Image

ഒ.എസ്.ഒ ഇഫക്റ്റുമായി ജൂഡ്-ഡിയാന വിവാഹടീസര്‍

ആശ പണിക്കര്‍ Published on 04 March, 2015
ഒ.എസ്.ഒ ഇഫക്റ്റുമായി ജൂഡ്-ഡിയാന വിവാഹടീസര്‍
പ്രണയദിനത്തില്‍ പ്രണയസാഫല്യം സാധ്യമായ സംവിധായകന്‍ ജൂഡ് ആന്റണിയുടെ വിവാഹവിഡിയോയുടെ ടീസര്‍ പുറത്തിറങ്ങി. ജൂഡിന്റ ആദ്യ ചിത്രമായ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ ടീസറിനോട് ബന്ധപ്പെടുത്തിയാണ് വിവാഹടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഓം ശാന്തി ഓശാനയിലെ ഗിരിയെയും പൂജയെയും പോലെ ജൂഡിനും ഡിയാനയ്ക്കും വിവാഹാശംസകള്‍ നേരാന്‍ കാഞ്ഞാണിയും (അജു വര്‍ഗീസ്), ഡോ. പ്രസാദ് വര്‍ക്കിയും (വിനീത് ശ്രീനിവാസന്‍) എത്തിയിരുന്നു.

ഫെബ്രുവരി 14നായിരുന്നു ജൂഡിന്റെ വിവാഹം. വധു ഡിയാന കോട്ടയംകാരിയാണ്. നടന്‍ നിവിന്‍ പോളിയുടെ കഥയില്‍ ഒരുക്കുന്ന ചിത്രമാണ് ജൂഡിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. കൂടാതെ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന പുതിയ ചിത്രത്തില്‍ ഒരു വേഷവും ജൂഡിനുണ്ട്. ഫാഷന്‍ ഡിസൈനിങ്ങില്‍ താല്പര്യമുള്ള ഡിയാന ദുബായിയില്‍ നഴ്‌സ് ആണ്.


ഒ.എസ്.ഒ ഇഫക്റ്റുമായി ജൂഡ്-ഡിയാന വിവാഹടീസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക