Image

സര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ നിരാശപ്പെടുത്തുന്നതെന്ന് മുലായം

Published on 27 December, 2011
സര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ നിരാശപ്പെടുത്തുന്നതെന്ന് മുലായം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിന്റെ കരട് നിരാശപ്പെടുത്തിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്പാലിനെക്കാള്‍ വലുത് ജനാധിപത്യമാണ്. ജനങ്ങളുടെ ആശങ്കയ്ക്ക് സര്‍ക്കാര്‍ ചെവികൊടുക്കണം. ജനങ്ങളുടെ പ്രതീക്ഷയാണ് പാര്‍ലമെന്റ് പ്രതിനിധീകരിക്കുന്നതെന്നും മുലായം പറഞ്ഞു. എംപിമാര്‍ക്ക് പേടിയാണ്. കാരണം അവരെ ജനങ്ങളാണ് തെരഞ്ഞെടുത്തു വിടുന്നത്. ബില്ലില്‍ നിരവധി പോരായ്മകളുണ്‌ടെന്നും മുലായം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ ലോക്പാലില്‍ പല കാര്യങ്ങളും ഒഴിവാക്കുകയായിരുന്നെന്നും മുലായം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക