Image

തിയറ്ററുകളില്ലെങ്കില്‍ സിനിമ പറമ്പില്‍ പ്രദര്‍ശിപ്പിക്കും: സലിംകുമാര്‍

Published on 09 March, 2015
തിയറ്ററുകളില്ലെങ്കില്‍ സിനിമ പറമ്പില്‍ പ്രദര്‍ശിപ്പിക്കും: സലിംകുമാര്‍
സര്‍ക്കാര്‍ തിയറ്ററുകള്‍ വരെ ലാഭം നോക്കി മാത്രം പ്രവര്‍ത്തിക്കുന്നവയാണെന്നു നടന്‍ സലിംകുമാര്‍. നിലവാരമുള്ള സിനിമകള്‍ക്കു സര്‍ക്കാര്‍ തിയറ്ററുകളില്‍ പോലും സ്‌ഥലമില്ല. ലാഭം നോക്കി തിയറ്ററുകള്‍ വാണിജ്യ സിനിമകളുടെ പിന്നാലെ പോയതോടെ താന്‍ സംവിധാനം ചെയ്‌ത കംപാര്‍ട്ട്‌മെന്റ്‌ എന്ന സിനിമയുടെ പ്രദര്‍ശനം തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിരിക്കുകയാണെന്നും സലിം കുമാര്‍ പറഞ്ഞു.

വിഷുവിനു ശേഷം സിനിമ വീണ്ടും തിയറ്ററുകളില്‍ എത്തിക്കാനാണു ശ്രമിക്കുന്നത്‌. ഇതു നടന്നില്ലെങ്കില്‍ പ്രൊജക്‌റ്ററുമായി പറമ്പുകളില്‍ പ്രദര്‍ശനം നടത്താന്‍ മടിയില്ല. സലിംകുമാര്‍ എന്നു കേള്‍ക്കുമ്പോള്‍ 10 പേരെങ്കിലും കൂടും. ഭിന്നശേഷിയുള്ളവരുടെ കഥപറയുന്ന എന്റെ ചിത്രം റീലീസ്‌ ചെയ്‌തതിനു പിറകെ എട്ട്‌ തമിഴ്‌ സിനിമകളും മൂന്നു മലയാള സിനിമകളും തിയറ്ററിലെത്തിയതോടെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. സര്‍ക്കാര്‍ തിയറ്ററുകളില്‍ പോലും പ്രദര്‍ശനം വെട്ടിച്ചുരുക്കി. ഭിന്ന ശേഷിയുള്ള 200 പേരെ അണിനിരത്തിയാണു സിനിമ പൂര്‍ത്തിയാക്കിയത്‌.

എനിക്കു ദേശീയ അവാര്‍ഡ്‌ നേടിത്തന്ന ആദാമിന്റെ മകന്‍ അബു ഞാന്‍ തന്നെയാണു വിതരണത്തിനെടുത്തത്‌. ചിത്രത്തിനു ദേശീയ അവാര്‍ഡ്‌ ലഭിച്ചെങ്കിലും നിര്‍മാതാവിനു നഷ്‌ടം മാത്രമേ ഉണ്ടായുള്ളു. നല്ല സിനിമകളെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ല- സലിം കുമാര്‍ പറഞ്ഞു.
തിയറ്ററുകളില്ലെങ്കില്‍ സിനിമ പറമ്പില്‍ പ്രദര്‍ശിപ്പിക്കും: സലിംകുമാര്‍തിയറ്ററുകളില്ലെങ്കില്‍ സിനിമ പറമ്പില്‍ പ്രദര്‍ശിപ്പിക്കും: സലിംകുമാര്‍
Join WhatsApp News
പാഷാണം വർക്കി 2015-03-09 14:05:24
പറമ്പിൽ പ്രദർശിപ്പിക്കുകയാണെങ്കിൽ ടിക്കറ്റ്‌ നിരക്ക് കുറയ്ക്കുമോ സലിം കുമാറേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക