Image

ഡി.ജി.പി വിശ്വസ്തന്‍; നിഷാമിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല: രമേശ് ചെന്നിത്തല

Published on 05 March, 2015
ഡി.ജി.പി വിശ്വസ്തന്‍; നിഷാമിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡി.ജി.പി ബാലസുബ്രഹ്മണ്യം നിഷാം കേസില്‍ ഇടപെട്ടുവെന്ന് വിശ്വസിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസില്‍ താന്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്ന് കാണിച്ച് അദ്ദേഹം ഒരു കുറിപ്പ് നല്‍കിയതായും കുറിപ്പിലെ കാര്യങ്ങള്‍ വിശ്വാസ യോഗ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ കൈവശം ഡി.ജി.പിക്ക് എതിരെ തെളിവുണ്ടെങ്കില്‍ അത് തനിക്ക് നല്‍കട്ടെയെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അപ്പോഴത് പരിശോധിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡി.ജി.പിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തെ പറ്റി സംശയിക്കാനൊന്നുമില്ലെന്നും സര്‍ക്കാര്‍ അദ്ദേഹത്തെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
jep 2015-03-05 09:34:18

ചന്ദ്രബോസിന്റെ വസ്ത്രങ്ങള്പോലീസ് വാങ്ങിയില്ല എന്നതു കേസിനെ ഒരു തരത്തിലും ബാധിക്കില്ല. വസ്ത്രം നല്കേണ്ട ബാധ്യത ആശുപത്രി അധികൃതര്ക്കായിരുന്നു. Ramesh Chinnithala

വസ്ത്രം കൊടുക്കേണ്ടത് അസ്പത്രികാർ ,അപ്പോൾ പോലീസിന്റെ ജോലി എന്താണ് .അല്ല പോലീസ് വസ്ത്രം കൊണ്ടുവന്നാൽ മേളിൽ നിന്ന് വിളി വരും തന്നോട് ആര് പറഞ്ഞു വസ്ത്രം എടുക്കാൻഇത്തരം കളികൾ ആണ്  കേരളം എന്നും കണ്ടുകൊണ്ടിരിക്കുന്നത് .മന്ത്രിയുടെ പ്രസ്താവന ചെയ്യുമ്പോൾ കാണുന്ന മുഖം കണ്ടാൽ ഇപ്പം എല്ലാത്തിനെയും ശരിയാക്കും എന്ന് തോന്നും .പണ്ട് കല്ലേ പിളര്ക്കുന്ന കല്പന പുറപ്പെടുവിക്കുന്ന മഹാ രാജാക്കന്മ്മാരുടെയ് പോലെയാണ് മുഖ വികാരം . .പ്രസ്താവന കഴിഞ്ഞു നേരേ പ്രതിയുടെ വീട്ടില് പോയീ അവരുടെ കാലു കഴുകും !മന്ത്രിയാകും മുംബെ എന്തൊക്കെ ആയിരുന്നു  വീരവാദം .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക