Image

സിനിമയിലും മിന്നുന്ന പ്രകടനവുമായി കെ.എം.മാണി

Published on 01 March, 2015
സിനിമയിലും മിന്നുന്ന പ്രകടനവുമായി കെ.എം.മാണി
രാഷ്‌ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും തനിക്കു മിന്നുന്ന പ്രകടനം കാഴ്‌ച വയ്‌ക്കാനാവുമെന്ന്‌ മന്തിര കെ.എം. മാണി തെളിയിച്ചു. മലയാളത്തിലെ ഒന്നാന്തരം അഭിനേതാക്കളെ മറികടക്കുന്ന പ്രകടനവുമായാണ്‌ മന്ത്രി കെ. എം. മാണി ക്യാമറയ്‌ക്കു മുന്നിലെത്തിയത്‌. ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ ഒരിക്കലും പതറാത്ത മാണി മുവീ ക്യാമറയ്‌ക്കു മുന്നിലും പരിഭ്രമം ലവലേശം ഇല്ലാതെയാണ്‌ തന്റെ പ്രകടനം കാഴ്‌ച വച്ചത്‌. ചുറ്റുമുണ്ടായിരുന്നവരുടെ കൈയ്യടി മികച്ച അഭിനയത്തിനുള്ള പ്രോത്സാഹനവുമായി.

മൈ ഫാ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോട്ടറി വകുപ്പിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന ഷോര്‍ട്ട്‌ ഫിലിം വൈറ്റ്‌ ഡ്രോപ്‌സിന്റെ ഷൂട്ടിങ്‌ വേളയിലാണ്‌ അഭിനയത്തിലും താന്‍ പിന്നിലല്ലെന്നു മന്ത്രി തെളിയിച്ചത്‌. കാന്‍സറിനെതിരായ ചിത്രത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ സന്ദേശവും കാരുണ്യ ലോട്ടറി ബെനവലന്റ്‌ ഫണ്ടിന്റെ പ്രസ്‌ക്‌തിയെയും കുറിച്ചാണു മന്ത്രി ക്യാമറയ്‌ക്കു മുന്നില്‍ വാചാലനായത്‌.

ക്ലിഫ്‌ ഹൗസിനു സമീപത്തെ മാണിയുടെ വസതിയിലായിരുന്നു ചിത്രീകരണം. ഒരുമണിക്കൂര്‍ നീണ്ടഷൂട്ടിങ്ങില്‍ അരമണിക്കൂര്‍ ക്യാമറയ്‌ക്കു മുന്നില്‍ അദ്ദേഹം ചെലവഴിച്ചു. ചിത്രത്തിന്റെ ക്യാമറാമാന്‍ വിമല്‍കൃഷ്‌ണയാണു മന്ത്രിയുടെ രംഗങ്ങള്‍ പകര്‍ത്തിയത്‌. കാന്‍സറിനെതിരായ ചിത്രത്തില്‍ മാഹിര്‍ഖാനാണ്‌ നായകന്‍.
സിനിമയിലും മിന്നുന്ന പ്രകടനവുമായി കെ.എം.മാണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക