Image

ചാക്കോച്ചന്‍ തയ്യല്‍ക്കാരനാകുന്നു

Published on 09 March, 2015
ചാക്കോച്ചന്‍ തയ്യല്‍ക്കാരനാകുന്നു
സന്തോഷ്‌ വിശ്വനാഥന്‍ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ തയ്യല്‍ക്കാരനാകുന്നു. കോമഡിക്ക്‌ പ്രാധാന്യമുള്ള ചിത്രത്തില്‍ ചാക്കോച്ചന്റെ നായിക സുമതിയായി എത്തുന്നത്‌ റിമ കല്ലിങ്കലാണ്‌. ശ്രീനിവാസന്‍ ടെയ്‌ലര്‍ അമ്പുജാക്ഷന്‍ എന്ന കഥാപാത്രമായി ഈ ചിത്രത്തില്‍ വീണ്ടും എത്തുമെന്നു.

പതിവു ലുക്കില്‍ നിന്നും പാടേ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ്‌ റിമയും ചാക്കോച്ചനും ഈ സിനിമയില്‍ എത്തുന്നത്‌. നല്ല കഥാപാത്രങ്ങള്‍ക്കായി ഇമേജ്‌ നോക്കാതെ അഭിനയിക്കുന്ന ചാക്കോച്ചന്‌ ഈ സിനിമയിലൂടെ മറ്റൊരു നല്ല കഥാപാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇരുവരുടേയും ചിത്രങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്‌.

ഹിറ്റ്‌ ബാനറായ മാജിക്‌ ഫ്രെയിംസിന്റെ ബാനറില്‍ ലിസ്‌റ്റന്‍ സ്‌റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ സംവിധാനം ചെയ്യുന്നത്‌ സന്തോഷ്‌ വിശ്വനാഥനാണ്‌. അംബുജാക്ഷനെന്ന കഥാപാത്രത്തേയും നോവലിനേയും കഥാതന്തുവാക്കി തിരക്കഥ തയാറാക്കിയിരിക്കുന്നത്‌ പ്രവീണ്‍ എസ്‌ ആണ്‌.
ചാക്കോച്ചന്‍ തയ്യല്‍ക്കാരനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക