Image

ശബരിമല ധര്‍മ്മശാസ്‌താവിന്‌ ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തി

Published on 26 December, 2011
ശബരിമല ധര്‍മ്മശാസ്‌താവിന്‌ ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തി
ശബരിമല: ആചാരാനുഷ്‌ഠാനങ്ങളോടെ ശബരിമല ധര്‍മ്മശാസ്‌താവിന്‌ ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തി. ഇന്ന്‌ വൈകുന്നേരം ആറുമണിക്ക്‌ തങ്കഅങ്കി വഹിച്ചു കൊണ്‌ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തിയത്‌. പതിനെട്ടാംപടിക്കു മുകളില്‍വച്ച്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം. രാജഗോപാലന്‍ നായര്‍, മെംബര്‍മാരായ കെ. സിസിലി, കെ.വി. പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു സോപാനത്തിലെത്തിച്ചു. തുടര്‍ന്ന്‌ ക്ഷേത്രതന്ത്രി കണ്‌ഠര്‌ മഹേശ്വരുടെ മുഖ്യകാര്‍മികത്വത്തില്‍ ദീപാരാധന നടത്തി.

ആറന്മുള ക്ഷേത്രമതിലകത്തു നിന്നും 23-നാണ്‌ തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടത്‌. 1971-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ ശബരിമലയില്‍ സമര്‍പ്പിച്ച 420 പവന്റെ തങ്കയങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയാണു ദീപാരാധന നടക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക