Image

ദേശീയപുരസ്‌കാരം നേടിയ എഡിറ്റര്‍ ഗുരുതരാവസ്ഥയില്‍

ആശ പണിക്കര്‍ Published on 04 March, 2015
ദേശീയപുരസ്‌കാരം നേടിയ എഡിറ്റര്‍ ഗുരുതരാവസ്ഥയില്‍
 പ്രശസ്ത തമിഴ് ചിത്രസംയോജകനായ ടി.ഇ കിഷോര്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. പുതിയ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വെട്രിമാരനുമായി ചര്‍ച്ചയില്‍ ഇരിക്കുമ്പോള്‍ കിഷോര്‍ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ചെയ്തതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും രണ്ടു ദിവസമായി കിഷോറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ആടുകളം എന്ന ചിത്രത്തില്‍ മികച്ച എഡിറ്റിങില്‍ ദേശീയ പുരസ്‌കാരം നേടിയ വ്യക്തിയാണ് കിഷോര്‍. ഈരം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. എങ്കെയും എപ്പോതും, പരദേശി, ഉദയം എന്‍എച്ച്4, എതിര്‍ നീച്ചല്‍ എന്നിവയാണ് പ്രധാനചിത്രങ്ങള്‍.

ദേശീയപുരസ്‌കാരം നേടിയ എഡിറ്റര്‍ ഗുരുതരാവസ്ഥയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക