Image

മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം: എം.ബി രാജേഷ്‌ എം.പി

ബഷീര്‍ അഹ്‌മദ്‌ Published on 08 March, 2015
മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം: എം.ബി രാജേഷ്‌ എം.പി
കോഴിക്കോട്‌: കോര്‍പ്പറേറ്റുകളുടെ താത്‌പര്യത്തിനനുസരിച്ച്‌ രാജ്യം ഭരിക്കുകയാണ്‌ മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന്‌ എം.ബി രാജേഷ്‌ എം.പി പറഞ്ഞു. ഇന്ത്യയിലെ കുത്തകകളെ നിലനിര്‍ത്തുകയും സാധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്‌. ഫെഡറല്‍ ബാങ്ക്‌ സ്റ്റാഫ്‌ യൂണിയന്‍ പന്ത്രണ്ടാമത്‌ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുയായിരുന്നു രാജേഷ്‌ എം.പി.

സമ്മേളനത്തോടനുബന്ധിച്ച്‌ അക്കാഡമി ആര്‍ട്ട്‌ ഗാലറിയില്‍ നടന്ന മെയ്‌ദിന പോസ്റ്റര്‍ എക്‌സിബിഷന്‍ എ.കെ. രമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെയ്‌ദിന പോസ്റ്ററുകളാണ്‌ പ്രദര്‍ശനത്തിനുള്ളത്‌.

എഫ്‌.ബി.എസ്‌.യു പ്രസിഡന്റ്‌ പി.എന്‍. നന്ദകുമാരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ സി.ജെ. നന്ദകുമാര്‍, എഫ്‌.ബി.എസ്‌.യു ജനറല്‍ സെക്രട്ടറി ഷാബു ആന്റണി, എന്‍.എല്‍. പ്രേമലത, എന്‍ സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ഷൈലജ ഉദ്‌ഘാടനം ചെയ്‌തു. എം. മുരളീധരന്‍, പി. അനിത, ടി.കെ. ബാബു, മീന എന്‍. നായര്‍, പോള്‍ മുണ്ടാടന്‍, എ.കെ. രമേഷ്‌, സി. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം: എം.ബി രാജേഷ്‌ എം.പിമോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം: എം.ബി രാജേഷ്‌ എം.പിമോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം: എം.ബി രാജേഷ്‌ എം.പിമോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം: എം.ബി രാജേഷ്‌ എം.പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക