Image

തലച്ചോറില്‍ ഓര്‍മയുടെ നിര്‍ദേശം നല്‍കുന്ന ജീനിനെ കണ്ടെത്തി

Published on 27 December, 2011
തലച്ചോറില്‍ ഓര്‍മയുടെ നിര്‍ദേശം നല്‍കുന്ന ജീനിനെ കണ്ടെത്തി
വിവരങ്ങള്‍ ഓര്‍മയുടെ രൂപത്തില്‍ തലച്ചോറില്‍ സൂക്ഷിച്ചുവെക്കാന്‍ വേണ്ട നിര്‍ദേശം നല്‍കുന്ന ജീനിനെ കണ്ടെത്തി. തലച്ചോറില്‍ ഓര്‍മയുടെ സ്ഥാനമേതെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ ഈ കണ്ടെത്തല്‍ വഴിതുറക്കുമെന്നാണ് കരുതുന്നത്.

 പുതിയൊരു സംഭവത്തിന് ദൃക്‌സാക്ഷിയാവുമ്പോള്‍ നാഡീകോശമായ ന്യൂറോണില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയാണ് അത് തലച്ചോറില്‍ രേഖപ്പെടുത്തിവെക്കുന്നത്. അതിന് ന്യൂറോണിനുള്ളിലെ പല ജീനുകളെയും ഉണര്‍ത്തേണ്ടതുണ്ട്. അതിനുവേണ്ട നിര്‍ദേശം നല്‍കുന്ന ജീനിനെയാണ് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.ഐ.ടി.) ഗവേഷകര്‍ കണ്ടെത്തിയത്. എം.ഐ.ടി.യിലെ മക്ഗവേണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഓഫ് ബ്രെയിന്‍ റിസര്‍ച്ചിലെ യിങ്ഷി ലിനിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തില്‍ ഇന്ത്യന്‍ വംശജനായ കാര്‍ത്തിക് രാമമൂര്‍ത്തിയും അംഗമായിരുന്നു. കാര്‍ത്തികാണ് ഗവേഷണപ്രബന്ധം തയ്യാറാക്കിയത്.

എന്‍പാസ്4 എന്നു പേരിട്ട ജീനാണ് ഓര്‍മകള്‍ രേഖപ്പെടുത്താന്‍ വേണ്ടി ന്യൂറോണുകളെ ഉണര്‍ത്തുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. തലച്ചോറില്‍ ഓര്‍മ രേഖപ്പെടുത്തേണ്ട ഭാഗത്തെ ഉണര്‍ത്താനുള്ള നിര്‍ദേശവും അതേ ജീന്‍ നല്‍കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക