Image

അമേരിക്കന്‍ ജാഡ: 35 കല്‍പ്പനകള്‍ (ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 10 March, 2015
അമേരിക്കന്‍ ജാഡ: 35 കല്‍പ്പനകള്‍ (ശ്രീകുമാര്‍ പുരുഷോത്തമന്‍)
അമേരിക്കയില്‍ നിന്നും നാട്ടില്‍ അവധിക്കു പോകുന്ന മലയാളി സുഹൃത്തുക്കള്‍ക്ക്‌ അവലംബിക്കാവുന്ന 35 കല്‍പ്പനകള്‍....

1. കവലയിലെ സുശീലന്‍ ചേട്ടന്റെ ചായക്കടയിലെ സാമ്പാറില്‍ ഓക്ര ഇട്ടില്ലേ എന്ന്‌ ചോദിച്ചു കുറ്റപ്പെടുത്തുക .

2.വടക്കേലെ ദേവസ്സിയോട്‌ ട്രാഷ്‌ എടുക്കുന്നത്‌ ശനി / ഞായര്‍ ആണോ എന്ന്‌ ഉറപ്പിക്കുക .

3.രാമന്‍ നായരുടെ കടയില്‍ നിന്ന്‌ ഇഡലിയും ചമ്മന്തിയും കഴിച്ചു 15% ടിപ്പ്‌ കണക്കു കൂട്ടി കൊടുക്കുക.

4. മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ടു ഇത്‌ `എന്തുട്ട്‌ കായ ` ആണെന്ന്‌ സംശയം പ്രകടിപ്പിക്കുക .

5.അടുത്ത അമ്പലത്തിലെ മൈക്കില്‍ നിന്നും തിരുപ്പതി വെങ്കടാചല സുപ്രഭാതം ഒഴുകി വരുമ്പോള്‍ 100 വിളിച്ചു ഉറക്കം ശല്യപെടുന്നുവെന്നു പരാതിപ്പെടുക .

6.തൊട്ടടുത്തുള്ള വലിയ പട്ടണത്തില്‍ പോകുമ്പോള്‍ , സിറ്റി എന്ന്‌ ഒരിക്കലും പറയരുത്‌ . downtown-il പോകുകയാണെന്ന്‌ പറയുക .

7.ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചിട്ട്‌ ചെക്ക്‌ കൊണ്ടുവരാന്‍ വെയിറ്റരോട്‌ ആവശ്യപ്പെടുക . ഭക്ഷണത്തോടൊപ്പം ചെക്കും വേണോ എന്ന്‌ ചോദിച്ചു ബാക്കി കാര്യം അവര്‍ നോക്കിക്കൊള്ളും.

8.ബാറില്‍ പോയി മദ്യപിക്കുമ്പോള്‍ 
On the rock തരാന്‍ പറയുക . അവര്‍ മദ്യം പാറപ്പുറത്ത്‌ വച്ച്‌ തരും.

9. തെക്കേലെ സുമതി IRDP ലോണ്‍ എടുത്തു നടത്തുന്ന ഇന്റര്‍നെറ്റ്‌ കഫെയില്‍ FIOS ഇല്ലാത്തതിന്റെ പേരില്‍ വെറുതെ ബഹളമുണ്ടാക്കുക.

10. ദോശയുടെ മുകളില്‍ ചമ്മന്തി ഒഴിച്ചതിനു സുഗുണനെ ശകാരിക്കുക. ചമ്മന്തി വേറൊരു പാത്രത്തില്‍ വാങ്ങി ദോശ വലതു കൈ കൊണ്ടു മുറിച്ചു ഇടതു കയ്യില്‍ പിടിച്ചു ചുവടു വച്ചു ഇടതു മാറി വലതു വെട്ടി രണ്ടടി പിന്നോട്ട്‌ വച്ച്‌ മൂന്നടി മുന്നോട്ടു മാറി ചമ്മന്തിയില്‍ മുക്കി കഴിക്കുക.

11. പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ഒരു തോര്‍ത്ത്‌ കഴുത്തില്‍ കെട്ടുകയോ മടിയില്‍ വിരിക്കുകയോ ചെയ്യുക. നിലത്തു വിരിക്കരുത്‌, യാചകനാണെന്നു  കരുതും.

12. ദിനേശ്‌ ബീഡി ആഞ്ഞു വലിക്കുന്ന കുട്ടപ്പനോട്‌ ഇപ്പോഴത്തെ ബ്രാന്‍ഡ്‌ Marlboro ആണോ 555 ആണോ എന്ന്‌ സംസാരിച്ചു ഉറപ്പു വരുത്തുക.

13. സദ്യക്ക്‌ പോകുമ്പൊള്‍ വാഴയിലയില്‍ ചോറ്‌ വിളമ്പി കത്തിയും മുള്ളും ഉപയോഗിച്ച്‌ കഴിക്കുക (മുന്നറിയിപ്പ്‌ : ഇല മുറിയാതെ നോക്കണം )

14. പട്ടിണി മൂലം മുറ്റത്തെ അടുപ്പില്‍ കപ്പ ചുട്ടു തിന്നുന്ന അയലത്തെ വിലാസിനിയോടു അത്‌ Bar-B-Q ഗ്രില്‍ ആണേല്‍ കൂടുതല്‍ ടേസ്റ്റ്‌ ഉണ്ടായേനെ എന്ന്‌ വീരവാദം അടിക്കുക .

15. ഇവിടത്തെ മുതലാളി പിറന്നാള്‍ സമ്മാനമായി അയച്ചു തന്ന വിസിറ്റിംഗ്‌ കാര്‍ഡ്‌ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഓരോന്ന്‌ വെറുതെ വിതരണം ചെയ്യുക.

16. പടിഞ്ഞാറേലെ അമ്മിണിയുടെ ഭര്‍ത്താവു കൃഷ്‌ണന്‍കുട്ടി ചേട്ടനെ Mr. Kris എന്നും ബാര്‍ബര്‍ കുട്ടപ്പനെ Mr. Kat എന്നും പാല്‌ കൊണ്ടുവരുന്ന കത്രീനാമ്മയെ Ms. Kathy എന്നും മാത്രം സംബോധന ചെയ്യുക.

17. കോളയ്‌ക്കും പെപ്‌സിക്കും എപ്പോഴും സോഡാ എന്നേ പറയാവൂ .

18. ലിഫ്‌റ്റ്‌ എന്ന്‌ പറയരുത്‌ ...എലിവേറ്റര്‍ എന്ന്‌ ഉപയോഗിക്കുക.

19. ആരെന്തു പറഞ്ഞാലും വെറുതെ oki duke, awesome എന്ന്‌ പറഞ്ഞുകൊണ്ടേ ഇരിക്കുക..

20. കഞ്ഞി വെള്ളത്തിന്‌ Rice Soup എന്നും പഴങ്കഞ്ഞി വെള്ളത്തിന്‌ Fermented Rice Soup എന്നും പറയുക ...

21. പണ്ട്‌ സ്ഥിരം പോകാറുള്ള ചായക്കടയില്‍ ചെന്ന്‌ പുട്ട്‌ എന്ന്‌ ചോദിയ്‌ക്കാതെ Steam cake എന്ന്‌ ചോദിക്കുക.

22. സിനിമക്ക്‌ ടിക്കറ്റ്‌ എടുക്കാന്‍ പൊകുമ്പോള്‍ 'Q' വിലാണോ എന്നതിന്‌ പകരം "Line" ഇല്‍ ആണോ എന്ന്‌ മുന്‍പില്‍ നില്‍ക്കുന്ന ചേട്ടനോട്‌ ചോദിക്കുക..ബാക്കി കാര്യം ചേട്ടന്‍ നോക്കിക്കൊള്ളും ...

23. അടുത്ത ചായക്കടയില്‍ പോയി ബീഫ്‌ കറി ഓര്‍ഡര്‍ ചെയ്‌തിട്ട്‌ "Well Done" ആകണം എന്ന്‌ സൂചിപ്പിക്കുക .

24. Sraw ഇടാതെ ഒരു വെള്ളവും കുടിക്കാന്‍ പാടുള്ളതല്ല .

25. പെട്രോള്‍ ബങ്കില്‍ ചെന്ന്‌ ഗ്യാസ്‌ അടിക്കാന്‍ പറയുക.

26. തൊട്ടടുത്തുള്ള പച്ചക്കറി കടയില്‍ പോയി 1 കിലോ പടവലങ്ങ വാങ്ങി, mail in rebate ഉണ്ടോ എന്ന്‌ ചോദിക്കുക.

27. ഏത്‌ വീട്ടില്‍ പോയി, ആരു എന്ത്‌ തന്നാലും , Tri Glyceride ആണ്‌, വേണ്ട എന്ന്‌ പറയുക.

28. അടുത്ത വീടിലെ ജാനുവിന്റെ സിന്ധിപശുവിനെ കറന്നു കിട്ടുന്ന പാല്‍ ഫാറ്റ്‌ ഫ്രീ ആണെന്ന്‌ ഉറപ്പു വരുത്തുക.

29. ബാത്‌റൂമില്‍ പോകുമ്പോഴും സഫാരി സൂട്ട്‌ നിര്‍ബന്ധമായും ധരിച്ചിരിക്കണം.

30. ഏതെങ്കിലും സാംസ്‌കാരിക സാമൂഹിക സംഘടനകള്‍ ഇനിയും പിളരാതെ നില്‍പ്പുണ്ടെങ്കില്‍ അതിനെ രണ്ടായി പിളര്‍ത്തി സ്വന്തക്കാരെ കുറെ പേരെ ഏതെങ്കിലും സ്ഥാനങ്ങളില്‍ അവരോധിച്ച്‌ സംതൃപ്‌തിയോടെ തിരിച്ചു പോരുക.

31. നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ച്‌ അടുത്ത വേനല്‍ അവധിക്കു അമേരിക്ക സന്ദര്‍ശിക്കുവാന്‍ സൌകര്യമുണ്ടാകുമോ എന്ന്‌ ആരായുക. ഉണ്ടെങ്കില്‍ നെടുമ്പാശേരിയില്‍ ഒരു യാത്രയയപ്പും ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ ഒരു സ്വീകരണ മാമാങ്കവും അതിനു ശേഷം നാട്‌ നീളെ പൊക്കിക്കൊണ്ട്‌ നടക്കുവാന്‍ ഉള്ള സംവിധാനവും ഒരുക്കുക.

32. പണ്ട്‌ സ്ഥിരം പോകാറുള്ള കള്ള്‌ ഷാപ്പില്‍ ചെന്ന്‌ യൂക്ക റൂട്ടും സ്‌റ്റേക്ക്‌ ഫ്രൈയും ഓര്‍ഡര്‍ ചെയ്യുക.

33. നാട്ടില്‍ ചെന്ന്‌ ഏതെങ്കിലും കലാപരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചാല്‍ നല്ല പരിപാടി കാണുമ്പോള്‍ ഒരിക്കലും മതി മറന്നു കയ്യടിക്കരുത്‌. നമ്മുടെ സ്റ്റാറ്റസിന്‌ കോട്ടം തട്ടുവാന്‍ സാധ്യത ഉണ്ട്‌. അതിനു പകരം കാലിന്മേല്‍ കാല്‍ കയറ്റി വച്ച്‌, ഇടതു കൈ മടിയില്‍ വച്ച്‌ വലതു കൈ കൊണ്ട്‌ സാവധാനം ഈച്ച ഓടിക്കുന്ന പോലെ ഒരു മിനുട്ടില്‍ 2 എന്ന തോതില്‍ കൈ അടിക്കുക.

34. ഇവിടെ നിന്ന് പോയി തിരിച്ചു വരുന്ന വരെ ഭക്ഷണം കഴിച്ചാല്‍ കയ്യും വായും കഴുകുവാന്‍ പാടുള്ളതല്ല. നാപ്‌കിന്‍ ഉപയോഗിച്ച്‌ തുടക്കുക മാത്രം ചെയ്യുക.

35. കൈലി, ലുങ്കി, തോര്‍ത്ത്‌ ഇത്യാദി സാധനങ്ങള്‍ അബദ്ധത്തില്‍ കണ്ടാല്‍ പോലും മൈന്‍ഡ്‌ ചെയ്യരുത്‌. അതിനു പകരം ബെര്‍മൂട ധരിക്കുവാന്‍ ശ്രമിക്കുക. ഏതെങ്കിലും വീട്ടില്‍ വിരുന്നിനു പോകുമ്പോള്‍ മുണ്ട്‌ ഉടുക്കാന്‍ തന്നാല്‍ മുണ്ട്‌ ഉടുക്കുന്ന രീതി അറിയില്ല എന്ന രീതിയില്‍ അഭിനയിക്കുക.

അമേരിക്കന്‍ ജാഡ: 35 കല്‍പ്പനകള്‍ (ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
A.C.George 2015-03-10 10:10:01
Good one Mr. Purushothaman. Good Humour. So, all India visiting Pravasis (Swarga vasis or Narga Vasis) should follow these funny Commandments here onwards..... OK
Tom 2015-03-10 13:38:41
32.ആരെന്ത് പറഞ്ഞാലും യാ..യാ ,,യാ .. എന്ന് പറയണം. 33. ആരെങ്കിലും തുമ്മുകയോ, ചുമക്കുകയോ, മറ്റു എന്തെങ്കിലും ശബ്ദം പുരപെടുവിച്ചാൽ ബ്ലെസ് യു എന്ന് പറയണം... 34 .ചെറിയ പരിചയം എങ്കിലും ഉള്ള ഏതെങ്കിലും പെന്കുട്ടികലെയോ, സ്ത്രീകളെയോ കണ്ടാൽ ഹഗ്ഗു ചെയ്യുക...ആണുങ്ങളെ കണ്ടാൽ ചെയ്യണ്ട. .
Pappy 2015-03-11 22:30:09
പലതും വളരെ കറക്ട്... ഇതു എനിക്ക് മാത്രം തോന്നിയിട്ടുള്ളതെന്നു ഞാൻ കരുതി... മലയാളിയുടെ മനസ്സറിഞ്ഞ കലാകാരൻ! കലക്കിയിരിക്കുന്നു!  അമ്പോ... ഇനി ഇങ്ങനെ നടിക്കുമ്പോൾ ചിന്തിക്കണം ഇതൊക്കെ അറിയുന്ന മറ്റൊരു മലയാളി അപ്പുറത്തിരുന്നു കാണുന്നുവെന്നും, ഉള്ളിൽ ചിരിക്കുന്നുണ്ടെന്നും.
jake 2015-03-12 13:35:36
ചേട്ടന്റ്റെ ജാഡ ആന്നോ ഈ എഴുതിയിരിക്കുന്നത് ഹി ഹി ....
Baby 2015-03-12 18:09:44
Srikumar,
Valare nannayittundu. Thankalku mathramulla  sargavasana. Keep writing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക