Image

വിവാദ ഷോ: നടി ദീപികയെ അറസ്‌റ്റ്‌ ചെയ്യുന്നതു ബോംബെ ഹൈക്കോടതി തടഞ്ഞു

Published on 06 March, 2015
വിവാദ ഷോ: നടി ദീപികയെ അറസ്‌റ്റ്‌ ചെയ്യുന്നതു ബോംബെ ഹൈക്കോടതി തടഞ്ഞു
മുംബൈ: അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമായ എഐബി നോക്കൗട്ട്‌ ഷോയുമായി ബന്ധപ്പെട്ട കേസില്‍ നടി ദീപിക പദുക്കോണിനെ അറസ്‌റ്റ്‌ ചെയ്യുന്നതു ബോംബെ ഹൈക്കോടതി തടഞ്ഞു. തനിക്കെതിരെ പുണെയിലും മുംബൈയിലും റജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു ദീപിക സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഇടക്കാലവിധി. 16നു കേസില്‍ വീണ്ടും വാദം കേള്‍ക്കും.

ഇതേ കേസില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍, നടന്‍മാരായ അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിങ്‌ എന്നിവരുടെ അറസ്‌റ്റും കോടതി തടഞ്ഞിരുന്നു.

ദീപിക ഷോയില്‍ പങ്കെടുത്തിട്ടില്ലെന്നും പ്രേക്ഷകരുടെ ഒപ്പം ഇരിക്കുക മാത്രമായിരുന്നുവെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വിവാദ ഷോ: നടി ദീപികയെ അറസ്‌റ്റ്‌ ചെയ്യുന്നതു ബോംബെ ഹൈക്കോടതി തടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക