Image

ഫോമാ ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണ കരാര്‍ ചരിത്ര വിജയത്തിലേക്ക്.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ഫോമാ ന്യൂസ് ടീം ചെയര്‍മാന്‍ Published on 03 March, 2015
ഫോമാ ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണ കരാര്‍ ചരിത്ര വിജയത്തിലേക്ക്.
മേരിലാന്റ്:  63 അംഗസംഘടനകളുള്ള അമേരിക്കയിലെ ഏറ്റവും വലിയ മലയാള അംമ്പ്രല്ല സംഘടനയായ ഫോമായും, അരിസോണയിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്‌സിറ്റിയും തമ്മില്‍ 2013- ല്‍ ഒപ്പ് വയ്ക്കപ്പെട്ട സഹകര കരാര്‍ ചരിത്ര വിജയം കുറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. കരാര്‍ ഒപ്പ് വയ്ക്കപ്പെട്ടു രണ്ടു വര്‍ത്തിനുള്ളില്‍ തന്നെ രണ്ടായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കുകയുണ്ടായെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്റണിയും ഫോമാ-ജിസിയു കോ-ഓര്‍ഡിനേറ്റര്‍ ബാബു തോമസ് തെക്കേക്കരയും അറിയിക്കുകയുണ്ടായി. ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്ന 15% ട്യൂഷന്‍ ഇളവിലൂടെ (ഏകദേശം $3000/-) ഇതുവരെയായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു 6 മില്യനിലേറെ ഡോളറിന്റെ പ്രയോജനം ലഭിക്കുകയുണ്ടായി. ഇത് അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളുടെ സാമൂഹ്യ സേവന പദ്ധതികളില്‍ പ്രഥമ സ്ഥാനം ഫോമാ-ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണം ലഭിക്കുന്നതിനു കാരണമായി.

കൂടാതെ ഇക്കാലയളില്‍ ഫോമായുടേയും അംഗസംഘടനകളുടേയും വിവിധ പ്രോഗ്രാമുകള്‍ക്കായി യൂണിവേഴ്‌സിറ്റി അന്‍പതിനായിരത്തിലേറെ($50,000/) ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പായി നല്‍കിയിട്ടുമുണ്ട്. മിക്കവാറും എല്ലാ സംഘടനകളുടെയും പരിപാടികളില്‍ യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധികള്‍ പങ്കെടുപ്പിക്കുകയും, വിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനകരമായ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സുകളും സെമിനാറുകളും നടത്തുകയും ചെയ്യാറുണ്ട്. 

ഫോമായുടെ നേതാക്കളായ ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ് വേര്‍ഡ്, ബാബു തോമസ് തെക്കേക്കര എന്നിവര്‍ ജിസിയൂയുമായി ചര്‍ച്ചകള്‍ നടത്തുകയും, പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീടു വന്ന നേതാക്കളായ ജോര്‍ജ് മാത്യൂ, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കരാര്‍ ഒപ്പിട്ടു പദ്ധതി ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ആനന്ദന്‍ നിരവേലിന്റേയും ഷാജി എഡ്വേര്‍ഡിന്റേയും ജോയി ആന്റണിയുടേയും നേതൃത്വത്തിലുള്ള ഫോമാ കമ്മിറ്റി പൂര്‍വ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നു.

ഫോമാ-ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണ കരാറിന്റെ തുടക്കം മുതല്‍ അതിന്റെ കോ- ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ബാബു തോമസ് തെക്കേക്കര ഇതുവരെയായി രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളുടെ ഡിസ്‌ക്കൗണ്ട് അപേക്ഷാ ഫോറം മൂല്യനിര്‍ണ്ണയം നടത്തുകയും, ഫോണിലൂടെയും ഈമെയിലിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, അവരുടെ ഫോറങ്ങള്‍ കോപ്പിയെടുത്ത് അതാതു പ്രാദേശിക സംഘടനകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒപ്പിട്ടു അവര്‍ക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ഇത്രമാത്രം ശ്രമകരമായ  ഭാരിച്ച ഉത്തരവാദിത്വം കഴിഞ്ഞ രണ്ടു വര്‍ഷമായി തികച്ചും സൗജന്യമായി, സന്തോഷത്തോടെ ചെയ്യുന്ന അദ്ദേഹത്തിന്റെ സേവന തല്‍പ്പരതയേയും സാമൂഹിക പ്രതിബദ്ധതയേയും ഫോമാ നേതൃത്വം മുക്തകണ്ടം പ്രശംസിക്കുകയുണ്ടായി. 
ഈ പ്രോഗ്രാമിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്
ബാബു തോമസ്- 410 740 0171

വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ഫോമാ ന്യൂസ് ടീം ചെയര്‍മാന്‍

ഫോമാ ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണ കരാര്‍ ചരിത്ര വിജയത്തിലേക്ക്.
Babu Thomas
ഫോമാ ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി സഹകരണ കരാര്‍ ചരിത്ര വിജയത്തിലേക്ക്.
Join WhatsApp News
Ramesh Panicker 2015-03-04 07:44:40
Congratulations Mr. Thomas.  You are doing a wonderful job and you deserve much more recognition.  My wife got the benefit of this great program.  Thank you for all the wonderful works you do for the community.  
foman 2015-03-04 08:52:48
എന്തോന്നാ ഫൊമാജീ ഇത്?
ഈ പരിപാടി മുന്‍ ഭാരവാഹികള്‍ നടപ്പാക്കിയത്. എത്ര തവണ ഇതെപറ്റി എഴുതി? പുതിയതായി ഒന്നും ചെയ്യാനില്ലെ? എങ്കില്‍ മിണ്ടാതിരിക്കുകയെങ്കിലും ചെയ്യ്.
ഫോമാ ഇനഗനെ മതിയോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക