Image

വെള്ളിയാഴ്‌ച തിരുവനന്തപുരം നഗരത്തിലെ സ്‌കൂളുകള്‍ക്ക്‌ അവധി

Published on 12 March, 2015
വെള്ളിയാഴ്‌ച തിരുവനന്തപുരം നഗരത്തിലെ സ്‌കൂളുകള്‍ക്ക്‌ അവധി
തിരുവനന്തപുരം: ബജറ്റ്‌ അവതരിപ്പിക്കുന്ന വെള്ളിയാഴ്‌ച തിരുവനന്തപുരം നഗരത്തിലെ സ്‌കൂളുകള്‍ക്ക്‌ ജില്ലാകളക്‌ടര്‍ അവധി പ്രഖ്യാപിച്ചു. നിയമസഭയ്‌ക്ക്‌ ചുറ്റുമുള്ള ഏഴു വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്കാണ്‌ അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌.

അതിനിടെ ഇന്ന്‌ ഉച്ചമുതല്‍ നിയമസഭാ പരിസരത്തെയും സമീപപ്രദേശങ്ങളിലെയും റോഡുകള്‍ പോലീസിന്റെ നിയന്ത്രണത്തിലാണ്‌. സമരക്കാരെ നേരിടാനായി എആര്‍, എസ്‌എപി, കമാന്‍ഡോസ്‌, ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള പോലീസ്‌ സംഘത്തെയും ജലപീരങ്കി, ടിയര്‍ഗ്യാസ്‌, ഗ്രനേഡ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പോലീസ്‌ ഒരുക്കിയിട്ടുണ്ട്‌.

സമരം പൊളിക്കാന്‍ കെ.എം. മാണി നിയമസഭയില്‍ തങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ സാമാജികരും സഭയില്‍ തങ്ങുകയാണ്‌. മാണിയെക്കൂടാതെ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും സഭയില്‍ത്തന്നെ തങ്ങുന്നതായാണ്‌ ഒടുവിലായി ലഭിക്കുന്ന വിവരം.
Join WhatsApp News
Aniyankunju 2015-03-12 08:26:05
FWD: __by Berly Thomas: പാലാക്കാരുടെ ഒരു ശീലം അങ്ങനാ. കാര്‍ന്നോന്മാര് എന്തെങ്കിലും അക്രമം കാണിക്കാന്‍ പോകുന്ന ദിവസം പിള്ളേരെ സ്കൂളില്‍ വിടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക