Image

പോലീസിനെ മര്‍ദ്ദിച്ചതായി ആരോപിച്ച്‌ കലാഭവന്‍ മണിക്കെതിരേ കേസ്‌

Published on 26 December, 2011
പോലീസിനെ മര്‍ദ്ദിച്ചതായി ആരോപിച്ച്‌ കലാഭവന്‍ മണിക്കെതിരേ കേസ്‌
ചാലക്കുടി: ട്രാഫിക്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ദിച്ചതായി ആരോപിച്ച്‌ കലാഭവന്‍ മണിക്കെതിരേ കേസ്‌. ചാലക്കുടി സ്‌റ്റേഷനിലെ പോലീസുകാരന്റെ പരാതിയിലാണ്‌ കേസെടുത്തത്‌.

സംഭവത്തെ പോലീസ്‌ പറയുന്നതിങ്ങനെ: ചാലക്കുട്ടി കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാവടി എഴുന്നള്ളിപ്പിനിടെ അതിരപ്പിള്ളി റോഡില്‍ ഗതാഗത തടസം ഉണ്ടായി. കാവടി ഘോഷയാത്ര നയിച്ചിരുന്ന കലാഭവന്‍ മണിയും ട്രാഫിക്‌ നിയന്ത്രിക്കാന്‍ രംഗത്തുണ്‌ടായിരുന്നു. വാഹനം കടത്തിവിടാന്‍ പോലീസുകാരന്‍ ഉത്സവം നടത്തിപ്പുകാരോട്‌ ആവശ്യപ്പെട്ടെങ്കിലും ചിലര്‍ വഴങ്ങിയില്ല. തുടര്‍ന്ന്‌ പോലീസുകാരനുമായി നടത്തിപ്പുകാരില്‍ ചിലര്‍ വാക്കുതര്‍ക്കം ഉണ്‌ടായി. ഇതില്‍ മണി ഇടപെടുകയും പോലീസുകാരന്റെ കൈയില്‍ പിടിച്ച്‌ വലിച്ചു മാറ്റുകയും മര്‍ദ്ദിച്ചുവെന്നും പറയുന്നു. മര്‍ദ്ദനമേറ്റ പോലീസുകാരനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക