വെര്‍ജീനിയ: ഷിക്കാഗോയിലെ സീറോ മലബാര്‍ രൂപതയുടെ പരിധിയില്‍ ഒരു പുതിയ സീറോ മലബാര്‍
കാത്തലിക് മിഷന് നോര്‍ത്തേണ്‍ വെര്‍ജീനിയയില്‍ ആരംഭിക്കുന്നു. `സെന്റ് ജൂഡ്
സീറോ മലബാര്‍ കാത്തലിക് മിഷന് ഓഫ് നോര്‍ത്തേണ്‍ വെര്‍ജീനിയ' എന്ന പേരില്‍
അറിയപ്പെടുന്ന ഈ മിഷന് 2011 ജൂണ്‍ 26-ന് ഞായറാഴ്ച ഷിക്കാഗോ രൂപതയുടെ ബിഷപ്പ്
മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യുന്നതായിരിക്കുമെന്ന് മിഷന്റെ
താത്കാലിക ചുമതല വഹിക്കുന്ന ഫാ. മാത്യു പുഞ്ചയില്‍ ഒരു പത്രക്കുറിപ്പില്‍
അറിയിച്ചു. വെര്‍ജീനിയയിലെ സെന്റര്വില്ലിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍
വെച്ച് നടക്കുന്ന ഒരു പ്രത്യേക ചടങ്ങില്‍ വെച്ചാണ് പുതിയ മിഷന് നിലവില്‍
വരുക.
തുടര്‍ന്ന് വിശുദ്ധബലിയും, ആദ്യകുര്‍ബാന കൈക്കൊള്ളലും സ്ഥൈര്യലേപനം
എന്നിവയുണ്ടായിരിക്കും. മാര്‍ അങ്ങാടിയത്ത് മുഖ്യകാര്മികനായിട്ടുള്ള
ദിവ്യബലിയില്‍, ഫാ. മാത്യു പുഞ്ചയിലും, ഫാ. ജോസഫ് ഏലമ്പാറയും
സഹകാര്‍മികരായിരിക്കും.
പിന്നീട് ചാന്റിലിയിലുള്ള ലിബെര്‍ട്ടി ഇലമെന്ററി
സ്കൂള്‍ ഹാളില്‍ റിഫ്രെഷ്മെന്റും കള്‍ച്ചറല്‍ പരിപാടികളും ഉണ്ടായിരിക്കും.
സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ക്ക് തിരശീല വീഴും. കൂടുതല്‍ വിവരങ്ങള്‍ക്ക്:
മിഷന് ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചയില്‍ (310 873 7006), ഫാ. ജോസഫ് ഏലമ്പാറ (703
999 4179).