‌ അരവിമ്പത്ത്‌, റവ. ഫാ. ജോണ്‍ തോമസ്‌, റവ. ഫാ. കുര്യാക്കോസ്‌ വടാന, റവ. ഫാ. പൗലോസ്‌ പീറ്റര്‍, റവ. ഫാ. ജോസ്‌ തറക്കല്‍, റവ. ഫാ. റോബര്‍ട്ട്‌ അംബലത്തിങ്കല്‍ എന്നീ വൈദികരുടെ ആല്‍മീയനേതൃത്വത്തില്‍ നടക്കുന്ന രണ്ടുദിവസശുശ്രൂഷയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോയി വാഴപ്പിള്ളിയും, ന}ജേഴ്‌സി കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ടോമും ആണ്‌. രണ്ടു ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക്‌ 55 ഡോളര്‍ ആണു ഫീസ്‌. അഞ്ചു വയസു മുതല്‍ പതിനഞ്ചു വയസു വരെയുള്ള കുട്ടികള്‍ക്ക്‌ 30 ഡോളര്‍ മതിയാകും. രജിസ്റ്റ്രേഷന്‍ www.shalomus.org എന്ന വെബ്‌സൈറ്റ്‌ വഴിയോ, താഴെപ്പറയുന്നവരുമായി നേരിട്ടു ബന്ധപ്പെട്ടോ ചെയ്യാം.ജോയി വാഴപ്പിള്ളി (ജനറല്‍ കോര്‍ഡിനേറ്റര്‍) 914 202 5003 സെബാസ്റ്റ്യന്‍ ടോം 201 407 0862, മൈക്കിള്‍ ചെമ്മാച്ചേരില്‍ 914 907 8953.
ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍: നോര്‍വാക്കില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക