Image

സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പി.സി തോമസ് പുറത്ത്; സ്‌കറിയ തോമസ് പുതിയ ചെയര്‍മാന്‍

Published on 09 March, 2015
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പി.സി തോമസ് പുറത്ത്; സ്‌കറിയ തോമസ് പുതിയ ചെയര്‍മാന്‍


കോട്ടയം: മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് നേതാവായ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പില്‍ നിന്ന് തോമസ് പുറത്തായി. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി കണ്‍വെന്‍ഷന്‍ പി.സി തോമസിനെ പുറത്താക്കി സ്‌കറിയ തോമസിനെ ചെയര്‍മാനാക്കി. നേരത്തെ തോമസ് ചെയര്‍മാനായിരുന്നപ്പോള്‍ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന മുന്‍ എം.എല്‍.എ വി.സുരേന്ദ്രന്‍ പിള്ള സ്‌കറിയ തോമസിന്റെ കമ്മിറ്റിയില്‍ അതേ പദവിയില്‍ തുടരും.

കേരളാ കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ കെ.എം മാണിയുമായി ഇടഞ്ഞ് പുറത്തു പോയ പി.സി തോമസ് മൂവാറ്റുപുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് ആദ്യ എന്‍.ഡി.എ മന്ത്രിസഭയില്‍ സഹ മന്ത്രി ആയിരുന്നു. താന്‍ ഉണ്ടാക്കിയ എഫ്.ഡി.പി എന്ന പാര്‍ട്ടി പിരിച്ചു വിട്ട് പിന്നീട് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ത്തിയ തോമസ്, ജോസഫ്ഫമാണി ലയനത്തെ എതിര്‍ത്ത് വീണ്ടും പുതിയ പാര്‍ട്ടി ഉണ്ടാക്കി. ലയനവിരുദ്ധ കേരളാ കോണ്‍ഗ്രസ് എന്നറിയപ്പെട്ട പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ ഇടം കിട്ടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൂന്നു സീറ്റ് കൊടുത്തെങ്കിലും മൂന്നിടത്തും തോറ്റു.
സ്‌കറിയാ തോമസും പി.സി തോമസും ഇടഞ്ഞതിനെ തുടര്‍ന്ന് ഈയടുത്ത് ലയനവിരുദ്ധരെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കി. പിന്നീട് സ്‌കറിയാ തോമസിനെ എല്‍ ഡി എഫിലേക്ക് വിളിച്ചു. ഇടതുപക്ഷത്തു ഇടം കിട്ടുമെന്ന് ഉറപ്പായതോടെയാണ് പി.സി തോമസിനെ പുറത്താക്കി സ്‌കറിയാ തോമസിനെ ചെയര്‍മാന്‍ ആക്കിയത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനായ പി.ടി ചാക്കോയുടെ മകനാണ് പി സി തോമസ്. തന്നെ പുറത്താക്കിയത് ഭരണ ഘടനാ വിരുദ്ധമാണെന്ന് തോമസ് പ്രതികരിച്ചു. സ്‌കറിയാ തോമസിന് പാര്‍ട്ടി അംഗത്വം പോലുമില്‌ളെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ യു.ഡി.എഫില്‍ നിന്ന് പുറത്തായ ആര്‍.ബാലകൃഷ്ണ പിള്ളയും എല്‍.ഡി.എഫില്‍ നിന്ന് പുറത്തായ പി.സി തോമസും ചേര്‍ന്ന് പുതിയൊരു രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട് . ബി.ജെ.പി ക്ക് അനുകൂലമായ നീക്കമാണത്രേ ഇരുവരും ചേര്‍ന്ന് നടത്താന്‍ പോകുന്നത്.

Join WhatsApp News
jep 2015-03-09 19:51:01
വന്നു കേറിയവൻ ഉടമസ്തനേയ് ചാടിച്ചു. !അമ്മേ (അപ്പനെ )തല്ലിയാലും രണ്ടു പക്ഷമുണ്ടാല്ലോ .
ഇടി വാസു (KP 312) 2015-03-10 08:05:50
അമ്മേം അപ്പനെക്കുറിച്ചും ഉറപ്പില്ലാത്ത നാട്ടിലാണ് അവരെ തല്ലിയാൽ രണ്ടു പക്ഷം. ഞങ്ങടെ നാട്ടിൽ  ഒരു പക്ഷമെ യുള്ളൂ. അമ്മേം അപ്പനേം തല്ലുന്നവരെ എടിത്തിട്ടു ചവിട്ടുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക