Image

ലോക്പാല്‍ ബില്ല് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമെന്ന് സുഷമാ സ്വരാജ്

Published on 27 December, 2011
ലോക്പാല്‍ ബില്ല് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ നിരവധി കുറവുകളുണ്‌ടെന്ന് സുഷമ ചൂണ്ടിക്കാട്ടി. ബില്ലിന്റെ ചര്‍ച്ചയ്ക്ക് മുന്നോടിയായി ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭരണഘടനാപരമായ രണ്ടു പോരായ്മകളാണ് ബിജെപിക്ക് പ്രധാനമായും ചൂണ്ടിക്കാട്ടാനുള്ളതെന്ന് അവര്‍ പറഞ്ഞു. ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഏറെ അസ്വസ്ഥമാണെന്നും എന്തിനാണ് സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് വരുന്നതെന്നും അവര്‍ ചോദിച്ചു. സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം ഇതുവരെ മാറിയിട്ടില്ലെന്നും സുഷമ പറഞ്ഞു. ബില്ല് ദുര്‍ബലമാണെന്നും പാര്‍ലമെന്റിന്റെ പരമാധികാരത്തെ അവഗണിക്കലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക