Image

ലോക്പാല്‍ : അവസാനശ്വാസം വരെയും പോരാടുമെന്ന് ഹസാരെ

Published on 27 December, 2011
ലോക്പാല്‍ : അവസാനശ്വാസം വരെയും പോരാടുമെന്ന്  ഹസാരെ
മുംബൈ: ശക്തമായ ലോക്പാല്‍ ബില്ലിനായി അവസാനശ്വാസം വരെയും പോരാടുമെന്ന് അന്നാ ഹസാരെ. മുംബൈയില്‍ ഉപവാസ വേദിയില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഹസാരെ.

സ്വാതന്ത്ര്യത്തിന് സമരം ചെയ്തപോലെ അഴിമതിക്കെതിരേയും സമരം ചെയ്യും. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഈ വഞ്ചനയ്ക്ക് മറുപടി നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രചാരണം നടത്തുമെന്നും അന്നാ ഹസാരെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക