Image

ഗോവധനിരോധനം: ബീഫ്കറി വെച്ച് പ്രതിഷേധം

ബഷീര്‍ അഹമ്മദ്‌ Published on 12 March, 2015
ഗോവധനിരോധനം:  ബീഫ്കറി വെച്ച് പ്രതിഷേധം
ഒരു മനുഷ്യന്റെ വ്യക്തിവരവും, ആവിഷ്‌കാരപരവുമായ സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന നവ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ യുവതലമുറയും ചെറുപ്പക്കാരും കരുതിയിരിക്കണമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.പി.ബിനീഷ് പറഞ്ഞു.

ഇന്ത്യയില്‍ സ്ത്രീകളെക്കാള്‍ പശുക്കള്‍ക്കാണ് സംരക്ഷണം. ചില സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരെ ക്രിസ്ത്യന്‍ കോളേജ് പരിസരത്ത് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ബീഫ്കറി വെച്ച് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു. ടി.പി. അനീഷ്.
നമ്മള്‍ എന്ത് ധരിക്കണം എന്ത് കഴിക്കണം എന്ത് വിശ്വസിക്കണം എന്നൊക്കെ ഭരണകൂടം തീരുമാനിക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിനില്‍ക്കയാണ്. ഇതിനെതിരെയുള്ള ശക്തമായ ചെറുത്തു നില്‍പ് എസ്എഫ്‌ഐ കേരളത്തിലുടനീളവും സംഘടിപ്പിക്കുമെന്ന് ടി.പി.ബിനീഷ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം.എം. ജിജേഷ്, അദ്ധ്യാപകന്‍ ഡോ.എന്‍.എം.സണ്ണി, എം.കെ. നികേഷ്, കെ.അശ്വന്ത് എന്നിവര്‍ സംസാരിച്ചു.

വിപ്ലവം ഇനി അടുക്കളയില്‍ നിന്നും തുടങ്ങാന്‍ സമയമായെന്ന് ബിനീഷ് പറഞ്ഞു.

റിപ്പോര്‍ട്ട്- ഫോട്ടോ: ബഷീര്‍ അഹമ്മദ്‌

ഗോവധനിരോധനം:  ബീഫ്കറി വെച്ച് പ്രതിഷേധംഗോവധനിരോധനം:  ബീഫ്കറി വെച്ച് പ്രതിഷേധംഗോവധനിരോധനം:  ബീഫ്കറി വെച്ച് പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക