Image

കൂട്ടബലാത്സംഗത്തിനു കാരണക്കാരി ദല്‍ഹി പെണ്‍കുട്ടി തന്നെയെന്ന് പ്രതി മുകേഷ് സിങ്

Published on 02 March, 2015
കൂട്ടബലാത്സംഗത്തിനു കാരണക്കാരി ദല്‍ഹി പെണ്‍കുട്ടി തന്നെയെന്ന്  പ്രതി മുകേഷ് സിങ്
ദല്‍ഹി കൂട്ടബലാത്സംഗത്തിനു കാരണക്കാരി ദല്‍ഹി പെണ്‍കുട്ടി തന്നെയാണെന്നാണ് പ്രതികളിലൊരാളായ മുകേഷ് സിങ് അഭിപ്രായപ്പെട്ടിരിക്കുന്നത്. രാത്രി ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ‘സ്വഭാവദൂഷ്യ’മാണ് ബലാത്സംഗത്തിനു കാരണമാണ് ഇയാള്‍ വാദിക്കുന്നത്. കേസില്‍ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകരും ഇതേ ന്യായവാദങ്ങള്‍ തന്നെയാണ് കോടതി മുറികളിലും ഉയര്‍ത്തിയത്.  ജയിലില്‍ നിന്നും നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് സിങ് പെണ്‍കുട്ടിയെ കുറ്റക്കാരിയാക്കി ചിത്രീകരിക്കുന്നത്. പുരുഷന്മാരുടെ സംഘത്താല്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണക്കാരി രാത്രിയില്‍ ഇറങ്ങിനടന്ന പെണ്ണാണെന്നാണ് മുകേഷ് സിങ് പറഞ്ഞത്.  ‘ആണിനേക്കാളും ബലാത്സംഗത്തിന് ഉത്തരവാദി പെണ്ണാണ്’ മുകേഷ് അഭിമുഖത്തില്‍ പറയുന്നു.  ബി.ബി.സി ലോക വനിതാ ദിനത്തിന് പ്രക്ഷേപണം ചെയ്യുന്ന അഭിമുഖത്തിലാണ് ദല്‍ഹി ബലാത്സംഗക്കേസിലെ പ്രതി ഇങ്ങനെ പ്രതികരിച്ചത്.  കൂട്ടുകാരനൊപ്പം സിനിമ കഴിഞ്ഞ മടങ്ങുകയായിരുന്ന 23 കാരിയായ ജ്യോതി സിങ്ങിനെ മിനി ബസില്‍വെച്ച് മുകേഷും കൂട്ടരും ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.ബലാത്സംഗത്തിനിടെയുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒരു സംഭവം ആയിരുന്നു ഇത്
കൂട്ടബലാത്സംഗത്തിനു കാരണക്കാരി ദല്‍ഹി പെണ്‍കുട്ടി തന്നെയെന്ന്  പ്രതി മുകേഷ് സിങ്
Join WhatsApp News
Manju 2015-03-02 19:07:06
Ivanmare saudikku vittalo? Nokkiyaal kannu pizhutheriyunnavarkidayilekku...
 Oru panakarente molodu venamayirunnu evanmarude kali. Swabhavam padippichene..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക