Image

വാര്‍ഷിക ഉപവാസ പ്രാര്‍ത്ഥനയും സൗഖ്യദായക ശുശ്രൂഷയും നടത്തപ്പെടുന്നു

ജോസ്‌ കണിയാലി Published on 27 December, 2011
വാര്‍ഷിക ഉപവാസ പ്രാര്‍ത്ഥനയും സൗഖ്യദായക ശുശ്രൂഷയും നടത്തപ്പെടുന്നു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ ടാപ്പനിലുള്ള ഇന്ററര്‍ ഡിനോമിനേഷണല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ഉപവാസ പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും നടത്തപ്പെടുന്നു. ടാപ്പനിലെ ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ ഡിസംബര്‍ 28-ാം തീയതി ഉച്ചയ്‌ക്ക്‌ 2 മണിക്കാരംഭിക്കുന്ന ശുശ്രൂഷകള്‍ പ്രശസ്‌ത സുവിശേഷകനും ബൈബിള്‍ പരിഭാഷകനുമായ ബ്രദര്‍. മാത്യൂസ്‌ വര്‍ഗീസ്‌ നയിക്കുന്നതാണ്‌. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ എല്ലാ ദിവസും പ്രഭാതത്തില്‍ നി.വ.ദി. ശ്രീ. ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ മെത്രാപ്പോലീത്താ തിരുമനസ്സിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും. കൂടാതെ വചന ശുശ്രൂഷ, കുടുംബനവീകരണ ശുശ്രൂഷ, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായിട്ടുള്ള പ്രത്യേക ശുശ്രൂഷകള്‍, ഐ.ഡി.സി.എഫ്‌. യൂത്ത്‌ മൂവ്‌മെന്റ്‌ നടത്തപ്പെടുന്ന ഭക്തിനിര്‍ഭരമായ ഗാനശുശ്രൂഷകള്‍ എന്നിവ ഉപവാസത്തില്‍ പങ്കെടുക്കുന്ന ദൈവജനത്തെ കര്‍ത്തൃസന്നിധിയിലേക്കും സാന്നിദ്ധ്യത്തിലേക്കും നയിക്കുവാന്‍ ഉതകംവിധമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

സംഭവബഹുലമായ 2011-ാം വര്‍ഷം നമ്മോട്‌ വിടപറയുമ്പോള്‍ അത്യുന്നതനായ ദൈവം നമ്മെ വഴിനടത്തുകയും നല്ല ദാനങ്ങളാല്‍ പരിപാലിക്കുകയും ചെയ്‌തത്‌ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഓര്‍ക്കുകയും നമ്മുടെ ജീവിതദാതാവായ ദൈവത്തിന്റെ പാദപീഠത്തിലിരുന്ന്‌ സ്‌തോത്രസ്‌തുതികള്‍ അര്‍പ്പിക്കുവാനും പുതിയ ദര്‍ശനത്തോടും വീക്ഷണത്തോടും സ്വര്‍ഗ്ഗീയ കൃപകളോടും കൂടി പുതിയ വര്‍ഷത്തില്‍ ദൈവനാമമഹത്വത്തിനായി പ്രവര്‍ത്തിക്കുവാനും ജീവിക്കുവാനുമായി മഹോന്നതനായ ദൈവത്തോടപേക്ഷിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമായി ഒരുക്കിയിരിക്കുന്ന ഈ സുവര്‍ണ്ണാവസരം തക്കത്തില്‍ ഉപയുക്തമാക്കുവാന്‍ ജാതിമത വ്യത്യാസം ഇല്ലാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫെല്ലോഷിപ്പ്‌ ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 31-ാം തീയതി പകല്‍ 2 മണിക്ക്‌ അവസാനിക്കുന്ന ഉപവാസപ്രാര്‍ത്ഥനയുടെ വിജയത്തിനും അനുഗ്രഹത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ്‌ ടാപ്പനിലുള്ള ക്രൈസ്റ്റ്‌ ചര്‍ച്ച്‌ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്നത്‌. വിദേശരാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കടന്നുവരുന്നവര്‍ക്ക്‌ താമസ സൗകര്യം ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി ജോസഫ്‌ കുളങ്ങര 914 400 3628, കുര്യന്‍ ചാലുപറമ്പില്‍ 845 708 5472, ജയിംസ്‌ ജസ്റ്റിന്‍ 845 536 6610 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.
വാര്‍ഷിക ഉപവാസ പ്രാര്‍ത്ഥനയും സൗഖ്യദായക ശുശ്രൂഷയും നടത്തപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക