Image

തട്ടിപ്പ്‌: സമഗ്ര ഭവന നിര്‍മ്മാണ ചട്ടം വരുന്നു

Published on 11 June, 2011
തട്ടിപ്പ്‌: സമഗ്ര ഭവന നിര്‍മ്മാണ ചട്ടം വരുന്നു
ഡല്‍ഹി: രാജ്യത്ത്‌ വിവിധ സ്വകാര്യ ഏജന്‍സികള്‍ ഭവന നിര്‍മ്മാണ തട്ടിപ്പ്‌ നടത്തുന്ന സാഹചര്യത്തില്‍ സമഗ്രമായ ഭവന നിര്‍മ്മാണ ചട്ടം രൂപപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. റിയല്‍ എസ്‌റ്റേറ്റ്‌ റഗുലേഷന്‍ ബില്‍ 2011 എന്നു അറിയപ്പെടുന്ന ബില്ലിന്റെ കരടുരൂപം തയ്യാറായിക്കഴിഞ്ഞു. ബില്‍ ഇപ്പോള്‍ നിയമമന്ത്രാലയത്തിന്റെ പരിഗണനയ്‌ക്കയച്ചിരിക്കുകയാണ്‌. അതിനുശേഷം മറ്റുമന്ത്രാലയങ്ങളുടെ പരിഗണനയ്‌ക്കു വിടും. ഫ്‌ളാറ്റ്‌ നിര്‍മ്മാതാക്കളും മറ്റും വന്‍തോതില്‍ തട്ടിപ്പ്‌ നടത്തുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാരിന്റെ പുതിയ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക