Image

'ചെറുതിന്റെ'വലിയ രാഷ്ട്രീയം

ബഷീര്‍ അഹമ്മദ്‌ Published on 03 March, 2015
'ചെറുതിന്റെ'വലിയ രാഷ്ട്രീയം
കോഴിക്കോട് : ചെറുജീവികളുടെ ജീവിതത്തിന്റെ സുക്ഷമമായ അര്‍ത്ഥം കണ്ടെത്താന്‍ വേണ്ടി പ്രകൃതി ഫോട്ടോഗ്രാഫിയിലൂടെ പ്രശസ്തനായികൊണ്ടിരിക്കുന്ന അരുണിന് ഏഴുവര്‍ഷമെടുത്തു.
തനിക്കു ചുറ്റുമുള്ള കൊച്ചുകൊച്ചു കാര്യങ്ങളാണ് തന്നെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതെന്ന് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

അധികമാരും കടന്നുചെല്ലാത്ത ഉറുമ്പിന്റെയും, തുമ്പികളുടെയും ഈച്ചകളുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ അരുണ്‍ മുന്നോട്ട് വെക്കുന്ന 'ചെറുതിന്റെ രാഷ്ട്രീയം' വളരെ വലുതാണെന്ന് ചിത്രം കാണുന്നവര്‍ക്ക് അനുഭവപ്പെടും.

പഞ്ചസാരയുമായി മുന്നോട്ട് നീങ്ങുന്ന ഉറുമ്പ് മധുരമല്ല മറിച്ച് അദ്ധ്വാനത്തിന്റെയും കരുത്തിന്റെയും കൂട്ടായ്മയാണ് എടുത്ത് കാട്ടുന്നത്.

തന്നേക്കാള്‍ എത്രയോ ഇരട്ടിയുള്ള തൂവലുമായി മുന്നേറുന്ന ഉറുമ്പ് ഇവിടെ കരുത്തിന്റെ പ്രതീകമായാണ് മാറുന്നത്. തന്നേക്കാള്‍ അന്‍പതിരട്ടിയോളം ഭാരം പൊക്കാന്‍ കഴിവുള്ള ഉറുമ്പിനു മുന്‍പില്‍ മനുഷ്യന്‍ നിസ്സഹായനാകുന്നതിവിടെയാണ്. മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള മനുഷ്യ ശരീരത്തിന്റെ അഴുകിയ ഗന്ധം ഉറുമ്പിന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പറയുന്നത്.
നമുക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന കപടമായ സൗന്ദര്യ സങ്കല്‍പ്പങ്ങളെ തിരുത്തുകയാണ് ഈ ചെറുജീവികളുടെ ജീവിതം.

ഓരോ ജീവിയും പ്രകൃതിയുടെ ഒരു കൗതുകത്തിനു പുറമെ സൗന്ദര്യത്തിന്റെയും നമുക്കിനിയും ഏറെ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ഒരു എഞ്ചിനീയറിങ്ങിന്റെ നിര്‍മ്മാണ വൈവിദ്യവുമാണെന്ന് ഈ ചിത്രങ്ങള്‍ പറയുന്നുണ്ട്. കോഴിക്കോട് ലളിതകലാഅക്കാദമിയില്‍ നടക്കുന്ന ഫോട്ടോ എക്‌സിബിഷന്‍ മാര്‍ച്ച് 6ന് സമാപിക്കും.

കൂനന്‍ ഉറുമ്പണിചേര്‍ന്നാല്‍ ഒരാനയെ കൊല്ലാമെന്നുള്ള ചെറുതിന്റെ രാഷ്ട്രീയം.

ചിത്രവും എഴുത്തും : ബഷീര്‍ അഹമ്മദ്‌


'ചെറുതിന്റെ'വലിയ രാഷ്ട്രീയം'ചെറുതിന്റെ'വലിയ രാഷ്ട്രീയം'ചെറുതിന്റെ'വലിയ രാഷ്ട്രീയം'ചെറുതിന്റെ'വലിയ രാഷ്ട്രീയം'ചെറുതിന്റെ'വലിയ രാഷ്ട്രീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക