കോഴിക്കോട്: നഗരത്തില്‍ വര്‍ണ്ണോത്സവം നടന്നു. വടക്കേ ഇന്ത്യക്കാര്‍ ഏറ്റവും
കൂടുതലുള്ള കോഴിക്കോട് നഗരം ഇന്ന് ഹോളിയുടെ ആഘോഷത്തിമര്‍പ്പിലായിരുന്നു.
വിവിധ വര്‍ണ്ണങ്ങളാലുള്ള കുങ്കുമപ്പൊടികള്‍ വാരി വിതറിയും,
ചീറ്റാന്‍കുഴിയിലൂടെ നിറങ്ങള്‍ ചാലിച്ച വെള്ളം പരസ്‌പരം ദേഹത്ത് ചീറ്റിച്ച്
കുട്ടികളും മുതിര്‍ന്നവരും വര്‍ണ്ണത്തില്‍ കുളിച്ച് നില്‍ക്കുന്ന കാഴ്‌ചകള്‍
ഹോളിയെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുന്നതായിരുന്നു.
ബാന്റുവാദ്യങ്ങള്‍ക്കൊപ്പം നൃത്തം ചെയ്‌തും മധുര പലഹാരങ്ങള്‍ വിതരണം
ചെയ്‌തുമാണ് ലോഹന്‍ മഹാജന്‍, ജെയാന്‍ സമുദായങ്ങള്‍ ഹോളിയെ വരവേറ്റത്. എവിടെയും
നഗരം വര്‍ണ്ണത്തില്‍ കുളിച്ചുനില്‍ക്കുന്ന കാഴ്‌ചയായിരുന്നു. നഗരത്തിലെ വിവിധ
കോളനികളില്‍ കുട്ടികള്‍ വര്‍ണ്ണങ്ങള്‍ വാരി വിതറി ഹോളിയെ വരവേറ്റു.
നഗരത്തില്‍ നടന്ന ഹോളി ആഘോഷത്തിന്റെ വിവിധ കാഴ്‌ചകള്‍ ചുവടെ (ഫോട്ടോ:
ബഷീര്‍ അഹ്‌മദ്)