Image

വിജയ്‌ യേശുദാസ്‌ തമിഴ്‌ സിനിമയില്‍ അഭനയിക്കുന്നു

Published on 03 March, 2015
വിജയ്‌ യേശുദാസ്‌ തമിഴ്‌ സിനിമയില്‍ അഭനയിക്കുന്നു
ഗായകന്‍ വിജയ്‌ യേശുദാസ്‌ തമിഴ്‌ സിനിമയില്‍ അഭനയിക്കുന്നതായി റിപ്പോര്‍ട്ട്‌. ധനുഷിന്റെ അടുത്ത തമിഴ്‌ചിത്രമായ മാരിയിലൂടെയാണ്‌ വിജയ്‌ അഭിനയരംഗത്ത്‌ ചുവടു വയ്‌ക്കാന്‍ ഒരുങ്ങുന്നത്‌. ചിത്രത്തില്‍ ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്റെ വേഷമാണ്‌ വിജയ്‌ അവതരിപ്പിക്കുന്നത്‌. ബാലാജി മോഹനാണ്‌ മാരിയുടെ സംവിധായകന്‍.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ധനുഷാണ്‌. ധനുഷ്‌ തനിക്ക്‌ ചില ടിപ്‌സ്‌ പറഞ്ഞു തരാറുണെ്‌ടന്ന്‌ വിജയ്‌ പറഞ്ഞു. അദ്ദേഹത്തില്‍ നിന്നു ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്‌ട്‌. ചിത്രത്തിന്റെ മുഴുവന്‍ അംഗങ്ങളും വളരെയധികം സഹകരണമുള്ള വരാണെന്നും വിജയ്‌ കൂട്ടിച്ചേര്‍ത്തു.

പോലീസ്‌ വേഷം അവതരിപ്പിക്കുന്നത്‌ വളരെ വ്യത്യസ്‌തമായ അനുഭവമാണെന്ന്‌ വിജയ്‌ പറഞ്ഞു. താനത്‌ വളരെ ആസ്വദിക്കുന്നുണ്‌ട്‌. കാക്കി യൂണിഫോമിട്ട്‌ സെറ്റില്‍ നടക്കാന്‍ നല്ല രസമാണ്‌. തന്റെ കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിക്കാനും വേഷത്തോട്‌ നീതി പുലര്‍ത്താനുമാണ്‌ ശ്രമിക്കുന്നതെന്നും വിജയ്‌ പറഞ്ഞു.
വിജയ്‌ യേശുദാസ്‌ തമിഴ്‌ സിനിമയില്‍ അഭനയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക