Image

മിലരേപ അര്‍ത്ഥഗര്‍ഭമായ ഒരു മൗനം പോലെ ചിത്രങ്ങളില്‍ തെളിയുന്നു.

ബഷീര്‍ അഹമ്മദ് Published on 04 March, 2015
മിലരേപ അര്‍ത്ഥഗര്‍ഭമായ ഒരു മൗനം പോലെ ചിത്രങ്ങളില്‍ തെളിയുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ടിബറ്റിലെ ബുദ്ധ സന്യാസിയായ മിലരേപയുടെ ജീവിത പരിണാമത്തിന്റെ കഥ പറയുന്ന പതിനഞ്ച് ചിത്രങ്ങളുടെ പ്രദര്‍ശനം ലളിത കലാ അക്കാദമിയില്‍ ആരംഭിച്ചു.

കൊലപാതകിയും ദുര്‍നടപ്പുകാരനുമായിരുന്ന മിലരേപയുടെ കഥ തുടങ്ങുന്ന 'കൊലപാതകി' എന്ന ചിത്രത്തോടെയാണ് തുടക്കം.

പിന്നീട് മിലരേഖയുടെ സന്യാസജീവിതത്തിലേക്കുള്ള യാത്രയുടെ മൂര്‍ത്തമായ ചിത്രങ്ങളാണ് ബിജു മേക്കയിന്റെ ചിത്രങ്ങള്‍.

ചിത്രങ്ങളിലുടനീലം ഒരാത്മീയതയുടെ സങ്കീര്‍ണ്ണ ജീവിത വഴികള്‍ തുടങ്ങുന്ന മിലരേഖയെ നമുക്ക് കാണാം. പച്ചിലകള്‍ ഭക്ഷിച്ച് പച്ചയായ മനുഷ്യനായ് മാറുന്ന മിലരേപയുടെ ജീവിതദര്‍ശനത്തിന്റെ ആത്മീയവും  ദാര്‍ശനികവുമായ തലം ഈ ചിത്രം കൈവരിക്കുന്നുണ്ട്. ചിത്രങ്ങള്‍ കണ്ടു കഴിയുമ്പോള്‍ ശാന്തമായ മിലരേപയുടെ ജീവിതദര്‍ശനം അര്‍ത്ഥഗര്‍ഭമായ ഒരു മൗനം പോലെ അനുവാചകരില്‍ നിറയുന്നു. പ്രശസ്ത ചിത്രകാരനായ പോള്‍ കല്ലാനോടാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്


മിലരേപ അര്‍ത്ഥഗര്‍ഭമായ ഒരു മൗനം പോലെ ചിത്രങ്ങളില്‍ തെളിയുന്നു. മിലരേപ അര്‍ത്ഥഗര്‍ഭമായ ഒരു മൗനം പോലെ ചിത്രങ്ങളില്‍ തെളിയുന്നു. മിലരേപ അര്‍ത്ഥഗര്‍ഭമായ ഒരു മൗനം പോലെ ചിത്രങ്ങളില്‍ തെളിയുന്നു. മിലരേപ അര്‍ത്ഥഗര്‍ഭമായ ഒരു മൗനം പോലെ ചിത്രങ്ങളില്‍ തെളിയുന്നു. മിലരേപ അര്‍ത്ഥഗര്‍ഭമായ ഒരു മൗനം പോലെ ചിത്രങ്ങളില്‍ തെളിയുന്നു.
Join WhatsApp News
Shaji Keloth 2015-03-05 09:50:41
Dear Biju,

It is very glad to know about your exhibition, after a long time.


Regards,

Shaji
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക