Image

`മേരി മഗ്‌ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം' (ജോയി വള്ളുവനാടന്‍ )

Published on 08 March, 2015
`മേരി മഗ്‌ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം' (ജോയി വള്ളുവനാടന്‍ )
മലയാളത്തിന്റെ പെണ്‍ശബ്ദങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ അടയാളങ്ങള്‍ ഒന്നിന്‌ പുറകെ ഒന്നെന്നവണ്ണം അനുദിനം ഉയര്‍ന്നു വരികയാണ്‌. പെണ്‍കരുത്തായി രെതിദേവിയുടെ പുതിയ പുസ്‌തകം `മേരി മഗ്‌ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം' (നോവല്‍). ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചേക്കാവുന്ന സ്‌ഫോടനാത്മകമായ ഒരു പ്രമേയം മുന്നോട്ട്‌ വച്ചുകൊണ്ടാണ്‌  പുസ്‌തകം, ഭാഷയ്‌ക്കും അതിര്‍ത്തികള്‍ക്കും അപ്പുറം പടരാന്‍ തയാറെടുക്കുന്നത്‌. 90 കളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട `അടിമവംശം'എന്ന ആദ്യ കൃതിക്ക്‌ ശേഷം നീണ്ട ഇടവേളക്കൊടുവില്‍ വന്ന ഈ പുതിയ പുസ്‌തകം ചര്‍ച്ച ചെയ്യപ്പെടും ...ചരിത്രത്തിന്റെ ഒരു സ്‌ത്രീപക്ഷ വായനയായി ഇതിനെ വിശദീകരിക്കപ്പെട്ടേക്കാം .

ചരിത്രവഴികളില്‍ കുഴിച്ചു മൂടപ്പെട്ട അനേകം ഏടുകളില്‍ ഒന്നിന്റെ വ്യത്യസ്ഥമായ പുന:വായന. പുരുഷന്‍ പറഞ്ഞു വച്ച കഥകളില്‍ പലയിടത്തും സ്‌ത്രീയുടെ അസാന്നിദ്ധ്യം നമ്മള്‍ അനുഭവിക്കുന്നുണ്ട്‌. പെണ്ണിനെ മറച്ചു വച്ചുകൊണ്ട്‌ എങ്ങനെയാണ്‌ ഒരു ചരിത്രം പൂര്‍ണമാകുന്നത്‌? അങ്ങനൊരിടത്തേക്ക്‌ `ഇതുകൂടി ചേര്‍ത്തുവായിക്കൂ' എന്നു വിളിച്ചുപറയുന്നു ഈ പുസ്‌തകം. ഇതിനായി വളരെ ഗൌരവമേറിയ, ആഴമുള്ള പഠനങ്ങള്‍ രതി നടത്തിയിരുന്നു. ചരിത്രത്തിന്‌ പുറമേ ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ആര്‍ക്കിയോളജി തുടങ്ങി ക്വാണ്ടം ഫിസിക്‌സ്‌ വരെ. വേദങ്ങളും ഉപനിഷത്തുകളും തുടങ്ങി കമ്യൂണിസം വരെ നിരവധി വിഷയങ്ങള്‍. മുഖ്യധാരാ ചരിത്ര വിവക്ഷകളില്‍ കാണാത്ത പലതും നമുക്ക്‌ ഇത്തരം സമാന്തര പഠനങ്ങളില്‍ കണ്ടെത്താനാവും. മഗ്‌ദലെന എന്ന സ്‌ത്രീയേക്കുറിച്ച്‌, അമ്മ മേരിയെക്കുറിച്ച്‌, യൂദായേക്കുറിച്ചു, ക്രിസ്‌തുവിനെക്കുറിച്ച്‌ പോലും ചരിത്രം പലതും പറയാതെ പോയിട്ടുണ്ട്‌ .

അവയൊരോന്നും ഇവിടെ ഈ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കു മേലെയുള്ള തിരുത്തലുകളായി പുനരെഴുതിയിരിക്കുന്നു. ഭാവനയില്‍ നിന്ന്‌ ഉരുത്തിരിയുന്ന ഒരുപാട്‌ സംഘര്‍ഷങ്ങള്‍ ഈ രചനയില്‍ കാണാം ...പുസ്‌തകം പൂര്‍ണമായും വായിച്ച്‌ കഴിഞ്ഞില്ലയെങ്കിലും സ്‌ത്രീയുടെ സ്ഥായിയായ ഭാവങ്ങള്‍ വരച്ചുകാട്ടുന്ന ഈ നോവല്‍ നല്ലൊരു വായന തരുന്നുണ്ട്‌ . വെറുമൊരു വായനക്കാരന്‍ എന്നനിലയില്‍ ഈ പുസ്‌തകത്തെ വിലയിരുത്തുന്നത്‌ അലോസരമാകും എന്നറിയാം ... ...മതപരമായ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നോ എന്ന സംശയം ബാക്കി നിര്‍ത്തിക്കൊണ്ട്‌ വായന തുടരുന്നു ....
`മേരി മഗ്‌ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം' (ജോയി വള്ളുവനാടന്‍ )`മേരി മഗ്‌ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം' (ജോയി വള്ളുവനാടന്‍ )
Join WhatsApp News
Justice 2015-03-09 17:00:20
She can,t rewrite the bible history
andrew 2015-03-09 18:57:57

Bible is not history. It is a novel, a fiction to transfer some particular ideas. The main and core intention of the bible was to impose male supremacy. In modern political terms it is called bullying.

I share many common themes with the author. Please see my books in the novel section of e- malayalee.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക