Image

ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ഗോരി തേരെ പ്യാര്‍ മൈന്‍ ബോളിവുഡ്‌ ഫിലിം ഷോ നടത്തുന്നു

ജോര്‍ജ്‌ ജോണ്‍ Published on 12 March, 2015
ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ഗോരി തേരെ പ്യാര്‍ മൈന്‍ ബോളിവുഡ്‌ ഫിലിം ഷോ നടത്തുന്നു
ബെര്‍ലിന്‍: ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ കള്‍ച്ചറല്‍ വിഭാഗം `ഗോരി തേരെ പ്യാര്‍ മൈന്‍' ബോളിവുഡ്‌ ഫിലിം ഷോ നടത്തുന്നു. മാര്‍ച്ച്‌ 18 ന്‌ ബുധനാഴ്‌ച്ച ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 06.00 മണിക്കാണ്‌ ഈ ഫിലിം ഷോ നടത്തുന്നത്‌. ബോളിവുഡിലെ പ്രശസ്‌ത നടന്‍ ഇമ്രാന്‍ ഖാന്‍, നടി കരീനാ കപൂര്‍ എന്നിവര്‍ ഈ ഫിലിമില്‍ അഭിനയിക്കുന്നു. ഈ ഫിലിം ഷോ പൂര്‍ണ്ണമായും സൗജന്യമാണ്‌, എന്നാല്‍ ഷോ കാണാന്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട്‌ അല്ലെങ്കില്‍ ഐഡന്‍റ്റിറ്റി കാര്‍ഡ്‌ നിര്‍ബന്ധമായും കൊണ്ടുവരണം.

ഭക്ഷണസാധനങ്ങള്‍, ബാഗ്‌ എന്നിവ എംബസി ഓഡിറ്റോറിയത്തില്‍ അനുവദിക്കുന്നതല്ല. അതുപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും അനുവദനീയമല്ല. ഷോ നടക്കുന്ന ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിന്റെ അഡ്രസ്‌ : Auditorium, Embassy of India,Tiergartenstr. 17, 10785 Berlin. കൂടുതല്‍ വിവരങ്ങള്‍ എംബസി ടെലഫോണ്‍ നമ്പര്‍ 030-25795403 /05 ല്‍ നിന്നും അറിയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക