image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ചെറുത്തുനില്‍പ്പിന്റെ പുതിയ മുഖങ്ങള്‍(വാല്‍ക്കണ്ണാടി: കോരസണ്‍)

EMALAYALEE SPECIAL 07-Mar-2015 കോരസണ്‍
EMALAYALEE SPECIAL 07-Mar-2015
കോരസണ്‍
Share
image
37 വയസ്സുള്ള ആലപ്പുഴക്കാരി പ്രിയ പരമേശ്വരന്‍ പിള്ള അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചാവിഷയമാണ്; ഒപ്പം ഇന്ത്യാ ഗവണ്‍മെന്റിനു തലവേദനയും. ഗ്രീന്‍പീസ് എന്ന അന്തര്‍ദേശീയ പരിതിസ്ഥിതി സംരക്ഷ സംഘടനയുടെ ഇന്ത്യയിലെ കാര്യദര്‍ശിയായ പ്രിയപിള്ള കഴിഞ്ഞ ജനുവരി 11-ാം തീയ്യതി ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. തന്നെ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ രഹസ്യ ലിസ്റ്റില്‍ യാത്രനിഷേധിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും പാസ്‌പോര്‍ട്ടില്‍ 'EJECTED' എന്ന മുദ്ര ഇടുകയും ചെയ്തതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രികാര്യാലയത്തിനെതിരേ പ്രിയപിള്ള കേസ് കൊടുത്തിരിക്കയാണ്. ഒരു പൗരന്‍ എന്ന നിലയില്‍ സ്വതന്ത്രമായി സഞ്ചരിക്കുവാനും അഭിപ്രായം പ്രകടിപ്പിക്കുവാനുമുള്ള തന്റെ അവകാശമാണ് ഭരണകൂടം തടസ്സപ്പെടുത്തുന്നതെന്ന പ്രിയപിള്ളയുടെ പ്രസ്ഥാവന ലോകമാദ്ധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉള്‍ക്കൊണ്ടത്.

മദ്ധ്യപ്രദേശിലെ സിംഗ്രൗളിയിലെ മഹന്‍ പ്രാവിശ്യയിലെ കല്‍ക്കരി ഖനനം ചെയ്യുവാന്‍ കരാര്‍ ഏറ്റെടുത്ത 'എസ്സാര്‍' എന്ന കമ്പനിക്ക് അവിഹിതമായി അനുമതി നല്‍കിയെന്നും, പരിതസ്ഥിതി സംരക്ഷണമോ ഗ്രാമത്തിലെ ജനങ്ങളുടെ സുരക്ഷയോ ഉറപ്പാക്കാതെ വ്യവാസായിക വികസനത്തിന്റെ മറവില്‍ നടക്കുന്ന കാട്ടുനീതിയെയാണ് പ്രിയപിള്ള ചോദ്യം ചെയ്യുന്നത്. കേവലം 14 വര്‍ഷം മാത്രം ഖനനം നടത്താവുന്ന മഹനില്‍ 5 ലക്ഷം വനമാണ് തുടച്ചുനീക്കപ്പെടുന്നത്. സിംഗൗളിയില്‍ ഇപ്പോള്‍തന്നെ 11 ഖനികളും 9 താപനിലയങ്ങളും ഉണ്ട്. ഈ പ്രദേശത്തെ 54 ഗ്രാമങ്ങളില്‍ വസിക്കുന്ന അഞ്ചുലക്ഷത്തിലധികം ജനങ്ങള്‍ക്കു ജീവിത മാര്‍ഗ്ഗവും ശ്വസിക്കാനുള്ള ശുദ്ധവായുവുമാണ് ഇല്ലാതാകുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഒറ്റക്കെട്ടായി പ്രിയപിള്ളയോടൊപ്പമുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള സാല്‍വൃക്ഷക്കാടുകള്‍ മഹാനിലാണ് സ്ഥിതിചെയ്യുന്നത്. ഇതു സംബന്ധിച്ച് ഗ്രാമവാസികളുടെ അഭിപ്രായം ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിയില്‍ അവതരിപ്പിക്കുവാനുള്ള ക്ഷണമനുസരിച്ചാണ് പ്രിയപിള്ള ലണ്ടനിലേക്കു പറക്കുവാന്‍ തയ്യാറായതും പറക്കുന്നതിനു മുമ്പേ പുറത്താക്കപ്പെട്ടതും.

ഊര്‍ജ്ജദൗര്‍ലഭ്യം വ്യാവസായിക പുരോഗതിക്കു തടസ്സമാകുന്നു, ഇത്തരം പ്രകൃതിസംരക്ഷകരുടെ ഇടപെടല്‍ പുരോഗതിക്കു തടസ്സം സൃഷ്ടിക്കുകയും ഇന്ത്യയുടെ പ്രതിശ്ചായ നഷ്ടപ്പെടുകയുമാണ് ചെയ്യുന്നതന്നാണ് ഗവര്‍ണമെന്റിന്റെ ഭാഷ്യം. മൊത്തമായ പുരോഗതിക്ക് വിട്ടുവീഴ്ചകള്‍ അനിവാര്യമാണ്. ഊര്‍ജ്ജം ഉണ്ടെങ്കിലേ വ്യവസായം വളരുകയുള്ളൂ തൊഴില്‍ മെച്ചപ്പെടുകയും ജീവിതനിലവാരം  ഉയരുകയും ചെയ്യുള്ളൂ. ഇന്ത്യ ഇന്നു പുരോഗതിയുടെ പാതയിലാണ് അതിനും തടസ്സംനില്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയും വളരാന്‍ അനുവദിക്കുന്ന പ്രശനമില്ല എന്നാണ് ഭരണകൂടത്തിന്റെ നിലപാട്. 

പരിസ്ഥിതി സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല, സര്‍ക്കാര്‍ പുറത്തുവിട്ട അഭിപ്രായ സ്വരൂപണത്തില്‍ ഒപ്പിട്ടവര്‍ വളരെ വര്‍ഷം മുമ്പേ മരിച്ചു പോയവരും ഉള്‍പ്പെടുന്നു, അന്തരീക്ഷത്തിലെ ചാരത്തിന്റെ അംശം കൂടുതലുള്ളതിനാല്‍ മഹനിലെ ജനങ്ങള്‍ക്ക് ആസ്ത്മ, ത്വക് രോഗങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നു. പൊതുജനാഭിപ്രായത്തിനു വില നല്‍കാതെ, ഭിന്നാഭിപ്രായം രേഖപ്പെടുത്താതെയും സര്‍ക്കാര്‍ കുത്തുക മുതലാളി വേഷം ചമയുന്നതിനെതിരേയാണ് ഹരിതശാന്തിക്കു വേണ്ടി പ്രിയ പിള്ള പൊരുതുന്നത്.

1970 ല്‍ അലസ്‌കയിലെ ആംപിറ്റ്ക എന്ന കൊച്ചുദ്വീപില്‍ അമേരിക്ക അണുപരീഷണം നടത്തുന്നതു വഴി അന്യംനിന്നു പോകുന്ന മുട്ടത്തലയന്‍ കഴുക•ാരുടെ പേരിലാണ് വാന്‍കൂവറില്‍ നിന്നും ചെറുവള്ളങ്ങളില്‍ പ്രതിഷേധമായ ഒരു കൂട്ടം ആളുകള്‍ എത്തിയത്. അതായിരുന്നു ഗ്രീന്‍പീസ് സംഘടനയുടെ തുടക്കം, ഇന്ന് ആഗോളതലത്തില്‍ പരിസ്ഥിതിയെപ്പറ്റി സംസാരിക്കാനുള്ള ശക്തമായ പ്രസ്ഥാനമായി മാറി.

ഇവിടെ, സ്വതന്ത്ര ഇന്ത്യയുടെ മാറുന്ന ഫാസിസ്റ്റ് മുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്. പ്രതിഷേധങ്ങളും ചോദ്യം ചെയ്യലുകളെയും പുശ്ചിച്ചു തള്ളി, സാമൂഹിക പ്രതിബന്ധതയും മനുഷ്യന•യും ചര്‍ച്ച ചെയ്യാതെ ലാഭവും, വികസനവും മാത്രം ചര്‍ച്ചാവിഷയമാകുന്ന ഭരണം എവിടേക്കാണ് പോകുന്നതെന്നു കാണേണ്ടിയിരിക്കുന്നു. 40 ശതമാനം ദരിദ്രനാരായണ•ാരുള്ള ഇന്ത്യാമഹാരാജ്യത്ത് സ്വതന്ത്ര ഇന്ത്യയുടെ സര്‍വ്വാഭരണീയനായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും മഹാനായ ചത്രപധി ശിവജിയുടേയും കൂറ്റന്‍ പ്രതിമകള്‍ 4000 ലധികം കോടികള്‍ മുടക്കി സൃഷ്ടിക്കുക വഴി തിളക്കം കൂട്ടാന്‍ ആവേശം കാണിക്കുന്ന സര്‍ക്കാര്‍, എഴുപതിലേക്കു കാലെടുത്തു വയ്ക്കുന്ന സ്വതന്ത്രഇന്ത്യയുടെ ആത്മാവിലെ വിലാപം കണ്ടിലെലന്നു നടിക്കരുത്.
ചെറിയ മനുഷ്യരുടെയും ചെറിയകൂട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകള്‍ മാറ്റങ്ങള്‍ക്കുള്ള അടയാളമാവുകയാണ്. നാം സൗകര്യപൂര്‍വ്വം ഒഴിവാക്കുന്ന അവസരങ്ങള്‍ വിലപ്പെട്ട പ്രാണന്റെ നിലനില്‍പ്പിന്റെ സാങ്കേതമാണെന്ന് അവബോധം വൈകിയെങ്കിലും നാം തിരിച്ചറിയും.




image
Facebook Comments
Share
Comments.
image
benny kurian
2015-03-11 23:57:11
Very informative.
image
Anthappan
2015-03-09 08:08:58

Priyapilla is a member of an organization which is striving to preserve this planet which is destroyed by the people that Vinayen mentioned in his comment.  Whatever Vinayen said was there for time immemorial and will be there as long as the people are there on the earth. But, it doesn’t mean we continue the nonsense we have been doing for years, Koch Brothers in USA is one of the billionaire industrialists who help American economy and generate thousands of jobs.  But, they are equally notorious for polluting the environment.  They spent more than 100 million dollars to defeat Obama because of his stand against the environmental destruction.   There are people like them in all over the world collaborating with notorious politicians and destroying this planet.  We are able to see in our own life time how the weather is changing.  But, still there are notorious people out there spending and millions dollars to disprove that claim.   Those who are concerned about the future generation should stand up with this young lady fight to preserve the integrity of our planet.  People who made changes in this world were all in minority.  I salute Ms. Priyapillai.

Greenpeace is a non-governmental[3] environmental organization with offices in over forty countries and with an international coordinating body in Amsterdam, the Netherlands.[4] Greenpeace states its goal is to "ensure the ability of the Earth to nurture life in all its diversity"[5] and focuses its campaigning on world wide issues such as climate change,deforestation, overfishing, commercial whaling, genetic engineering, and anti-nuclear issues. It uses direct action,lobbying, and research to achieve its goals. The global organization does not accept funding from governments, corporations, or political parties, relying on 2.9 million individual supporters and foundation grants.[6][7] Greenpeace has a general consultative status with the United Nations Economic and Social Council[8] and is a founding member[9] of theINGO Accountability Charter; an international non-governmental organization that intends to foster accountability and transparency of non-governmental organizations.

Greenpeace is known for its direct actions[10][11] and has been described as the most visible environmental organization in the world.[12][13] Greenpeace has raised environmental issues to public knowledge,[14][15][16] and influenced both the private and the public sector.[17][18] Greenpeace has also been a source of controversy;[19] its motives and methods have received criticism[20][21] and the organization's direct actions have sparked legal actions against Greenpeace activists,[22][23] such as fines and suspended sentences for destroying a test plot of GMOwheat[24][25][26] and damaging the Nazca Lines, a UN World Heritage site in Peru.[27]

image
Vinayan
2015-03-08 23:57:41
പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യന് ഭൂഷണമല്ല എന്നുള്ള സത്യം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും അറിവുള്ള കാര്യം തന്നെ. മനുഷ്യരുടെ എണ്ണം കൂടുന്നതനുസരിച്ച് ലോകമെമ്പാടും കാടുകൾ കൂടുതൽ നഷ്ടമാവുന്നു, വെള്ളവും വായുവും, മലിനീകരിക്കപ്പെടുന്നു. ഇത് എക്കാലവും നടന്നിട്ടുണ്ട്.

കാലവസ്തയിലുണ്ടാവുന്ന മാറ്റങ്ങളും ഒട്ടനവധി ജന്തു ജീവജാലങ്ങളും ഈ പ്ലാനറ്റിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നതിനെ ശാസ്ത്രീയമായി പഠിച്ചു യൂറോപ്പിലും അമേരിക്കയിലും എത്രയോ വർഷങ്ങൾ ആയി ഗവേഷണങ്ങളും പരീക്ഷണങ്ങളും  നടന്നിരിക്കുന്നു. കിട്ടിയ വിവരങ്ങൾ മീഡിയകൾ വഴി ലോകമെമ്പാടും പകർന്നു കൊടുത്ത്,  ഇത്തരത്തിൽ കൂടുതൽ കാടുകൾ നഷ്ടമാവുന്ന, ജനസാന്ദ്രത കൂടുതൽ ഉള്ള ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻ തുടങ്ങിയ നാടുകളിൽ ഗവർമെന്റിനെയും ജനങ്ങളെയും സജീവമാക്കിയിട്ടുമുണ്ട്. ഈ രാജ്യങ്ങളിൽ കാട് നശിപ്പിക്കുന്നതിനെ തടഞ്ഞു കൊണ്ടുള്ള നിയമങ്ങളും ശിക്ഷകളും ഒക്കെ നടന്നു പോരുന്നുണ്ടുതാനും. എന്നിട്ടും എന്തെ ഈ ദുർസ്ഥിതി ഇന്ടിയിൽ മാത്രമെന്നപൊലെ കുറ്റപ്പെടുത്തലും പരിഹാരം കാണാൻ ആലപ്പുഴക്കാരി പ്രിയാ പരമേശ്വരൻ പിള്ള അമേരിക്കയിലേക്ക് പറക്കുന്നതും?
 
ഇവിടെ "സംതിങ്ങ് സ്മെൽ ബാഡ്‌..." ഇല്ലേ?  അമേരിക്കയിലോട്ടു പറക്കുന്നത് കാടു നശിപ്പിക്കുന്നത് വിമാനത്തിൽ ഇരുന്നു കാണാമെന്നോ മറ്റോ കരുതിയാണോ? അതോ, അമേരിക്ക വനം കൊള്ള ചെയ്യുന്നതു തടുക്കാൻ പുതിയ തോക്കു കൊടുത്ത് വിടാമെന്ന് പറഞ്ഞോ?  ഒരു പ്രൈവറ്റ് സിറ്റിസൻ ആണോ യാഥാർത്ഥ്യത്തിൽ വൻപിച്ച രീതിയിൽ തയ്യാറെടുപ്പും, സേനകളും, നിരീക്ഷങ്ങളും വഴി ദീർഘമായ പദ്ധതികളിൽ കൂടി പരിഹരിക്കേണ്ട ഒരു പ്രശ്നം ചര്ച്ച് ചെയ്യാൻ അമേരിക്കയിലേക്ക് പോവേണ്ടത്? അവര് ഡൽഹീക്കാണ്  പറക്കേണ്ടത്. സർക്കാർ പങ്കുചേർന്ന് കൊള്ള നടത്തു വെങ്കിൽ കേരളത്തിലും ഇന്ത്യയിലുമുള്ള ജനങ്ങളെയാണ് അക്കാര്യം ധരിപ്പി ക്കേണ്ടത്. അവർക്ക് താല്പ്പര്യമില്ലായെങ്കിൽ അമേരിക്കയിലെ  ജനങ്ങൾ അതു ഇന്ത്യാക്കാർക്ക് സാധിച്ചു കൊടുക്കുമെന്നാണോ?

ലോകമൊട്ടാകെ നടക്കുന്ന വനം കൊള്ളകളും, വന്യമൃഗങ്ങളെ വേട്ടയാടലും, കഞ്ചാവ് കൃഷികളും തടി കടത്തലുകളും വിശദമായി നിരന്തരം അമേരിക്കൻ ടീവികളിൽ കലാപരമായി പ്രദർശിപ്പിക്കാറുണ്ട്. അനേക വർഷങ്ങളായി, ഏതാനും ദിവസങ്ങൾക്കു മുൻപു പോലും. ചൈനയിൽ കൂടുതൽ എന്നു കാണിച്ചു അവിടത്തെയും, ബ്രസീൽ തുടങ്ങി പല സെൻട്രൽ-തെക്കേ അമേരിക്കൻ രാജ്യങ്ങളിലെയും, അമേരിക്കയിലെത്തന്നെയും ഇത്തരത്തിലുള്ള അക്രമങ്ങളുടെ ചിത്രീകരണം ടീവി ഷോകളുടെ ഒരു ഭാഗമായിത്തന്നെ മാറിയിട്ടുണ്ട്. അതിന്റെ പുറകിലെ കുറ്റക്കാർ അമേരിക്കയിൽ ഉള്ളതായി പറയാറില്ല.

മറ്റു രാജ്യങ്ങളിലെ വനസമ്പത്തിൽ കൈ വെച്ചിട്ടുള്ളത്‌ അമേരിക്കയിലെയും യൂറോപ്പിലെയും വനമാഫിയാകൾ തന്നെയെന്ന് മനസ്സിലാക്കാൻ എന്നാൽ പ്രയാസമില്ല. ചൈനയും റഷ്യയും അതു ചെയ്യുന്നുണ്ടാവാം. സ്വന്തം രാജ്യത്ത് അത് നടക്കുന്നതു തടയാൻ ഇവർക്ക് കഴിയുമെങ്കിലും, പാവപ്പെട്ട 'മൂന്നാംകിട' രാജ്യങ്ങളെ കൊള്ളയടിക്കുന്ന ഇവരുടെ പ്രവർത്തി അനസ്യൂതം തുടരുന്നു. ഇന്ത്യ സ്വതന്ത്രമാവും മുൻപേ തന്നെ വനസ്വത്തുക്കൾ നല്ല ഭാഗവും നഷ്ടമായത് കടൽ കടന്നു പോയാണ്. ബ്രിട്ടന്റെ കാലത്താണ് ഇന്ത്യൻ റെയിൽ-വേ ഏറ്റവും കൂടുതൽ വികസിപ്പിച്ചിരുന്നത്. ഇന്ത്യാക്കാർ അടിമകളും കൂലിക്കാരും മാത്രമായിരുന്ന സമയത്ത് അവരുടെ യാത്രാ സൌകര്യമായിരുന്നില്ല ബ്രിട്ടൻ പണം മുടക്കി വികസിപ്പിച്ചെതെന്നു പറയേണ്ടതില്ല. വന സമ്പത്തു തന്നെയായിരുന്നു ലക്‌ഷ്യം. കേരളത്തിൽ ഷോർണൂർ നിന്ന് നിലമ്പൂരിലേക്ക് റെയിൽ ഉണ്ടാവുമ്പോൾ അവിടെ ഒരു യാത്രക്കാരനും ഉണ്ടായിരുന്നില്ല, വനം കൊള്ളക്കാരല്ലാതെ.

ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും നടന്നതും വെത്യസ്തമായിരുന്നില്ല. ചെറുകിട രാജ്യങ്ങളെ നേരിട്ടാക്രമിച്ചു പണ്ട് സ്വത്തു കൈവശപ്പെടുത്തിയിരു ന്നതു ഇപ്പോഴില്ല. ചിലവു കുറഞ്ഞ രീതിയിൽ സ്വന്തം താല്പ്പര്യം സംരക്ഷിക്കാൻ കഴിവുള്ളവരെ അതാതു സ്ഥലത്ത് ഭരണരംഗത്ത് കൊണ്ടുവന്നു അവരെക്കൊണ്ടു കാര്യങ്ങൾ നടത്തിപ്പോരുന്ന സൌഹാർദ്ദമുള്ള, സഹായ മന്സ്കതയുള്ള, ബിസിനസ്സ് ഡീലുകളിലൂടെ ഇന്നതു സാധിക്കുന്നു. പഴയ കുപ്പിയിൽ പുതിയ വീഞ്ഞ്!

ആലപ്പുഴക്കാരി മുപ്പത്തിയേഴുകാരിയുടെ പാസ്പോർട്ടിൽ "Ejected" സ്റ്റാമ്പു ചെയ്തിരുന്നിട്ടും വനം കൊള്ളയുടെ പേരിൽ വിമാനത്തിൽ അമേരിക്കയിലേക്ക് പറക്കാൻ മുതിർന്നത്, എങ്ങനെ, എന്തുകൊണ്ട് എന്ന് അന്വേഷിക്കേണ്ടതല്ലേ മെച്ചമായ വാർത്ത പത്രാധിപരെ?

image
Jayan
2015-03-08 14:36:27
സ്വന്തം താല്പര്യങ്ങൾ  സംരക്ഷിക്കുവാൻ വേണ്ടി സഹ ജീവികളുടെ ജീവൻ ബലി കൊടുക്കുന്ന രാഷ്ട്രീയ പ്രമുഖർ ഒരു കാര്യം വിസ്മയിക്കാതിരിക്കട്ടെ, ഇത്തരം അനീതികള്ക്കെതിരെ ജനരോഷം ആഞ്ഞടിക്കുന്ന ഒരു ദിവസം വരും, അന്ന് നിങ്ങൾ  ഇതിനെല്ലാം പലിശ കൂട്ടി കണക്കു പറയേണ്ടി വരും. അകലങ്ങളിൽ ഇടിമുഴക്കം കേള്ക്കുന്നു, വിപ്ലവം വിദൂരമല്ല, സൂക്ഷിക്കുക ! ! !  
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut