Image

ഇമലയാളിയിലെ കമന്റുകള്‍

Published on 11 March, 2015
ഇമലയാളിയിലെ കമന്റുകള്‍
1) ആരെയെങ്കിലും ആക്ഷേപിക്കുന്നതോ വേദനിപ്പിക്കുന്നതോ ആയ കമന്റുകള്‍ ഇമലയാളി പ്രസിദ്ധീകരിക്കുകയില്ല
2) കമന്റുകള്‍ ഞങ്ങള്‍ മോഡറേറ്റ് ചെയ്യുന്നുണ്ട്. ആക്ഷേപകരമായ കമന്റുകള്‍ കൊടുക്കാറില്ല. അങ്ങനെയുള്ള ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളയുകയും ചെയ്യും
3) ഇങ്ങനെയൊക്കെയെങ്കിലും വ്യംഗ്യമായും ദ്വയാര്‍ഥത്തിലുമൊക്കെ ആക്ഷേപകരമായ കമന്റുകള്‍ വരാനിടയുണ്ട്.അതു ചൂണ്ടിക്കാണിച്ചാല്‍ അപ്പോള്‍ തന്നെ അതു നീക്കം ചെയ്യും. അതില്‍ ഒരു വിട്ടു വീഴ്ചയുമില്ല.
4) ഇമലയാളി സ്വതന്ത്രമായ അഭിപ്രായപ്രകടനത്തില്‍ വിശ്വസിക്കുന്ന മാധ്യമമാണു. അതു പോലെ തന്നെ ഉത്തരവാദിത്തമുള്ളതും. അതിനാല്‍ വ്യക്തിയെ പരാമര്‍ശിക്കാതെ ആശയങ്ങളെയും സാഹിത്യ സ്രുഷ്ടികളെയുമൊക്കെ മാത്രം വിമര്‍ശനാത്മകമായി കണുക. അപ്രിയ കാര്യങ്ങള്‍ ഒഴിവാക്കുക
NB (പത്രാധിപനും ജീവിക്കണ്ടേ? നിങ്ങളുടെ ക (കു,കു,കു,കു)ത്തുകളില്‍ പതാധിപനെയും ഓ
ര്‍ക്കണെ!)
Join WhatsApp News
വിദ്യാധരൻ 2015-03-11 19:44:34
പത്രാധിപരെ നിങ്ങൾ ജീവിക്ക ധീർഘനാൾ 
ആയുർആരോഗ്യമോടെ മോദാൽ,
നിങ്ങൾ ഒരുക്കിയോരവസരാത്തലെ 
എത്ര മഹാരതർ വന്നുപോകുന്നീ-ത്താളിൽ 
നാരദർ, ശകുനി, യോഗിയും വിവേകനും 
ഇടയ്ക്കിടക്ക് അവിവിവേകിയും 
അന്തപ്പൻ, മാത്തുള്ള, അമ്മിണി, മറിയാമ്മ 
വിക്രമൻ, ആണ്ട്രൂസ് പിന്നൊരു ജസ്റ്റിസ്സും 
വായനക്കാരനും, വാസുവും 
പരേതൻ മാത്തായി പാഷാണം വർക്കിയും 
ഇന്ത്യനും, ജാക്ക് ദാനിയേലും 
കുഞാപ്പ് സാറും, വിദ്വാൻ അപ്പച്ചനും 
പാവം ഈ വിദ്യാധരനും 
രൂപ ഭാവങ്ങളില്ലാത്തോരെങ്കിലും 
നി ർദോഷ ഫലിതങ്ങളാലും  
 കൊച്ചഭിപ്രായങ്ങളാലും  
ജീവിതത്തിനു നിറങ്ങൾ പകരുന്നിവർ 
ജീവിതത്തിനറ്റങ്ങൾ  കൂട്ടി മുട്ടിക്കാൻ 
നെട്ടോട്ടം ഓടുമ്പോൾ ജനിക്കുന്ന 
മനക്ലേശങ്ങൾ മാറ്റുവാൻ
കുത്തികുറിക്കുന്നു ചില കുസൃതികൾ 
കുത്തായി മാറുന്നത് ചിലർക്കത് 
ചിലർക്കോ അതൊരു കത്ത്പോലെ 
ഫലിതമായി കാണുന്നു ചിലർ 
ചിലർ മസിലു പിടിക്കുന്നു 
ക്ഷുഭിതരായി ചിലർ ചാടിയോടുന്നു 
മുഖങ്ങലില്ലത്താ വേതാളങ്ങളെ തേടി 
പാവങ്ങളാണവർ അരൂപികൾ 
വാക്കിനെ വാക്കത്തിയാക്കുന്നോർ 
ഇ-മലയാളിക്കും ആ-മലയാളിക്കും 
ഐക്യ നാട്ടിലെ സർവ്വമലയാളിക്കും 
നിങ്ങളൊരുക്കുന്നോരീ വേദി
ആശ്വാസംമായി ഭവിക്കുന്നോരോ വിധത്തിൽ 
പണം ചോതിച്ചില്ലല്ലോ 
നന്ദിയല്ലേ ചോതിച്ചുള്ളൂ 
നന്ദി നിങ്ങൾക്കൊരായിരം നന്ദി പത്രാധിപരെ .

കാർത്തിയാനി 2015-03-12 19:21:25
എത്ര എഴുത്തുകാരാണ് അമേരിക്കയിലുള്ളത്‌ പക്ഷെ പേരും നാളും ഇല്ലാത്ത ഒരു വിദ്യാധരന് മാത്രമേ ഇ-മലയാളി പത്രത്തെക്കുറിച്ച് രണ്ടു നല്ല വാക്ക് പറയാൻ കഴിഞ്ഞുള്ളൂ.  വിദ്യാധരേട്ടൻ  പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാവർക്കും അവരവരുടെ പടവും എഴുത്തും കാണണം. അതിൽ കൂടുതൽ വേറെയൊന്നും ഇല്ല.  ഐ ലവ് യു ചേട്ടാ.  നല്ല കവിത. മുഖോം പടോം പേരും ഒന്നും ഇല്ലാതെ ചേട്ടൻ എന്തെല്ലാം വേലകളാ കാണിക്കുന്നത്? 
വായനക്കാരൻ 2015-03-13 19:44:11
(വന്ദനം യേശുപരാ എന്ന ഗാനത്തെ ആധാരമാക്കി)
വന്ദനം പത്രാധിപരേ! നിനക്കെന്നും
വന്ദനം പത്രാധിപരേ!
വന്ദനം ചെയ്യുന്നു വായനക്കാർ ഞങ്ങൾ
നിന്നൌദാര്യത്തിന്നു സദാ
       ചരണങ്ങൾ
എന്നും നിൻ ഈ-പത്രത്തിൽ കമന്റുകൾ എഴുതിചേർക്കുന്നതിന്നു-
തന്ന നിൻ ഉന്നതമാം കൃപക്കഭിവന്ദനം ചെയ്തിടുന്നേ-................വന്ദനം

ഏതജ്ഞാത പേരിലും  ധൈര്യത്തോടെ ജീവനുള്ള കമന്റുകൾ
ഏതു കൃതിക്കു കീഴിലും ഇട്ടിടാമേ സതതം.........വന്ദനം

ഇത്രമഹത്വമുള്ള പദവിയെ പാത്രതയേതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ-.................വന്ദനം

വായനക്കാർ ഗണങ്ങൾ രസകര കമന്റിനാൽ സതതം
പത്രത്തിൻ താളുകളെ വായനായോഗ്യമാക്കുന്നുവല്ലോ..........വന്ദനം

നാരദർ, വിദ്യാധരൻ, ക്രിസോധരൻ, പരേതൻ മത്തായിയും മിന്നും പ്രഭാവമുള്ളോൻ പ്രതികരണത്തിനു വന്നുവല്ലോ........വന്ദനം

നീയൊഴികെ ഞങ്ങൾക്കു ഈനാട്ടിൽ ആരുള്ളൂ പത്രാധിപാ
നീയൊഴികെ ഇവിടെ മറ്റാരും വേദിതരുന്നില്ലല്ലോ..........വന്ദനം
ഒരു വായനക്കാരൻ 2015-03-14 10:02:54
ഇവിടെ വരുന്ന പല ലേഖനങ്ങളെക്കാളും എഴുത്തുകളെക്കാളും  എനിക്ക് ഇഷ്ടം കമെന്റുകളാണ്. അത് എഴുതുന്നവർ പലരും വിജ്ഞാനം ഉള്ളവരാണ്, രസികന്മാരാണ്, കുഞ്ചൻനംബിയാരെപ്പോലെ പരിഹാസത്തിലൂടെ  വായനക്കാരുടെ ശ്രദ്ധയെ ഒരു പക്ഷെ എഴുത്തുകാർ കാണാതെപോകുന്ന മേഖലകളിലേക്ക് ക്ഷണിക്കുന്നു.   ചിലപ്പോൾ അത് ഒരു ചാട്ടുളിപോലെ ചെന്ന് തറക്കുന്നു, ചിലപ്പോൾ അത് പൊട്ടി ചിരിപ്പിക്കുന്നു.  പത്രാധിപർ പറഞ്ഞതുപോലെ എല്ലായിപ്പോഴും കള പറിച്ചു വിടാൻ കഴിഞ്ഞെന്നിരിക്കില്ല. അതുകൊണ്ട് അത് കാണുന്നവർ അത് പറിച്ചു കളഞ്ഞിട്ടു വായിച്ചാൽ എല്ലാവർക്കും കമന്റുകൾ രസകരം ആയിരിക്കും.  അമേരിക്കയിലെ ഒരു നല്ല ഈ-പത്രമായിട്ടു അത് വളരെട്ടെ എന്ന് ആശംസിക്കുന്നു 

പാസ്റ്റർ മത്തായി 2015-03-14 20:33:24
(എന്തതിശയമേ ദൈവത്തിൻ സ്നേഹം 
എത്ര മനോഹരമേ -അത് -എന്ന രീതിയിൽ തംമ്പേറടിച്ചു പാടുക )

എന്തതിശയമേ ഓരോരോ കമന്റുകൾ 
എത്ര മനോഹരമേ -അതിന്റെ 
കുരുക്കുകളഴിച്ചു കീഴോട്ടു ചെല്ലുമ്പോൾ
പരാകൾ കാണുന്നു ഞാൻ 

പത്രാധിപ നിന്റെ സ്നേഹത്തിൻ ആഴം 
കമന്ടുകാർ ഗ്രഹിച്ചിടുന്നു -എനി 
ക്കാവതില്ലേ നന്ദി വാക്കുകൾ ചൊല്ലാൻ 
തൊണ്ടയിൽ തടഞ്ഞിടുന്നു 

എത്രത്ര എഴുത്തുകാർ ഭ്രാന്തു പിടിച്ചാലും 
നീ അത് ഗൗനിക്കില്ല -നീ നിന്റെ 
ഫ്രീഡം ഓഫ് സ്പീച്ചിന്റെ ചരടിൽ 
മുറുകെ പിടിച്ചിടുന്നു 

കമന്ടുകൾക്കുള്ളിൽ തിരുമറി കാട്ടുമ്പോൾ 
നീ അവ വെട്ടിടുന്നു -വലിയ 
വാക്കത്തി കൊണ്ട് കഴുത്തിനു വെട്ടിടുന്നു 
കാലും വെട്ടിടുന്നു 

പൊട്ടരാം  എഴുത്തുകാർ വികൃതരാം    കമന്ടുകാർ 
സർവ്വരേം വഹിച്ചിടുന്നു -നീ 
അവരുടെ തെറിവിളി കേട്ടിട്ടും പിന്നെയും 
അവരെയും നീ വഹിച്ചിടുന്നു 

വായനക്കാരൻ 2015-03-16 10:44:13
കള്ളപ്പേരിൽ എഴുതുന്നവർ പൈങ്കിളി സാഹിത്യകാരന്മാരോ അതിനോട് മമതയുള്ളവരോ ആണെന്ന് വിചാരവേദി റിപ്പോർട്ടിൽ കണ്ടു. കൊത്ത് കണ്ട് കുലുങ്ങിച്ചിരിക്കുകയല്ലാതെ എന്താ ചെയ്ക.  ഈ കമന്റ്  വിചാരവേദി റിപ്പോർട്ടിനടിയിൽ പ്രസിദ്ധീകരിക്കുവാൻ പത്രാധിപർ വിസമ്മതിക്കുന്നതുകൊണ്ട് ഇവിടെയിടുന്നു.

ഖസാക്കിലെ രവിക്ക് പാമ്പ് പത്തി വിടര്‍ത്തി കാല്പടത്തില്‍ പല്ലുകളമര്‍ത്തിയപ്പോള്‍ വാത്സല്യമാണു തോന്നുന്നത്. 'പല്ലുമുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കീട്ട് അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേക്കു നുഴഞ്ഞുപോയി.'  ഖസാക്കിന്റെ ഇതിഹാസം ഒരു ദാർശനിക പൈങ്കിളിയാണെന്ന് പറഞ്ഞവരുമുണ്ട്.
വിദ്യാധരൻ 2015-03-16 11:20:23
കാലം വളരെ മുന്നോട്ട് പോയിരിക്കുന്നു.  വിഷമുള്ള പാമ്പിനെ (എഴുത്തുകാരെ) കണ്ടാൽ തിരിച്ചറിയുന്ന രവിമാരുടെ (വായനക്കാർ ) എണ്ണം കൂടിയിരിക്കുന്നു. അവർ ചൂര വടിയുമായി കറങ്ങുകയാണ്.   പത്തിവിടർത്തിയാടുന്ന പാമ്പുകളെ മണ്‍കട്ടകൾക്കിടയിൽ തിരിച്ചുപോയി ഒളിക്കാൻ അനുവദിക്കില്ല.  അവരെ പത്തി വിടർത്തി ആടിക്കുകയും അവരുടെ വിഷം തുപ്പിച്ചു കളയുകയും ചെയ്യും.  പാമ്പിനെ വരുത്തി വിഷം വലിപ്പിച്ചെടുക്കുന്ന വിഷകാരിയെപ്പോൽ.    

വിദ്യാധരൻ 2015-03-17 11:34:02
വിദ്യാധരവേട്ട വീണ്ടും തുടങ്ങി 
അവനവുടുണ്ട് ഇവിടുണ്ട് 
അവൻതന്നെ  ഇവൻ എന്നിങ്ങനെ 
തെറ്റായ വൃത്താന്തങ്ങളാൽ 
അന്തരീഷം ശബ്ദമുഖരിതം വീണ്ടും 
പ്രചരണയന്ത്രങ്ങളും തന്ത്രങ്ങളും 
പ്രവർത്തനോന്മുഖം. 
" കള്ളനെ വഴിയിൽ കിട്ടും 
കണ്ടാലുടനെ തട്ടുമെന്നും' 
അയ്യായിരം കിട്ടിയാൽ മിണ്ടുകില്ലെന്നും 
വീമ്പിളക്കുന്നു."  
സമയം വൃഥാ കളയാതെ 
എഴുത്ത് നന്നാക്കിയാൽ 
വിദ്യാധര ശല്യം കുറഞ്ഞിരിക്കും 
വായിക്കാതെഴുതരുത് 
എഴുതിയത് പല തവണ വായിക്കണം 
എഴുത്ത് നല്ലതെന്ന് പറയുന്നവരെ ഓടിക്കണം 
ചീത്ത വിളിക്കുനനവനെ മിത്രമാക്കണം 
മിത്രങ്ങളായി വരുന്നവരെ ശത്രുവായി കാണണം 
അവാർഡുകൾ പൊന്നാടയിൽ പൊതിഞ്ഞു കത്തിക്കണം 
വേദികളും മൈക്കുകളിലും ഭ്രമം പാടില്ല 
പേര് വച്ച് എഴുതരുത് 
ഇത് ഓലപാമ്പുകളുടെ സമയം .
ആരെങ്കിലും വിദ്യാധരൻ നീയാണോ എന്ന് 
ചോദിച്ചാൽ, ചോദിക്കുന്നവനെ പിടിച്ചു കെട്ടുക 
ചിലർ തലയില്ലാതെ പേടിപ്പിക്കും 
മറ്റു ചിലർ വാലുംകൊണ്ടും
ഭയപ്പെടുത്തുന്നതും ഭയപ്പെടാതിരുക്കുന്നതും 
വർത്തമാന സ്വാതന്ത്ര്യത്തിന്റെ ചട്ട ഇട്ടായിരിക്കട്ടെ

വായനക്കാരൻ 2015-03-17 18:15:49
Looks like the news section got hacked by one of the most well-known Iranian hacker groups Ashiyane Digital Security Team (aka Ashiyane Security Group) are well-known for high profile attacks against Mossad and FBI websites, among others. 
നാരദർ 2015-03-17 19:16:27
വിദ്യാധര സംഹാരം നടത്തിയവർ എവിടെ പോയി? ഇയ്യാള് ചത്തിട്ടില്ലല്ലോ ?
ന്യുയോർക്കൻ 2015-03-18 05:58:21
വിദ്യാധരനെ പിടികിട്ടിയെന്ന് കിംവദന്തി.  ഇപ്പോൾ പിടിയിലുള്ളാൾക്ക് 'വിദ്യാധരനും സാമൂഹ്യപാഠത്തിന്റേയും ' റോയൽറ്റി വേണമെന്ന് പിടിവാശി 

Award Writer 2015-03-18 06:55:03
മലയാളി കാശുകൊടുത്ത് പുസ്തകം വാങ്ങി വായിക്കുന്ന കാലം ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല.  പാവം ഗ്രന്ഥകർത്താവിൻറെ കാശുപോയത് മിച്ചം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക