Image

അണ്ണാ ഹസാരെ ആര്‍.എസ്‌.എസുകാരനെന്ന്‌ ഹിന്ദി ദിനപ്പത്രം റിപ്പോര്‍ട്ട്‌

Published on 27 December, 2011
അണ്ണാ ഹസാരെ ആര്‍.എസ്‌.എസുകാരനെന്ന്‌ ഹിന്ദി ദിനപ്പത്രം റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ ബില്ലിനുവേണ്ടി സമരം നടത്തുന്ന അണ്ണാ ഹസാരെ ആര്‍.എസ്‌.എസ്‌ പ്രചാരകന്‍ ആണെന്ന്‌ ഹിന്ദി ദിനപ്പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹിന്ദി പത്രം നയീ ദുനിയ വെളിപ്പെടുത്തിയ രേഖകള്‍ അനുസരിച്ച്‌ ഹസാരെ പ്രമുഖ ആര്‍.എസ്‌.എസ്‌ നേതാവ്‌ നാനാജി ദേശ്‌മുഖില്‍നിന്ന്‌ ദീക്ഷ വാങ്ങിയാണ്‌ ആര്‍.എസ്‌.എസില്‍ ചേര്‍ന്നതെന്ന്‌ വെളുപ്പെടുത്തുന്നു. നാനാദേശ്‌മുഖ്‌ അധ്യക്ഷനായ ആര്‍.എസ്‌.എസുമായി അഫിലിയേറ്റ്‌ ചെയ്‌ത ഒരു സന്നദ്ധ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും അണ്ണാ ഹസാരെ വഹിച്ചിരുന്നു.

ഗ്രാമങ്ങളുടെ വികസനത്തിന്‌ ആര്‍.എസ്‌.എസ്‌ നേതൃത്വത്തില്‍ രൂപവത്‌കരിച്ച `ഗ്രാം വിശ്വ' (ഗ്രാമലോകം) സംഘടനയുടെ പ്രസിഡന്‍റ്‌ പദം ദേശ്‌മുഖ്‌ കൈയാളിയപ്പോള്‍ സെക്രട്ടറി സ്ഥാനം ഹസാരെക്കായിരുന്നു.

ഇതിനിടെ ഉപവാസസമരം അനുഷ്‌ഠിക്കാനെത്തിയ ഗാന്ധിയന്‍ അണ്ണാ ഹസാരെക്ക്‌ നേരെ മുംബൈയില്‍ കരിങ്കൊടി പ്രതിഷേധം. ചൊവ്വാഴ്‌ച രാവിലെ ജൂഹു ബീച്ചിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്താന്‍ പോകുമ്പോഴായിരുന്നു സംഭവം.
അണ്ണാ ഹസാരെ ആര്‍.എസ്‌.എസുകാരനെന്ന്‌ ഹിന്ദി ദിനപ്പത്രം റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക