Image

ഇന്‍ഷുറന്‍സ് മേഖല സ്തംഭിച്ചു

Published on 11 March, 2015
ഇന്‍ഷുറന്‍സ് മേഖല സ്തംഭിച്ചു

കോഴിക്കോട്: ജനാഭിപ്രായം മാനിക്കാതെയും ഭരണഘടന തത്വങ്ങള്‍ ലംഘിച്ചും കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ വ്യാപകമായി ഇന്‍ഷുറന്‍സ് ജീവനക്കാരും ഏജന്റുമാരും തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിച്ചു. എല്‍.ഐ.സിയുടെ കോഴിക്കോട് ഡിവിഷനു കീഴിലുള്ള 26 ഓഫീസികളും സാറ്റലൈറ്റ് ഓഫീസുകളും പണിമുടക്ക് കാരണം തുറന്നുപ്രവര്‍ത്തിച്ചില്ല. 

പണിമുടക്കിയ ജീവനക്കാര്‍ എല്‍.ഐ.സി ഡിവിഷനല്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍്‌റ് ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി. ദാസന്‍, എഐഐഇഎ വൈസ് പ്രസിഡന്റ എം. കുഞ്ഞികൃഷ്ണന്‍, എല്‍ഐസിഎഒ സംസ്ഥാന സെക്രട്ടറി ടി.കെ വിശ്വന്‍, ബിഇഎഫ്‌ഐ മുന്‍ പ്രസിഡന്റ് എ.കെ രമേഷ്, എല്‍ഐസിപിഎ പ്രസിഡന്റ് കെ.കെ.സി പിള്ള, ബിഇഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.രാജു പി.പി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ചിത്രങ്ങള്‍ 

1.പണിമുടക്കിയ ജീവനക്കാര്‍ ഡിവിഷണല്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം.

2. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് ബിഎസ്എല്‍എല്‍ എംപേ്‌ലായീസ് യൂണിയന്‍ ഡിവിഷണല്‍ ഓഫീസിലേക്ക നടത്ിയ പ്രകടനം.

3. നിശ്ചലമായ എല്‍.ഐ.സി ഡിവിഷണല ഓഫീസ്.

റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്‌

ഇന്‍ഷുറന്‍സ് മേഖല സ്തംഭിച്ചുഇന്‍ഷുറന്‍സ് മേഖല സ്തംഭിച്ചുഇന്‍ഷുറന്‍സ് മേഖല സ്തംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക