Image

ലൈഫ് ജാക്കറ്റുമായി ബിജിമോളുടെ പ്രതിഷേധം

Published on 26 December, 2011
ലൈഫ് ജാക്കറ്റുമായി ബിജിമോളുടെ പ്രതിഷേധം
തൊടുപുഴ: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പങ്കെടുത്ത യോഗത്തില്‍ ലൈഫ് ജാക്കറ്റുമായി ഇ.എസ്. ബിജിമോള്‍ എം.എല്‍.എ.യുടെ പ്രതിഷേധം. കാര്‍ഷിക മേളയുടെ ഉദ്ഘാടനത്തിനാണ് എ.കെ. ആന്റണി എത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആന്റണി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ ലൈഫ് ജാക്കറ്റ് ധരിച്ചാണ് ബിജിമോള്‍ എത്തിയത്. പ്രസംഗം കഴിഞ്ഞ ഉടനെ വേദിയിലെത്തിയ ബിജിമോള്‍ ലൈഫ് ജാക്കറ്റ് ആന്റണിക്ക് കൈമാറാന്‍ ശ്രമിച്ചെങ്കിലും ആന്റണി അത് സ്വീകരിക്കാതെ തിരിച്ചുപോയി.

തന്റെ മണ്ഡലത്തിലെ ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ അവസ്ഥ പ്രതിഫലിപ്പിക്കാനാണ് ഈ സമരമാര്‍ഗം സ്വീകരിച്ചതെന്ന് ബിജിമോള്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക