Image

അജിത്തിനും ശാലിനിക്കും ആണ്‍കുഞ്ഞ് പിറന്നു

ആശ പണിക്കര്‍ Published on 02 March, 2015
അജിത്തിനും ശാലിനിക്കും ആണ്‍കുഞ്ഞ് പിറന്നു
താരദമ്പതികളായ അജിത്തിനും ശാലിനിക്കും ആണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് ശാലിനി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അജിത്തിനോട് അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. അജിത്തിന്റെയും ശാലിനിയുടെയും രണ്ടാമത്തെ കുട്ടിയാണിത്. ആദ്യത്തെ കുട്ടി അനൗഷ്‌കയ്ക്ക് ഏഴു വയസുണ്ട്. 


കോളുവുഡിന്റെ പ്രിയതാര ദമ്പതികള്‍ക്കും അവരുടെ കുടുംബത്തിനും ആശംസകള്‍ നേരുന്ന തിരക്കിലാണ് തമിഴ് സിനിമാ ലോകം. ഫേസ്ബുക്കിലും ട്വിറ്ററിലും ആശംസകള്‍ നിറയുകയാണ്. 'കുട്ടിത്തല' എന്നാണ് കുഞ്ഞിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ വിജയകരമായി 25 ദിവസം പിന്നിടുന്ന അവസരത്തിലാണ് അജിത്തിന് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നത്.

അജിത്തിനും ശാലിനിക്കും ആണ്‍കുഞ്ഞ് പിറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക