Image

ഗോവധനിരോധനം ശരിയോ തെറ്റോ? - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 10 March, 2015
ഗോവധനിരോധനം ശരിയോ തെറ്റോ? - മീട്ടു റഹ്മത്ത് കലാം
സാമൂഹ്യ പാഠം എന്ന വിഷയത്തില്‍ ചരിത്രം പാഠ്യഭാഗമാക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം കഴിഞ്ഞ കാലത്തിന് കാലിടറിയ ഇടങ്ങള്‍ മനസ്സിലാക്കി പുതുതലമുറയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ്. ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന് ആശ്വാസത്തോടെ കരുതിയിരുന്ന വിഷവിത്തുകള്‍ അതേ ശക്തിയോടെ മുളപൊട്ടുകയാണോ വീണ്ടുമെന്ന ആശങ്ക ഉണര്‍ത്തുന്നതാണ് ഗോവധനിരോധനം പോലുള്ള നിയമങ്ങള്‍.

ഇന്ത്യക്കാര്‍ ഒന്നായി നിന്നാല്‍ അത് ചെറുക്കാന്‍ കഴിയാത്തത്ര വന്‍ശക്തിയാകുമെന്ന ഭീതിയാണ് വെള്ളക്കാരെക്കൊണ്ട് നമ്മുടെ മണ്ണില്‍ വിദഗ്ദ്ധമായി മതഭ്രാന്തിന്റെ വിത്തുകള്‍ പാകിച്ചത്. അന്ന് സൈന്യത്തില്‍ ശിപ്പായികള്‍ക്ക് നെയ്യ് പുരട്ടിയ വെടിത്തിരകള്‍ വായ കൊണ്ട് തുറക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. പന്നിയുടെ നെയ്യ് ഇസ്ലാം വിരുദ്ധവും പശുക്കളുടേത് ഹിന്ദുക്കള്‍ക്ക് പവിത്രവുമായതിനാല്‍ ഇന്ത്യക്കാര്‍ എന്ന സങ്കല്പം വിട്ട് മതത്തിന്റെ പേരില്‍ തമ്മില്‍തല്ലുന്നവരായി ജനങ്ങളെ മാറ്റാനുള്ള ഗൂഢതന്ത്രം. പാകപ്പെട്ട മനസ്സുള്ള ചിലരുടെയെങ്കിലും ഇടപെടല്‍ ആ കുതന്ത്രത്തെ പൊളിച്ചടുക്കി. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ ശബ്ദമായി ശിപ്പായിലഹള(1857) ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. എങ്കിലും എവിടെയൊക്കെയോ ഹിന്ദു മുസ്ലീം ഐക്യത്തിന് കോട്ടം തട്ടുകയും രാജ്യം കീറിമുറിക്കപ്പെടുകയും ചെയ്തു.

ഒരിക്കലും ഉണങ്ങാത്ത ആ മുറിവിലേയ്ക്ക് മതത്തിന്റെ പേരിലുള്ള കത്തിവയ്ക്കല്‍ ഇനിയും ഉണ്ടാകാതിരിക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്തമാണ്. ഭൂമിയെ ദേവിയായി കാണുന്ന സംസ്‌ക്കാരവും ഹിന്ദുത്വത്തിന് ഉണ്ടെന്നിരിക്കെ ഭാരതാംബയെ കീറിമുറിക്കാന്‍ അന്നെന്തിന് കൂട്ട് നിന്നു എന്ന ചോദ്യം പോലും ഉയര്‍ന്നേക്കാം.

എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യം ജനാധിപത്യം നിഷ്‌കര്‍ഷിക്കുന്ന ഒന്നാണ്. ഒരു ഹോട്ടലില്‍ ചെന്നാലും മെനുകാര്‍ഡ് നോക്കി അഭിരുചി അനുസരിച്ച് തെരഞ്ഞെടുക്കാന്‍ പണം മുടക്കുന്നവന് അവകാശമുണ്ട്.

പന്നിയെ നിഷിദ്ധമായി കരുതുന്നതും പശുക്കളെ പുണ്യമായി പരിപാലിക്കുന്നതും അതതുമതങ്ങളും വിശ്വാസങ്ങളുമാണ്. രാജ്യവും നിയമങ്ങളും അവിടെ വിലക്ക് തീര്‍ക്കുന്നില്ല. ഇസ്ലാം മത വിശ്വാസികള്‍ക്ക് പന്നിയിറച്ചി ഹറാമായത്‌കൊണ്ട് അത് നിരോധിക്കണമെന്ന് പറയാനോ പശുക്കള്‍ പുണ്യമാണ് അവയെ  ഭക്ഷിക്കരുതെന്ന വാദം അടിച്ചേല്‍പ്പിക്കാനോ ഇന്ത്യ സ്വേച്ഛാതിപത്യ ഭരണത്തിനു കീഴിലല്ല. അന്‍പത് നോമ്പിന്റെ സമയത്ത് ഭയഭക്തിയോടെ ബീഫ് ഒഴിവാക്കുന്ന ക്രിസ്തീയ സഹോദരങ്ങള്‍ക്ക് ഈസ്റ്ററിന് ഇരട്ടി മധുരമാക്കാന്‍ കുറേ ദിവസം തീന്‍മേശയില്‍ നിന്ന് മാറ്റിനിര്‍ത്തിയ മാട്ടിറച്ചി കൂടിയേതീരൂ. റമദാന്‍ നോമ്പുകാലത്തെ വിഭവങ്ങള്‍ക്കും പെരുന്നാളിന് ബലികൊടുക്കുന്നതിനുമൊക്കെ മുസ്ലീങ്ങള്‍ക്കും ഗോമാംസം അവിഭാജ്യ ഘടകമാണ്. വിവിധ സംസ്‌കാരങ്ങളുള്ള ഭാരതത്തില്‍ ഒരു പ്രത്യേക മതത്തിന്റെ വിശ്വാസം മറ്റു മതക്കാരില്‍ നിയമപ്രകാരം അടിച്ചേല്‍പ്പിക്കുന്നത് സാമാന്യ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. അവനവന്റെ വിശ്വാസങ്ങള്‍ക്കൊത്ത് മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കുന്നതാണ് അഭികാമ്യം.
ബിജെപി ഗവണ്‍മെന്റ് കേന്ദ്രത്തിലിരുക്കെ ഹിന്ദുത്വ അജണ്ടകള്‍ മാത്രമേ പാലിക്കപ്പെടുന്നുള്ളൂ എന്ന തോന്നല്‍ ജനങ്ങള്‍ക്ക് വരുന്ന തരത്തിലുള്ള പ്രവൃത്തികളാണ് സമീപനാളുകളില്‍ നടന്നുവരുന്നത്.

വേദങ്ങളില്‍ പശുവധം നിരോധിച്ചിരുന്നു എന്ന പ്രസ്താവന വാസ്തവവിരുദ്ധമാണ്. പശു, കാള, കുതിര, പോത്ത് എന്നിവയെ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നുവെന്നും വിവാഹങ്ങള്‍ക്ക് ഗോമാംസം വിളമ്പിയിരുന്നതായും ഋഗ്വേദത്തിലും(10/85/13) പരാമര്‍ശിച്ചിട്ടുണ്ട്. മനുസ്മൃതിയില്‍ അദ്ധ്യായം 5, ശ്ലോകം 30) പറയുന്നത്.

 'ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏത് മൃഗങ്ങളുടെയും മാംസം മനുഷ്യര്‍ കഴിക്കുന്നത് പാപമല്ല.' എന്നാണ് പൗരാണിക ഗ്രന്ഥങ്ങളില്‍ ഗോമാംസം വിശിഷ്ടാഹാരമായി നല്‍കപ്പെട്ടിരുന്നതായി പറയുന്നുണ്ട്. പശുവിറച്ചി ഭക്ഷിക്കാത്തവരെ ഉത്തമഹിന്ദുവായി കരുതാത്ത ഒരു കാലം ഉണ്ടായിരുന്നതായി സ്വാമി വിവേകാനന്ദന്‍(Works of Swami vivekananda, volume 3, പേജ് 536) പ്രസ്താവിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്റെ കടന്നുവരവോടെയാണ് ബ്രാഹ്മണര്‍ അടക്കമുള്ള ഹിന്ദുമതവിശ്വാസികള്‍ സസ്യാഹാരികളായതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.

സ്വര്‍ഗ്ഗത്തില്‍നിന്ന് പാലാഴിമഥനത്തിനിടയില്‍ ഉയര്‍ന്നുവന്ന ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന ഗോമാതാവിന്റെ പരിവേഷമാണ് ഹിന്ദുമതത്തില്‍ കാമധേനുവിനുള്ളത്. അതുകൊണ്ട് ഭൂമിയിലെ എല്ലാ പശുക്കളെയും ആരാധനയോടെ കാണണമെന്നില്ല. മഹാവിഷ്ണു മത്സ്യമായി അവതരിച്ചതിന്റെ പേരില്‍ മീന്‍പിടിക്കരുതെന്ന് പറയുംപോലെയാണ് ഗോവധനിരോധനം . പരമശിവന്റെ കഴുത്തില്‍ സര്‍പ്പം ചുറ്റിയിട്ടുണ്ട്; അനന്തനെന്ന സര്‍പ്പത്തിന്മേലാണ് മഹാവിഷ്ണുവിന്റെ ശയനം. സര്‍പ്പപൂജയും സര്‍പ്പക്കാവും തുടങ്ങി ആചാരാനുഷ്ഠാനങ്ങള്‍ ഭാരതത്തിന്റെ പൈതൃകസമ്പത്താണ്. എന്നിരുന്നാലും പാമ്പുകളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണെന്ന് നിയമം വന്നാല്‍ അത് പ്രാകൃതമാണെന്നേ സംസ്‌ക്കാരമുള്ളവര്‍ക്ക് തോന്നൂ.'

ഇന്ത്യ ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. ഗോവധനിരോധന നിയമം പ്രാബല്യത്തില്‍ വരികയും മാട്ടിറച്ചി കൈവശം വയ്ക്കുന്നത് അഞ്ച് വര്‍ഷം തടവും 10, 000 രൂപ പിഴയും വിധിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ചെയ്താല്‍ വിദേശ വരുമാനത്തെയും ബാധിക്കും. അംഗീകൃത കശാപ്പുശാലകളിലെ തൊഴിലാളികള്‍, കോള്‍ഡ് സ്‌റ്റോറേജ് ജീവനക്കാര്‍ അങ്ങനെ പല കുടുംബങ്ങള്‍ പട്ടിണിയാകും. ബീഫ് നിരോധിച്ചാല്‍ മറ്റുമാംസങ്ങളുടെ വില കുത്തനെകൂടും. സാധാരണക്കാര്‍ക്ക് വിവാഹങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും വിരുന്നൊരുക്കാന്‍ ബജറ്റ് ഒതുങ്ങാതെ വരും.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളില്‍ 48-ാം വകുപ്പ് പ്രകാരം ഗോവധം നിരോധിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി സംസ്ഥാനങ്ങളുടെ ഇടപെടലോടെ പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമം വന്നാല്‍ അത് വര്‍ഗ്ഗീയതയായേ കണക്കാക്കാന്‍ കഴിയൂ. പാല്‍ തരുന്ന ജീവിയെ കൊല്ലരുതെന്നതാണ് ആദ്യം മുന്നോട്ടുവച്ച വാദം. അങ്ങനെയെങ്കില്‍ താമസിയാതെ ആട്ടിറച്ചിയും നിരോധിക്കേണ്ടിവരും. കറവവറ്റിയാലും കൃഷിയ്ക്ക് ഉപരിക്കാതെ വന്നാലും നഷ്ടം വരില്ലെന്നതായിരുന്നു കന്നുകാലികളില്‍ കര്‍ഷകര്‍ കണ്ടിരുന്ന മേന്മ. ആദായകരമല്ലെന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായാല്‍ ഇവയെ വളര്‍ത്താനുള്ള താല്‍പര്യം കുറയുകയും തന്മൂലം കൃഷിയും ക്ഷീരമേഖലയും ഫാര്‍മസികളും ഭീഷണി നേരിടും. പോറ്റാന്‍ സാമ്പത്തികമില്ലാതെ കന്നുകാലികളെ തെരുവിലേയ്ക്ക് ഉപേക്ഷിച്ചാല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അവ സാംക്രമികരോഗങ്ങള്‍ക്ക് വഴിവയ്ക്കും. ഒടുക്കം സര്‍ക്കാര്‍ ചെലവില്‍ മരുന്നുകുത്തിവെച്ച് നാല്‍ക്കാലികളെ കൊന്നൊടുക്കേണ്ടി വന്നേക്കാം.

നായ്ക്കളെ ഉപദ്രവിക്കരുതെന്ന നിയമത്തോടെ തെരുവുനായ്ക്കല്‍ പെരുകുകയും മനുഷ്യജീവന്‍ പൊഴിയുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. മനുഷ്യക്ഷേമത്തേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിയമങ്ങള്‍ നമുക്ക് ആവശ്യമുണ്ടോ? ഒരു മതത്തിന്റെ വിശ്വാസങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്ന രാജ്യത്ത് ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം നഷ്ടമാകുമെന്ന് ഭരിക്കുന്നവര്‍ ഓര്‍ക്കണം.

ഗോവധനിരോധനം ശരിയോ തെറ്റോ? - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
Tom Mathews 2015-03-10 07:51:01
Dear Editor; Meetu Rahmat's expose on the diversity of meats people eat on a daily basis or on 'holy' days is the very basic freedom, Indian constitution provides. Maharashtra or any other State government has no authority infringing on the rights of people who inhabit these states. However, I do not agree with Meetu on her assumption that Britishers brainwashed Indians to feud with each other on their differences in religiosity. India, in many ways is a passive country but extreme fanaticism exists all over India.
പാഷാണം വർക്കി 2015-03-10 08:37:10
ഈ ശരിയും തെറ്റും അപേഷികമാണ്. ക്രിസ്തിയ സഹോദരങ്ങൾ ഈസ്റ്റെരിനു മാംസം കഴിച്ചില്ലനെന്നുവച്ചോ, രമദാനു മുഹമ്മദിയർ മാംസം കഴിച്ചില്ലനെന്നുവച്ചോ ആരും സർഗത്തിലോ നരകത്തിലോ പോകുന്നില്ല . അതല്ല ഇവിടത്തെ പ്രശ്നം. ഇതിന്റെ പിറകിലെ വർഗ്ഗീയ വൽക്കരണ ശ്രമം തന്നെയാണ്. ഇതൊക്കെയാണു ഗോവധം നിരോധിച്ചിട്ടുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ.1. ജമ്മു കാശ്മീർ 2. ഹിമാചൽ പ്രദേശ്‌3. പഞ്ചാബ് 4. ഹരിയാന5. രാജസ്ഥാൻ 6. ഗുജറാത്ത്‌ 7. മഹാരാഷ്ട്ര 8. കർണാടക 9. ആന്ധ്ര 10. തെലങ്കാന 11. ഒറീസ്സ 12. ചത്തീസ്ഗഡ്13. ഝാർഖണ്ട് 14. ബിഹാർ 15. ഉത്തർ പ്രദേശ് 16. ഉത്തരാഖണ്ട് 17. മധ്യപ്രദേശ്‌ 18. ഡൽഹി 19. ഗോവ 20. മണിപ്പൂർമേൽ പറഞ്ഞ സംസ്ഥാനങ്ങളിലൊന്നും ഗോ വധം നിരോധിച്ചത് ഇപ്പോ എല്ലാവരും പറയുന്നത് പോലെ നരേന്ദ്ര മോദിയോ ബി ജെ പി സർക്കാരോ അല്ല. ഈ പറഞ്ഞ സംസ്ഥാനങ്ങളിൽ നിരോധിച്ചപ്പോൾ ഇല്ലാത്ത 'മതേതരത്വം' മഹാരാഷ്ട്രയുടെ കാര്യത്തിൽ മാത്രം എവിടെ നിന്നും വന്നു? ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. തമ്മിൽ സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുന്ന സമൂഹത്തെ വർഗ്ഗീയതയുടെ പേരിൽ തമ്മിലടിപ്പിക്കുക. അതിലൂടെ സമർദ്ധമായി ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുക. അല്ലെങ്കിൽ എന്തുകൊണ്ടാണ് ചിലർക്ക് ഇപ്പോ പൊട്ടിയ 'മതേതരക്കുരു' അന്ന് പൊട്ടാഞ്ഞത്?? ഇവർ ഇന്നു പറയുന്നത് പോലെ അന്ന് പറയാതിരുന്നത് എന്ത് കൊണ്ടാണ്? അപ്പോ ഉദ്ദേശം വ്യക്തം. മതത്തിന്റെ പേരിൽ നാലു വോട്ടിനു വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുക. ഈ സമയത്ത് ഇതൊക്കെ പറഞ്ഞാൽ കുറെ പേരെങ്കിലും വിശ്വസിക്കുമെന്ന് ഈ മതേതരന്മാർക്ക് അറിയാം. നരേന്ദ്ര മോടിയാണല്ലോ രാജ്യം ഭരിക്കുന്നത്. പുര കത്തുമ്പോ തന്നെ വേണമല്ലോ വാഴ....... എങ്ങനുണ്ട് പുത്തി??? ഈ നിരോധനം കൊണ്ടു വന്നത് മോഡിയോ ഫഡ്ന വിസൊ അല്ല. ഇന്ത്യയിലെ വലിയ 'മതേതര പാർട്ടി' എന്ന് അവർ അവകശപ്പെടുന്ന കോൺഗ്രസ്സ് പാർട്ടിയും, കോണ്ഗ്രസ് കാരിയും ഇന്ത്യൻ പ്രധാനമന്ത്രിയും ആയിരുന്നഇന്ദിര ഗാന്ധി ആണ് ഇങ്ങനെ ഒരു നിരോധനനിയമം കൊണ്ടു വന്നത്. അത് 1995 ൽ അന്നത്തെ ശിവസേന സർക്കാർ ബില്ലാക്കി പാസാക്കി. ആ ബില്ലിൽ രാഷ്ട്ര പതി ഒപ്പു വച്ചതോടെ ബിൽ നിയമവുമായി. ഇതൊക്കെ അറിയാത്തവരാണ് ഇന്നത്തെ രാഷ്ട്രീയക്കാർ എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അപ്പോ വ്യക്തമായും ഇതൊരു വർഗ്ഗീയ വൽക്കരണ ശ്രമം തന്നെയാണ്. നമ്മുടെ നാട്ടിലെ വിവരമുള്ള കുറച്ച് ആളുകളെങ്കിലും ഈ ശ്രമം തിരിച്ചറിയുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും സാമൂഹിക ഭദ്രതയും തകരാതെ നിലനിൽക്കട്ടെ.
എസ്കെ 2015-03-10 13:35:12

ഗോവധനിരോധനത്തില്‍ കാളകളും ഉള്‍പ്പെടുമോ?

നാട്ടിലെ നിരോധനത്തില്‍ നമ്മള്‍ ഇത്രയേറെ വ്യാകുലപ്പെടെണ്ട ആവശ്യമുണ്ടോ?

Manju 2015-03-10 14:22:04
Powerful expression.India is incredible but incredibly making nonsense regulations. India is restricting the freedom for its common people. But high profile ,high status living is allowed to some who warm up the political chairs. They should remember that they got these minister holiness through the common people election.Please people of India,do something to eradicate these old fools who lacks education,common sense and humanity.
I pity on Indian who lacks the freedom to eat,"drink", safety for children& women,and to dress what one wish to wear.
Let's go back to era of Ape.
ഗോമതി പശു 2015-03-10 15:49:06
കപടതയ്ക്കൊരു പരിയായം നോക്കിയാൽ 
അതിലൊന്നാണ് മനുഷ്യർ 
ഞങ്ങളെ വിശുദ്ധ ഗോക്കളാക്കുന്നതും ഉടനെ 
കശാപ്പു ചെയ്യുന്നതും നിങ്ങൾ
പാലിനും മോരിനും കൂടാതെ നെയ്യിനും 
നിങ്ങൾക്ക് ഞങ്ങളെ വേണം 
കള്ള്കുടിക്കാനും തിന്നു മതിക്കാനും 
ഞങ്ങളെ നിങ്ങൾക്ക് വേണം 
ഒരു ദിവസം പരിശുദ്ധ പശുവായി മാറുന്നു 
മറുദിവസം ബീഫായി മാറുന്നു 
ഞങ്ങളെ തിന്നുന്ന നിങ്ങളാ മൃഗങ്ങൾ 
വെറും കണ്ടാമൃഗങ്ങൾ 
നിറുത്തുക നിങ്ങടെ കാപട്യ വേലകൾ 
നിറുത്തുക എന്നന്നെക്കുമായി 

വായനക്കാരൻ 2015-03-10 18:24:18
എല്ലാ മനുഷ്യരും എന്ത് കഴിക്കണമെന്നു തീരുമാനിക്കുന്നതിനു മുൻപ് എല്ലാ മനുഷ്യർക്കും കഴിക്കുവാൻ എന്തെങ്കിലുമുണ്ടെന്ന് ഉറപ്പാക്കൂ സർക്കാരേ.
andrew 2015-03-10 19:11:53
to പാഷാണം വര്‍കി.
very educating  comment. will you be kind enough to give more authoritative references related to your comments. It may educate the readers.

Indian 2015-03-10 19:53:44
If the cow is sacred, it should be sacred all over the world. unfortunately it is not. The Snagh pariwar usually say that it is like our mother. But mother is respected all over the world.
Lonappan Kilimanoor 2015-03-10 20:04:48
വർക്കിച്ചാ എവന്മാർക്കൊരു വിവരവും ഒന്നിലുമില്ലാന്നു ഞാൻ പറയുന്നിതിതാ... ഇനി അവിടെ നിരോധിച്ചാലെന്താ? അമേരിക്കീലിപ്പം എന്താ അതിനു? പഞ്ഞം വരുമോ? എത്ര വേണേലും കിട്ടൂലേ?... നല്ല കുതിരേടെം ചേർത്തത്. കരിമ്പൂച്ചയെ ചതച്ചു ചേർത്ത മരുന്നു കഴിച്ചാൽ മൊലപ്പാലു കൂടുമെന്ന് പറയുന്നു. കേരളത്തിൽ ഒരുപാട് പെണ്ണുങ്ങൾ അതാ പൂച്ച രസായനം അടിക്കുന്നുത്. കുഞ്ഞുങ്ങൾക്ക്‌ പൂരേ പാല് കിട്ടുന്നുണ്ടത്രേ... പൂച്ചേന്റെ കഷ്ടകാലമേ... പക്ഷേങ്കി, ബീഫക്കറി കഴിച്ചാൽ നല്ല കരുത്തു കിട്ടുമെന്നാ... ഓരോ പാർട്ടും പ്രത്യേകം-പ്രത്യേകം കഴിച്ചാൽ ആ ഭാഗത്തിന് നല്ല കരുത്തു കിട്ടുമെന്നാ. അതല്ലേ അമേരിക്കയിൽ ഓരോ പാർട്ടാക്കി വിൽക്കുന്നെ... കാലു വേറെ, വാലു വേറെ, കരളു വേറെ, തോട വേറെ, റിബ് വേറെ, അടിവയറ്, എല്ലാം പ്രത്യേകം-പ്രത്യേകം. ഏതു ഭാഗമാ 'വീക്കെന്നു' വെച്ചാൽ, അതു വാങ്ങി കഴിച്ചാൽ നല്ല കരുത്തു കിട്ടും.

ഇതൊന്നും ബീജെപ്പിക്കും ആർ എസ് എസിനും ഒന്നും അറിയത്തില്ല. പാലു മാത്രം കുടിക്കും... ഹി..ഹി... ഒന്നോ രണ്ടോ പശു മതിയത്രേ ജീവിക്കാൻ... കൊറച്ചു ഭാസുമതി പച്ചരിയും... ഹി...ഹി... പാലില്ലാതെ വരുമ്പം പഠിച്ചോളും. ഇതു  വെല്ലോം കാര്യമാക്കാനുണ്ടോ വർക്കിച്ചാ? ഇവന്മാര് വെറുതെ പ്രശ്നമുണ്ടാക്കുകയാ...

Jack Daniel 2015-03-11 06:30:54
അല്പം കഴിചേച്ച് ഇരുന്നാൽ ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടണ്ട ആവശ്യം ഇല്ല വായനക്കാരാ 
Matt John 2015-03-11 07:26:14
ഏതു സമയം നോക്കിയാലും നിങ്ങൾക്ക് കേരളത്തെക്കുറിച്ചുള്ള വിചാരമേയുള്ളൂ. ഒന്നുകിൽ നിങ്ങളിൽ പലരും ജോലിയില്ലാതെ ചൊറിക്കുത്തിയിരിക്കുന്നവരും, അല്ലെങ്കിൽ ആരുടെയെങ്കിലും ചിലവിൽ കഴിയുന്നവരും, അതും അല്ലെങ്കിൽ റിട്ടയർ ചെയ്യെതു കമ്പ്യുട്ടറിന്റെ (കുഴിയിൽ) അടുത്തു കാലും നീട്ടി ഇരിക്കുന്നവരാണ്. അച്ചുതാനന്താൻ കുഴിക്കതിരുന്നുകൊണ്ടാണ് പ്രസ്താവനകൾ ഇറക്കുന്നത്‌. അത്കേട്ടാൽ ഉടനെ ചിലവന്മാർ ഇവിടെ കുഴിയിൽ ഇരുന്നു അങ്ങോട്ട്‌ പ്രസ്താവന ഇറക്കും. ചിലര് പാഷാണം കഴിച്ചു റെഡിയായി ഇരിക്കുകയാണ്. എന്ത് ചെയ്യാം നല്ല പാഷാണം മേടിച്ചു കഴിച്ചായിരുന്നെങ്കിൽ ഇത്രേം പ്രസ്താവനകൾ കേൾക്കണ്ടായിരുന്നു.  ഞങ്ങൾ ചെറുപ്പക്കാർക്ക് കേള്ക്കണ്ടതു അമേരിക്കയെക്കുറിച്ചാണ്.  ഞങ്ങൾ മാഡ് കൗ രോഗത്തെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുമ്പോൾ നിങ്ങൾ പശുക്കളെ ദൈവം ആക്കാൻ ശ്രമിക്കുകയാണ്.  നിങ്ങൾ കാർണോമാർക്ക് നാട്ടിൽ പോയി ജീവിച്ചു കൂടെ? ഇവിടെ കിടന്നു സമയം മിനക്കെടുത്താതെ. ഞങ്ങൾ പിള്ളാര്‌ നല്ല ബീഫ് ബാർബിക്ക്യുവും ബിയറും അടിച്ചു അമേരിക്കൻ ഡ്രീം കണ്ടു കഴിന്ജോലാം . ഗോ ബാക്ക് ടോ കേരളാ മാൻ.  ഡോണ്ട് വെയിസ്റ്റു ടൈം മാൻ.  ഈറ്റ് ഡ്രിങ്ക് ആൻഡ്‌ ബി മെറി മാൻ.  ഓക്കേ. യു അന്ടെര്സ്ടാണ്ട്.  ഐ ഹെയിട്ട് പോളിടിക്സ് മാൻ.  ബഞ്ച് ഓഫ്‌ ബി എസ .  ഓക്കേ!  യു ഗൈസ് നീഡ്‌ റ്റു ഫൊർഗെട്ട് എബൌട്ട്‌ ദിസ്‌ പശു ബിസിനസ്‌ ആൻഡ്‌ ഫോക്കുസ് മോർ ഓണ്‍ ലേറ്റ് പ്രവീണ്‍ വർഗീസ്.  ഓൾ ദി കവ്സ് ആർ സപ്പോസേദ് റ്റു ബി ഈട്ടെൻ ബൈ പീപ്പിൾ.  ദാറ്റ്‌ ഈസ്‌ ടെയെർ ഫെയിട്ടു മാൻ .  ഡോണ്ട് ട്രൈ ടോ മാകെ ദെം ഗോഡ് ആൻഡ്‌ മേയിക്ക് റിയൽ ഗോഡ് അന്ക്രി മാൻ.   ഓക്കേ .

GEORGE 2015-03-11 08:10:01
Please go through the link below, you may get some idea on cow slaughtering in India : http://en.wikipedia.org/wiki/Cattle_slaughter_in_India
Vivekan 2015-03-11 11:07:51
1. "...അന്പത് നോമ്പിന്റെ സമയത്ത് ഭയഭക്തിയോടെ ബീഫ് ഒഴിവാക്കുന്ന ക്രിസ്തീയ സഹോദരങ്ങള്ക്ക് ഈസ്റ്ററിന് ഇരട്ടി മധുരമാക്കാന് കുറേ ദിവസം തീന്മേശയില് നിന്ന് മാറ്റിനിര്ത്തിയ മാട്ടിറച്ചി കൂടിയേതീരൂ. റമദാന് നോമ്പു കാലത്തെ വിഭവങ്ങള്ക്കും പെരുന്നാളിന് ബലികൊടുക്കുന്നതിനുമൊക്കെ മുസ്ലീങ്ങള്ക്കും ഗോമാംസം അവിഭാജ്യഘടകമാണ്."

"റമദാന് നോമ്പു കാലത്തെ വിഭവങ്ങളിൽ" പന്നി  ഇറച്ചി മുസ്ലീമുകൾ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ലാന്നു കൂടി ഒന്നു പറഞ്ഞുതന്നാലും.  

2. "...ബിജെപി ഗവണ്മെന്റ് കേന്ദ്രത്തിലിരുക്കെ ഹിന്ദുത്വ അജണ്ടകള് മാത്രമേ പാലിക്കപ്പെടുന്നുള്ളൂ എന്ന തോന്നല് ജനങ്ങള്ക്ക് വരുന്ന തരത്തിലുള്ള പ്രവൃത്തികളാണ് സമീപനാളുകളില് നടന്നുവരുന്നത്"

ബീജേപ്പി വരും മുമ്പ് - വളരെ മുമ്പു മുതലേ - കണ്ടു പിടിച്ച പോലെ ബുദ്ധൻ പറഞ്ഞു കൊടുത്ത നാളു മുതൽ തന്നെയെന്നു വെച്ചോ - ഹിന്ദുക്കൾ മാംസം കഴിക്കില്ല. മാസം കഴിക്കുന്നവൻ ഹിന്ദുവല്ലാതാനും. (ആണെന്നും പറഞ്ഞു തർക്കിക്കാൻ വിഷയം മാറ്റണം. അതുകൊണ്ട് അക്കാര്യം പിന്നെ ആക്കാം) ഇതറിയത്തില്ലാന്നു പറയല്ലേ... കൊണ്ഗ്രസ്സുകാരന്റെ കാലത്താണ് പശുവിനെ കൊല്ലുന്നതു തടഞ്ഞുകൊണ്ടുള്ള നിയമം ഉണ്ടായതെന്നു താങ്കൾക്ക് അറിവുണ്ടായിരുന്നിരിക്കണം. അപ്പോൾ എന്താണീ  ഹിന്ദു അജണ്ടയിലെ 'അജണ്ട'  

പന്നിയെ തിന്നാൻ ഇസ്ലാമിക്ക് മടിയുള്ള പോലെ പശുവിനെ തിന്നുന്നതിലും കൊല്ലുന്നതിലും ഹിന്ദുവിനു ബുദ്ധിമുട്ടുണ്ട്. ഒന്നു ന്യായവും മറ്റേതു അന്യായവും ആകുന്നതെങ്ങിനെ? സ്വമാതാവിനു തുല്യം കുഞ്ഞുങ്ങൾക്ക്‌ പാലു നല്കുന്ന മനുഷ്യനോടു ഇണങ്ങി കഴിയുന്ന ഒരു വലിയ മൃഗത്തെ പാലു ചുരത്താൻ കഴിവില്ലാതെ വരുമ്പോൾ നിഷ്കരുണം കൊല ചെയതു  മൃഗങ്ങളെ പോലെ അതിന്റെ മാസം ഭക്ഷിക്കുന്നതു മനുഷ്യനു യോജിച്ചതല്ല എന്നു ധരിക്കുന്ന ഹിന്ദുവിനെ അവന്റെ രീതിക്ക് വിട്ടു കൂടെ? ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള രാജ്യത്ത് അവന്റെ വിശ്വാങ്ങൾക്കനുസരണമായി ജീവിക്കാൻ കഴിയാതെ വരുന്നതാണ് ഹിന്ദു നേരിടുന്ന പ്രശ്നം. സെമറ്റിക് മതങ്ങളുടെ നിലപാടു കൊണ്ടും, ജീവിതരീതി കൊണ്ടും തന്നെ ഇത്തരത്തിൽ ധാർമ്മിക മൂല്യങ്ങളിൽ ഊന്നിയുള്ള ഒരു ജീവിതരീതിക്കു ഭാരതത്തിൽ ഹിന്ദുവിനു സാധിക്കാതെ വരുന്നത്.

എന്നാൽ ഭാരതത്തിൽ സ്വന്ത വിശ്വാസങ്ങൾക്കനുസരണമായ ഒരു ജീവിത രീതി അടിച്ചേൽപ്പിക്കാൻ ഹിന്ദുക്കൾ, മറ്റു രാജ്യങ്ങളിൽ ചെയ്യും പോലെ (ഉദാഹരണം അറബി രാജ്യങ്ങൾ), തയ്യാറായിട്ടില്ല. എന്നാൽ മുറത്തിൽ കയറി കൊത്തരുതെന്നു മറ്റു മതസ്ഥർ മനസ്സിലാക്കുകയും, മഹത്തായ ഒരു ജനസംഹിതി യോടു സഹവർത്തിക്കയുമാണു ചെയ്യേണ്ടത്.

Indian 2015-03-11 11:20:08
എന്തിനാ വിവേകാ നുണ പറയുന്നത്. കേരളത്തില്‍ ബീഫ് കഴിക്കാത്ത എത്ര ഹിന്ദുവുണ്ട്? ശ്രാമായണം ബീഫ് കഴിക്കുന്ന കാര്യം പറയുന്നു. റിഗ്വേദത്തിലും അതുണ്ട്. അവരൊന്നും ഹിന്ദുക്കളല്ലേ?
ഇത് പശുവിനൊടുള്ള സ്‌നേഹമല്ല, മറ്റു മതസ്ഥരോടുള വിരോധം തീര്‍ക്കലാണു. നിങ്ങല്‍ വിശ്വസിക്കുന്നതൊക്കെ മറ്റുള്ളവര്‍ വിശ്വസിക്കണം, ബഹുമാനിക്കണം എന്നു പറയാന്‍ ഇന്ത്യ ഇനിയും സൗദിയും ഇറാനും ഒന്നു ആയിട്ടില്ല. അങ്ങനെ ആകുമ്പോള്‍ ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാവുകയുമില്ല. അതാണു ഒബാമ പറഞ്ഞതും.
അതു കൊണ്ടു കുറച്ചു കൂടി വിവേകം കാണിക്ക്. പശുവിനു പകരം പോത്തും ആടും കോഴിയും ധാരാളം മതി. ബംഗാളിലെ ബ്രാമണരൊക്കെ മീന്‍ കഴിക്കും. ജീവന്റെ കാര്യത്തിലും ജാതിയുണ്ടെന്നര്‍ഥം.
പരേതൻ മത്തായി 2015-03-11 12:01:44
എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ

വളരെ തെറ്റായ പല ധാരണകളും നിങ്ങളുടെ ചിന്തിക്കാൻ കഴിയാത്ത തലമണ്ടയിൽ കയറി കൂടിയിട്ടുണ്ട്.  ജീവിച്ചിരുന്ന സമയത്ത് മതപരമായ സർവ്വ നിഷ്ടകളും പാലിച്ചവനാണ് ഈ പരേതൻ മത്തായി.  നോയമ്പ് കാലാത്ത് ബീഫ് എന്ന് പറഞ്ഞാല ആ വശത്തേക്ക് നോക്കില്ലായിരുന്നു. ഹോളി ലാൻഡിൽ നാല് പ്രാവശ്യം പോയിട്ടുണ്ട് , എന്നോടൊപ്പം ഉള്ള മമ്മത് പറയുന്നത് അഞ്ചു പ്രാവശ്യം നിസ്ക്കരിച്ച്‌, വൃതം എടുത്തു മക്കയ്ക്ക് പോയിട്ടുള്ളവനാണെന്നാണ്. നായരാണെങ്കിൽ ജീവിതത്തിന്റെ പകുതിയും ഗുരുവായുരായിരുന്നു. പശുക്കളെ കണ്ടാൽ അവയുടെ കാലു പിടിച്ചു വന്ദിക്കാനുള്ള ശ്രമത്തിൽ പല തവണ തൊഴിയും, മൂത്രവും ചാണകവും ഒക്കെ മുഖത്ത് കിട്ടിയിട്ടുണ്ട്. പക്ഷെ ഞങ്ങളെല്ലാം നരകത്തിലാണ്.  സ്വർഗ്ഗത്തിലുള്ളവർക്ക് എങ്ങനെ പരാ പണിയാം എന്നുള്ളതിനെക്കുറിച്ച് ചെകുത്താൻ ഗുരു ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്‌ . ഈ ചെറിയ കത്ത് നിങ്ങൾ ഭൂമിയിൽ പശുവിന്റെ പേരിൽ യുദ്ധം ചെയ്യുന്നവർക്ക് വേണ്ടി ഒളിച്ചു ഇ-മലയാളിയുടെ ഓഫീസിൽ എത്തിച്ചതാണ്.  വിവരമുള്ളവൻ വായിച്ചു മനസിലാക്കട്ടെ.

നിങ്ങളുടെ സ്വന്തം 
പരേതൻ മത്തായി  
നാരദർ 2015-03-11 12:31:16
ഇത്രേം യുദ്ധം ഇവിടെ നടന്നിട്ടും മാത്തുള്ളേം  അന്തപ്പനേം കണ്ടില്ലല്ലോ? മനസിന്‌ വല്ലാത്ത വിഷമം 

യോഗി 2015-03-11 12:40:10
രാമായണം മുഴുവൻ വായിച്ചിട്ട്‌ ബീഫ് എന്തിയെ എന്ന് ചോദിച്ചാൽ കയ്യ് മലർത്തി കാണിക്കുനവനോടാണോ ഇന്ത്യൻ പുരാണം പറയുന്നത് ? 
Anthappan 2015-03-11 12:44:30

Roses are red,

Violets are blue,

if I'm a cow,

whats that to you?

sivadasan nair 2015-03-11 18:54:21
ആര്‍ എപ്പോള്‍ എന്തു കഴിക്കണം എന്നു പറയാന്‍ ആര്‍ക്ക് എന്തു അദികാരം. നിനക്ക് വേണ്ടാത്തത്  നീ കഴിക്കണ്ട..
പോടാ പുല്ലേ പോ എന്നു സര്‍കാരിനോടും മതത്തോടും പറയേണ്ടുന്ന കാലം പണ്ടേ കഴിഞ്ഞു.
ഈ ഭുമിയില്‍ എല്ലാം പല പരിവര്‍ത്തനം  എന്നേ വന്നു .മതത്തിന്‍റെ കപടതയില്‍ നിന്നു മോചനം നേടു.. ഈ ഭുമിയില്‍ സോര്‍ഗം തേടു.
സജീവന്‍ 2015-03-12 03:03:56

ലോകം മുഴുവന്‍ നിരോധിക്കേണ്ട ഒരേ ഒരു സാധനം മതമാണ്‌. കള്ളും കഞ്ചാവും മാംസവുമൊന്നും ഇത്രയും പ്രശ്നക്കാരല്ലന്നാണ് മനുഷ്യചരിത്രം പറയുന്നത്.  

Ninan Mathullah 2015-03-12 05:34:57
Selfishness is sin. Individuals and groups can express their selfishness in different ways. The desire to control others comes from our own insecurities. The tendency to force on others expressions of your own identity can be from insecurity and need to control, or sadistic views. These tendencies are not progressive. It will only help bring the person or group down. Justice and fairness by individual and groups will raise their status and position in history. On the other hand injustice will bring them down in the long run. Just as to die there need to be a cause, to bring a person or group down also there must be a cause. This is the lesson we learn from history. When it is time to fall pride will creep in. The beef issue instead of leading to progress only will lead to carnage destruction and fall from exalted position for India as a nation.
andrew 2015-03-12 06:46:59
ശിവദാസന്‍ നായരോടും, സജിവനോടും  യോചികുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക