Image

നിശാക്ലബില്‍ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവം: നടന്‍ ആദിത്യ പഞ്ചോളി അറസ്റ്റില്‍

Published on 08 March, 2015
നിശാക്ലബില്‍ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവം: നടന്‍ ആദിത്യ പഞ്ചോളി അറസ്റ്റില്‍
മുംബൈ: നിശാ ക്‌ളബ്ബില്‍ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവത്തില്‍ ബോളിവുഡ്‌ താരം ആദിത്യ പഞ്ചോളി അറസ്റ്റില്‍. നിശാക്‌ളബ്ബില്‍ അരങ്ങേറിയ ഡി.ജെ പരിപാടി ഇഷ്ടപ്പെടാതിരുന്ന പഞ്ചോളി ഇംഗ്‌ളീഷ്‌ പാട്ട്‌ പാടുകയായിരുന്നു.

ഇതേതുടര്‍ന്നു ക്‌ളബ്ബിലെ സുരക്ഷാ ജീവനക്കാര്‍ പാട്ടു പാടുന്നതില്‍ നിന്നു ആദിത്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന്‌ തയാറാകാതിരുന്ന പഞ്ചോളിയെ ക്‌ളബ്ബില്‍ നിന്നു പുറത്താക്കാന്‍ ശ്രമിച്ച ജീവനക്കാരെ അദ്ദേഹം കൈയേറ്റം ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‌ തലക്ക്‌ പരിക്കേറ്റു.

സംഭവം നടക്കുമ്പോള്‍ പഞ്ചോളി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു. ഇയാള്‍ക്കെതിരെ കേസ്‌ എടുത്തതായി മുംബൈ പൊലീസ്‌ അറിയിച്ചു.
നിശാക്ലബില്‍ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവം: നടന്‍ ആദിത്യ പഞ്ചോളി അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക