Image

ശനിയാഴ്‌ച 88-മത്‌ സാഹിത്യ സല്ലാപത്തില്‍ `മലയാളി സംഘടനകള്‍' ചര്‍ച്ച

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 06 March, 2015
ശനിയാഴ്‌ച 88-മത്‌ സാഹിത്യ സല്ലാപത്തില്‍ `മലയാളി സംഘടനകള്‍' ചര്‍ച്ച
ഡാളസ്‌: ഏഴാം തീയതി ശനിയാഴ്‌ച (03/07/2015) സംഘടിപ്പിക്കുന്ന എണ്‍പത്തിയെട്ടാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `മലയാളി സംഘടനകള്‍' എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. വിവിധ മലയാളി സംഘടനകളുമായി അടുത്തു പ്രവര്‍ത്തിച്ച്‌ പരിചയമുള്ളവനും ന്യൂയോര്‍ക്ക്‌ നിവാസികളായ മലയാളികള്‍ക്ക്‌ സുപരിചിതനും സഹൃദയനും കവിയുമായ മോന്‍സി കൊടുമണ്‍ ആയിരിക്കും പ്രസ്‌തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2015 ഫെബ്രുവരി ഏഴാം തീയതി ശനിയാഴ്‌ച സംഘടിപ്പിച്ച എണ്‍പത്തിയേഴാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `അഴിമതി ഒരു അവകാശമോ?' എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. താമ്പായിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റവ. പി. വി. ചെറിയാന്‍ ആണ്‌ ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. സരസവും വിജ്ഞാനപ്രദവുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രബന്ധം. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോകമാസകലം അഴിമതിയും അക്രമവും വര്‍ദ്ധിച്ചു വരുന്നതായും ഇത്‌ മനുഷ്യകുലത്തിന്‍റെ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയുയര്‍ത്തിയിരിക്കുകയാണെന്നും ചിലര്‍ വാദിച്ചു. അഴിമതി തങ്ങളുടെ ജന്മാവകാശമാണെന്നും അത്‌ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നുമാണ്‌ പലരുടയും നിലപാട്‌. ഇത്‌ ഗൌരവമേറിയ ഒരു പ്രശ്‌നം തന്നെയാണ്‌. പ്രമുഖ വ്യക്തികളുടെ പേരില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചും അവരുടെ ജീവിത ശൈലികളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, പ്രൊഫ. എം. ടി. ആന്റണി, റവ. ഡോ. മര്‌സലിന്‍ ജെ. മോറിസ്‌, ഡോ.തെരേസ ആന്റണി, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, രാജു തോമസ്‌, സുനില്‍ മാത്യു വല്ലാത്തറ, എ. സി. ജോര്‍ജ്ജ്‌, അലക്‌സ്‌ കോശി വിളനിലം, ഈശോ ജേക്കബ്‌, സജി കരിമ്പന്നൂര്‍, മോന്‍സി കൊടുമണ്‍, ജോണ്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, ബാബു തെക്കേക്കര, വര്‍ഗീസ്‌ എബ്രഹാം സരസോട്ട, എന്‍. എം. മാത്യു, പി പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്‌ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌ .18572320476 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395 Join us on Facebook https://www.facebook.com/groups/142270399269590/

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം എല്ലാ ആദ്യശനിയാഴ്‌ചയും വൈകിട്ട്‌ 8:00 മണി മുതല്‍ 10:00 മണി വരെ (EST) വിളിക്കേണ്ട നമ്പര്‍: 18572320476 കോഡ്‌ 365923

വിശദ വിവരങ്ങള്‍ക്ക്‌ വിളിക്കുക : 1-813-655-5706 or 1-813-389-3395, e-mail: sahithyasallapam@gmail.com or jain@mundackal.com
ശനിയാഴ്‌ച 88-മത്‌ സാഹിത്യ സല്ലാപത്തില്‍ `മലയാളി സംഘടനകള്‍' ചര്‍ച്ച
Join WhatsApp News
Justice 2015-03-06 16:57:47
I think vidyadaran will come in this program 
ന്യുയോർക്കൻ 2015-03-06 18:24:41
വിദ്യാധരനെ വിചാരവേദിക്കാര് പിടിച്ചോണ്ട് പോയിരിക്കുകയാണെന്ന് തോന്നുന്നു. അനക്കം കേൾക്കുന്നില്ല.    അയാളുടെ ആത്മാവ് എട്ട് മണിക്ക്, ശരീരം ഉപേക്ഷിച്ചു  ഫോണിൽ വരാനും സാഹിത്യ സല്ലാപം ഒരു കലാപമാക്കാനും സാദ്യതയുണ്ട്. എന്തിനാ വെറുതെ ആവശ്യം ഇല്ലാത്തത് ആഗ്രഹിക്കുന്നത്.  മോൻസി പാവം മനുഷ്യനാണ്.  ആ വിദ്യാധരൻ വന്ന് മലയാളി സംഘടനകൾ എന്ന വിഷയം ഒരു സംഘടനം ആക്കി മാറ്റണോ?. മോനസിക്ക് അതൊക്കെ താങ്ങാനുള്ള ശക്തിയുണ്ടെന്ന് തോന്നുന്നില്ല  

Justice 2015-03-06 21:30:23
we need vidhyadran in sahithya sallapom before killing him
in vicharavedi .I did a fun. He never die.He has lot of knowledge in malyalam but some well known writers scared him. Why ?
I expect your answer .   Mathulla ,truth man Anthappan come on
വിദ്യാധരൻ 2015-03-06 23:02:58
പുനരപി കലഹം പുനരപി പ്രസവം 
എന്ന് പറഞ്ഞതുമാതിരിയെങ്ങും 
അടിപിടിതെറിവിളി ഇവയുടെ മദ്ധ്യേ 
വികടിക്കുന്നു ഘടനകളില്ലാ സംഘടനഏറെ 
ഒരു നായിക്ക് മറ്റൊരു നായെ 
കണ്ണിന് കാണാൻ വയ്യെന്നാലും 
മറുനാട്ടീന്നൊരു നായെകാണ്ടാൽ 
നാട്ടിലെ ചെത്തില പട്ടികെളെല്ലാം 
ഉടനെ തന്നെ ഒന്നായീടും 
ചില നായ്ക്കൾ കസേരക്കായി 
ഉടനെതന്നെ കടിപിടികൂടും
അരിശംപൂണ്ടൊരു കൂട്ടം പട്ടികൾ 
കുരച്ചും കൊണ്ടുടനടി സംഘംചേരും 
ജില്ലകൾ ഗ്രാമപഞ്ചായത്തും 
പള്ളികൾ  ക്ഷേത്രം കോണ്ഗ്രസ് മാർക്സിറ്റ്‌ 
ഓവർസീസും ഗീവറുഗീസും 
ഇങ്ങനെപേരിൽ ഉടൻ 'അടിതന്നെ"
വന്നു ജനിക്കും സംഘടന വീണ്ടും 
നായുടെ വാലിൽ കുഴൽ കേറ്റിഎന്നാൽ 
കുഴലും വളയും കാശും പോകും 
ശിവ! ശിവ ഉടനെ വ്ന്നീടേനണം 
നിന്നുടെ ശൂലം കൈൽ ഉയർത്തി 
ചെത്തില പട്ടികൾ വർദ്ധിക്കുന്നു 
അതിനോടൊപ്പം സംഘോം കൂട്ടാം 
സംഹാരത്തിനു താണ്ഡവ നൃത്തം 
ആടുക ഞങ്ങൾക്കായി നീ ഉടനെതന്നെ 

വിദ്വാൻ അപ്പച്ചൻ 2015-03-07 09:14:00
  
 സങ്കടം ഏറെ എറീടുന്നു 
സംഘടനകളുടെ പോക്കുകൾ കണ്ടു 
ഒരുവൻ പോയൊരു വഴിയെതന്നെ 
മറ്റുള്ളോരും പോയിടുന്നു 
പ്ലെയിനിൽ വച്ചും കപ്പലിൽ വച്ചും 
സമ്മേളനം കൂടീടുന്നു 
വാശിമുഴുത്തു മറ്റൊരു കൂട്ടർ 
സ്പയിസിൽ കണ്ണുംനട്ടും ഇരിപ്പൂ 
മന്ത്രികൾ തന്ത്രികൾ സിനിമാക്കാരും 
മാന്ത്രിക വിദ്യാ ജാലക്കാരും 
സിനിമാ നടികളുടെ മൂഡ്‌കുലുക്കി 
ഫ്യുഷൻ ഡാൻസും വേറെയുണ്ട് 
മൈക്കുകൾ കണ്ടാൽ ഉടനെ തന്നെ 
ചില അവന്മാര് അത് വായിൽ കേറ്റും 
മട്ടും ഭാവോം കണ്ടാൽ തോന്നും 
മുഴുഭ്രാന്തു പിടിചിട്ടാണോ എന്ന് 
ഇങ്ങനെയൊക്കെ ആണെന്നേലും 
സംഘടന ദിനവും വളർന്നീടുന്നു 
ഇങ്ങനെ സംഘടനകളെ വളർത്തീടാനായി 
ആളുകൾ വന്നു നിരന്നീടുന്നു 
അരിയുടെ കടയും റിയൽ എസ്റ്റെറ്റും 
പണവും കൊണ്ട്നിരന്നീടുന്ന 
പത്രക്കാരും ടി വീ ക്കാരും 
കൊഴുപ്പിക്കാനായി കൂടെകൂടും 
എന്തൊരു കഷ്ടം ശിവനെ ഓർക്കിൽ 
സംഘടന ഇങ്ങനെ വർദ്ധിചീടിൽ 
വീടും നാടും മുടിഞ്ഞു നശിക്കും.
ശിവ ശിവ ഞങ്ങളെ രക്ഷിപ്പാനായി 
ഉടനെ തന്നെ വന്നീടെണം 

(ഗുരു വിദ്യാധരന് സമർപ്പിക്കുന്നു )
Ninan Mathullah 2015-03-08 11:17:08
 awriter need not know everything under the sun. This applies to writers quoted here in this forum such as Vayalar and Tagoore. I believe true writers are prophets of God getting inspiration from God to write. God may not reveal everything under the sun to them. Only information they need to fulfill their calling will be revealed to them. Suppose a prophet of God is my close friend. he need not know everything about me. Anybody can write an essay. But writing a poem require special divine grace. I appreciate the talents Vidhyadharan has. This doesn't mean I approve everything he writes.
Justice 2015-03-08 21:33:13
Sahithya sallapom should publish what they said about our
Vidyadaran .vicharavedi scare vidhyadran  ,well known writers
Scare vidyadaran Why? He is an unseen God?
ഭാഷാസ്നേഹി 2015-03-09 07:20:12
അമേരിക്കയിലെ എഴുത്തുകാർ വിദ്യാധരനെയല്ല ഭയപ്പെടുന്നത്.  പ്രശസ്ത എഴുത്തുകാർ, അല്ലെങ്കിൽ അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ കുലപതികൾ എന്ന് അവകാശപ്പെടുന്നവർ,  പല കുതന്ത്രങ്ങളിലൂടെയും സാഹിത്യകാരന്മാരായി വിലസുമ്പോൾ (മൂക്കില്ലാത്തടത്തെ മുറിമൂക്കന്മാർ ) ഭയം ഒട്ടും തീണ്ടിയിട്ടിലാത്ത വിദ്യാധരൻ തട്ടിൻപുറത്തു പ്രത്യക്ഷപ്പെട്ടു, മൂഷിക്ന്മാർ നോട്ടോട്ടം ഓടിത്തുടങ്ങയും ചീത്ത വിളി തുടങ്ങുകയും ചെയ്യുത്.  അവസാനം അവർ ഒന്നിച്ചു കൂടി എങ്ങനെ വിദ്യാധരനെ ഓടിക്കാം എന്ന് ചിന്തിക്കാൻ തുടങ്ങി.  അവസാനം വിദ്യാധരനെ വിചാരവേദിയിൽ, അയാളുടെ അഭാവത്തിൽ ബലികഴിക്കാൻ തീരുമാനിച്ചു.  വിമരശനത്തെ വെറുക്കുന്ന ഒരു കൂട്ടം വിദ്യസമ്പന്നർ എന്നല്ലാതെ എന്ത് പറയാൻ.   അമേരിക്കയിലെ സാഹിത്യകാരന്മാരുടെ നിലനില്പ്.  പുറം ചൊറിച്ചിൽ, പ്ലാക്ക്, പൊന്നാട,   കേരളത്തിലെ സാഹിത്യകാരന്മാരെ കൊണ്ടുവന്നു അവരുടെ ഓരം ചേർന്ന് നിന്ന് പടം എടുക്കൽ, നാട്ടിൽ പൌര സ്വീകരണം തുടങ്ങിയവയിൽ അധിഷ്ടിതമാണെന്നു അറിയാൻ വയ്യാത്തവരായി ആരാണ് ഇവിടെയുള്ളത്.  പണത്തിന്റെ മുഷ്ക്ക് കാട്ടി മലയാള സാഹിത്യത്തിന്റെ പാരമ്പര്യം മാറ്റി എഴുതാൻ തുനിഞ്ഞപ്പോലാണ്, വിദ്യാധരൻ എന്ന  ഭയരഹിതൻ രംഗത്ത് വരുന്നത് (മലയാള  ഭാഷയെ സ്നേഹിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് മാത്രമാണ് ഇത്രയുംനാളായിട്ടും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും അദ്ദേഹം അജ്ഞാതനായി കഴിയുന്നത്‌.  നേരെമറിച്ചായിരുന്നെങ്കിൽ, അയാൾ ഈ സമയം കൊണ്ട് പേര് വെളിപ്പെടുത്തി രംഗത്ത് വരുമായിരുന്നു.  പേരിനും പെരുമക്കും വേണ്ടിയുള്ള മലയാളി എഴുത്തുകാരുടെ പരക്കം പാച്ചിലാണ് മലയാള ഭാഷയെ കുല ചെയ്യുന്നത്.   വിദ്യാധരനെപ്പോലെ ചങ്കൂറ്റം ഉള്ളവർ മലയാള ഭാഷയുടെ കാവൽക്കാർ തന്നെയാണ്. അനേക വിദ്യാധരന്മാർ ഇവിടെ ഉയരത്ത് എഴുന്നേ ല്ക്കുകയും സാഹിത്യത്തെക്കുറിച്ചുള്ള തെറ്റ് ധാരണകൾ മാറാൻ അത് കാരണം ആകുകയും ചെയ്യെട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു .  പേര് വയ്യികാതെ എഴുതുന്നത്‌ ഭീരുത്ത്വം കൊണ്ടല്ല ഇവിടുത്തെ ചില തറ എഴുത്തുകാരുടെ ശല്യം ഒഴിവാക്കാനാണ്.  വിവരമില്ലാത്തവന്മാരോട് യുദ്ധം ചെയ്യിതിട്ടു എന്ത് നേടാനാണ് 

Justice 2015-03-09 07:59:04
I appreciate bhasha snehi ..nobody can kill unseen vidyadaran.
Even 100000 times vicharavedi organize fight against him he
will tell his opinion .Why they are scare and to kill him.
കണിയാൻ വാസു 2015-03-09 10:01:00
ദേവന്മാർക്കും ദേവിമാർക്കും പല രൂപ ഭാവങ്ങൾ കൈകൊള്ളാം. ഇവിടെ സരസ്വതി ദേവിയുടെ ആത്മാവ്  വിദ്യാധരനിൽ കയറികൂടി  അരൂപിയായി ചുറ്റി കറങ്ങുകയാണ്.  ഇപ്പോൾ വിചാരവേടിക്ക് ഇങ്ങനെയൊരു സംഭവം വേണ്ടായിരുന്നു എന്ന് തോന്നുന്നെങ്കിലും, വിദ്യാധരന്റെ ആതാമവ് അവരെ വിടുമെന്ന് തോന്നുന്നില്ല.    അതുമാത്രമല്ല വിചാരവേദിയിൽ പോയി പ്രസംഗച്ചവർക്കും രക്ഷയില്ല.   അവരുടെ ദേഹത്തും വിദ്യാധരന്റെ ആത്മാവ് കൂടുന്ന മട്ടുണ്ട്.  ഒരേ എടാകൂടങ്ങൾ എടുത്തു തലെവ്യ്യുക്കുന്നതെ.  വെളുക്കാൻ തേച്ചത് പാണ്ടായെന്നു പറഞ്ഞാൽ മതിയല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക