Image

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഉത്തമവില്ലന് പുതിയ ട്രെയിലര്‍

ആശ പണിക്കര്‍ Published on 02 March, 2015
 പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഉത്തമവില്ലന് പുതിയ ട്രെയിലര്‍
 സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകന്റെ ഉത്തമവില്ലന്റെ പുതിയ ട്രെയിലര്‍ എത്തി.  കമലിന്റെ ഉറ്റസുഹൃത്തും നടനുമായ രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു സൂപ്പര്‍താരമായി തന്നെയാണ് സിനിമയിലും കമല്‍ എത്തുന്നത്. നായകനായി മാത്രം തിളങ്ങുകയും പ്രായമേറിയപ്പോള്‍ സിനിമയില്‍ നിലനില്‍പ്പിന് വേണ്ടി  അപ്രതീക്ഷിത കാര്യങ്ങള്‍ ചെയ്യുന്ന സൂപ്പര്‍താരമാണ് കമല്‍ഹാസന്റെ നായകകഥാപാത്രം. അതുവരെ ചുറ്റുമുള്ളവര്‍ക്കും ആരാധകര്‍ക്കും പ്രിയനായകനായിരുന്ന ആള്‍ വില്ലനാകുന്നതെങ്ങനെ എന്നാണ്  ചിത്രം അന്വേഷിക്കുന്നത്.ജയറാം,ആന്‍ഡ്രിയ,പൂജാ കുമാര്‍,പാര്‍വതി,പാര്‍വതി നായര്‍,ഉര്‍വശി എന്നിവരും ചിത്രത്തില്‍ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നു.

അന്തരിച്ച മഹാനായ സംവിധായകന്‍ കെ ബാലചന്ദറിന്റെ സാന്നിധ്യമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സംവിധായകനും കമലിന്റെ ഗുരുവുമായ കെ.ബാലചന്ദര്‍ മരിക്കുന്നതിന് മുന്‍പ് അഭിനയിച്ച ചിത്രം കൂടിയാണിത്. എന്‍ ലിംഗുസ്വാമിയുടെ തിരുപ്പതി ബ്രദേഴ്‌സും കമലിന്റെ ബാനറായ രാജ്കമല്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ഏപ്രില്‍ 2-ന് പുറത്തിറങ്ങും.

 പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഉത്തമവില്ലന് പുതിയ ട്രെയിലര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക